1 GBP = 93.10 INR                       

BREAKING NEWS

സ്വര്‍ഗീയനാദം വിരുന്നെത്തുന്ന കരോള്‍ സന്ധ്യയ്ക്ക് മിഴി തുറക്കുന്നു; ജോയ് ടു ദി വേള്‍ഡ് സീസണ്‍ 3 ഈമാസം 14 ന് ബര്‍മിങാമില്‍; ഒന്നാം സമ്മാനം 1000 പൗണ്ട്

Britishmalayali
ജോഷി സിറിയക്

ബിര്‍മിംഗ്ഹാം: എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം പതിപ്പ് ഈമാസം 14 ന് ബര്‍മിങാമില്‍ വച്ചു നടക്കും. ബര്‍മിങാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്വേഡ് സിക്‌സ് ഫൈവ് വെയ്സ് ഗ്രാമര്‍ സ്‌കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ചിലധികം ഗായകസംഘങ്ങള്‍ മാറ്റുരക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000  പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കവന്‍ട്രി ആതിഥ്യമരുളിയ ജോയ് ടു ദി വേള്‍ഡ് ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബര്‍മിങാം കിംഗ് എഡ്വേഡ് ഗ്രാമര്‍ സ്‌കൂളിലാണ് സംഘടിപ്പിക്കുന്നത്.

1200 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നവ്യാനുഭവമായിരിക്കും. ഈ വര്‍ഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതല്‍ മികവുറ്റതാക്കാന്‍ ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്നീഷ്യന്മാരുള്‍പ്പെടുന്ന ടീമായിരിക്കും  പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി  രുചികരമായ ഭക്ഷണ കൗണ്ടറുകള്‍, കേക്ക് സ്റ്റാളുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.  

പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
07958236786 /  07828456564  / 07500058024

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category