1 GBP = 94.80 INR                       

BREAKING NEWS

പൗരത്വം നല്‍കുക, ആണവ, പുനരുല്‍പ്പാദന ഊര്‍ജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ്, എണ്ണ, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രമുഖര്‍ക്കും ഉന്നത ഇസ്ലാമിക പണ്ഡിതര്‍ക്കും; ലക്ഷ്യം എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക; മികച്ച പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കുന്നതിന് പിന്നില്‍ വികസന സ്വപ്നങ്ങള്‍

Britishmalayali
kz´wteJI³

റിയാദ്: മികച്ച പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി. ലോക രാജ്യങ്ങളില്‍നിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെയാണ് സ്വാഗതം ചെയ്യുന്നത്.

ലോകത്തു എവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ നാമനിര്‍ദ്ദേശം ചെയ്യാനാണ് സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക, വിനോദ, വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിഭകള്‍ക്ക് പൗരത്വം നല്‍കും. ഇത് സൗദിയിലെ വികസനത്തിന് പുതിയ മാനം നല്‍കും. കൂടുതല്‍ ഉയരത്തിലെത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്.

വിഷന്‍ 2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിനു സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഒപ്പം മാനവശേഷിയില്‍ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതിനും വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു.

രാജ്യത്തിന് ഏതെങ്കിലും രീതിയില്‍ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവര്‍ക്കാണ് സൗദി പൗരത്വം വാഗ്ദാനം ചെയ്യുന്നത്. വിദേശികളായ പ്രതിഭകള്‍ക്ക് മാത്രമല്ല, വിദേശികളായ ഭര്‍ത്താക്കരന്മാരില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍, സൗദിയില്‍ ജനിച്ച് വളര്‍ന്നവര്‍, കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രങ്ങളിലുള്ളവര്‍ തുടങ്ങിയവരിലെ മികച്ച പ്രതിഭകള്‍ക്കും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞര്‍, ആഗോള പ്രതിഭകള്‍ തുടങ്ങിയവര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൗരത്വം നല്‍കും.

കൂടാതെ വിശിഷ്ട പണ്ഡിതന്മാര്‍, ബുദ്ധിജീവികള്‍, സൃഷ്ടിപരമായ കഴിവുകളുള്ള വ്യക്തികള്‍, സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങി ഉല്‍പാദനക്ഷമതയുള്ളതും രാജ്യത്തിന് സംഭാവന ചെയ്യുന്നതുമായ ആളുകള്‍ക്കും പൗരത്വം നല്‍കാന്‍ തീരുമാനമുണ്ട്. വിവിധ മേഖലകളില്‍ രാജ്യത്തിന്റെ വികസനം എളുപ്പമാക്കുന്നതിന് സഹായകരമാകുന്ന ശാസ്ത്രജ്ഞര്‍ക്കും മികച്ച പ്രതിഭകള്‍ക്കും പൗരത്വം നല്‍കാനും രാജകല്‍പ്പനയില്‍ വ്യക്തമാക്കുന്നു.

പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗാമായാണ് തീരുമാനം. ആണവ, പുനരുല്‍പ്പാദന ഊര്‍ജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ്, എണ്ണ, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കും ഉന്നത ഇസ്ലാമിക പണ്ഡിതര്‍ക്കുമാണ് പൗരത്വം നല്‍കുക. കടല്‍വെള്ളം ശുദ്ധീകരണ സാങ്കേതിക മേഖലയില്‍ ഉന്നതരായ ശാസ്ത്രജ്ഞരേയും വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സഹായിക്കുന്നവരെയും സൗദിക്ക് ആവശ്യമുണ്ട്.

സൗദിയില്‍ താമസിക്കാനും ജോലിചെയ്യാനും ലോകമെമ്പാടുമുള്ള വിശിഷ്ടരും സര്‍ഗ്ഗാത്മകരുമായ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ദേശീയ വികസനം രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രയോജനത്തിനായി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2016 ല്‍ ആരംഭിച്ച സൗദി വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് പൗത്വം നല്‍കാനുള്ള നടപടി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category