1 GBP = 97.50 INR                       

BREAKING NEWS

മുഖങ്ങള്‍ ഭാഗം - 31

Britishmalayali
രശ്മി പ്രകാശ്

പേടിയും പരിഭ്രമവും കൊണ്ട് വാക്കുകള്‍ കിട്ടാതെ ഇസ വല്ലാതെ ബുദ്ധിമുട്ടി.        
ഓപ്പറേറ്റര്‍ : ഓള്‍ റൈറ്റ് വി ആര്‍ സെന്റിങ് ദെം, ഓക്കേ?
ഇസ :ഓക്കേ
ഓപ്പറേറ്റര്‍ : ഹൂ ഈസ് ദി ഗായ് യു ആര്‍ ട്രൈയിങ് ..
ഹൂ ഈസ് ദി ഗായ് ഹൂ വെന്റ് ഔട്ട്?
ഇസ : ഹിസ് നെയിം ഈസ് ഫെലിക്‌സ് നൈനാന്‍ കോശി.
ഐ ആം ഇസ ....ഇസബെല്ല മാളിയേക്കല്‍.ഐ ഹാവ് ബീന്‍ ഓണ്‍ ദി ന്യൂസ് ഫോര്‍ ദി ലിസ്‌റ് 5 ഇയേഴ്‌സ്.
ഓപ്പറേറ്റര്‍ : ഐ ഗോട്ട് ,ഐ ഗോട്ട് ദാറ്റ് ഡിയര്‍,വാട്ട് വാസ് ഹിസ് നെയിം എഗൈന്‍?
ഇസ: ഫെലിക്‌സ് നൈനാന്‍ കോശി.
ഓപ്പറേറ്റര്‍: ആന്‍ഡ് ഹി ഈസ് വൈറ്റ്, ബ്ലാക്ക്, ഹിസ്പാനിക് ഓര്‍ ഏഷ്യന്‍?
ഇസ: ഹി ഈസ് ഏഷ്യന്‍ ,ഇന്ത്യന്‍
ഓപ്പറേറ്റര്‍:വാട്ട് ഹി ഈസ് വെയറിങ്
ഇസ : ഐ ഡോണ്ട് നോ. ഇസ അലറിക്കരഞ്ഞു ഹി ഈസ് നോട്ട് ഹിയര്‍ റൈറ്റ് നൗ.ദാറ്റ് ഈസ് വൈ ഐ റാന്‍ എവേ.
ഓപ്പറേറ്റര്‍: വ്‌തെന്‍ ഹി ലെഫ്‌റ് ലെഫ്‌റ് ,വാട്ട് വാസ് ഹി വെയറിങ്?
ഇസ : ഹൂ നോസ്, വില്‍ യു പ്ലീസ് സ്റ്റോപ്പ് ആസ്‌കിങ് സ്റ്റുപ്പിഡ് ക്വസ്റ്റിയന്‍സ്.പ്ലീസ് സെന്റ് ദി പോലീസ്,ഐ ബെഗ്ഗ് യു.
ഓപ്പറേറ്റര്‍ : ദി പോലീസ് ആര്‍ ഓണ്‍ ദെയ്ര്‍ വേ,ടോക് ടു ദെം വെന്‍ ദേ ഗെറ്റ് ദേര്‍.
ഇസ : ഐ നീഡ് ...ഓക്കേ 
ഓപ്പറേറ്റര്‍ : ഐ ടോള്‍ഡ് യു ദെയ് ആര്‍ ഓണ്‍ ദെയ്ര്‍ വേ,ടോക് ടു ദെം വെന്‍ ദേ ഗെറ്റ് ദേര്‍,ഓക്കേ
ഇസ : ഓള്‍ റൈറ്റ്, ഓക്കേ.

ഫോണ്‍ താഴേക്കിട്ട് ഇസ കരഞ്ഞു കൊണ്ട് ചുറ്റും നോക്കി.ജോ എവിടെ? ഫെലിക്‌സ് അവനെ പുറത്തു കൊണ്ടുപോയതൊന്നും ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അടുക്കള ഭാഗത്തു നിന്നും എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു.വലിയ ശബ്ദത്തോടെ അടുക്കള വാതില്‍ ഇസയുടെ മുന്നിലേക്ക് വീണു.ലെക്‌സിയുടെ പേര് ഉറക്കെ വിളിച്ചു കൊണ്ട് ഇസ മുകളിലത്തെ നിലയിലേക്ക് ഓടി. ലെക്‌സിയുടെ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. വാതില്‍ പൊളിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ഇസ താഴേക്ക് തിരിച്ചോടി ഇസ താഴെയെത്തുന്നതിന് മുന്നേ പോലീസ് എത്തിയിരുന്നു.
ആര്‍ യു ഇസബെല്ല?

യെസ് ,ഐ ആം ഇസ ...ഇസബെല്ല. മൈ ഫ്രണ്ട് ലെക്‌സി, ലെക്‌സി പെഗ്രാം ഷീ ഈസ് ഈസ് അപ്പ്‌സ്റ്റെയര്‍സ്.പ്ലീസ് ഹെല്പ് ഹേര്‍.
 
പോലീസ്, ഇസയെ പുറത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോയി.ലെക്‌സിയെ നോക്കാന്‍ മുകളിലേക്ക് പോയ പോലീസ് വാതില്‍ പൊളിച്ചാണ് ലെക്‌സിയെ രക്ഷപെടുത്തിയത്.പോലീസും, ആംബുലന്‍സും ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സെര്‍വീസും പിന്നെ ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും കണ്ടാണ് ഫിലിപ്പ് അവിടേക്ക് വന്നത്. ആരോ ഇസയുടെ പേര് പറയുന്നതുപോലെ അയാള്‍ക്ക് തോന്നി. അടുത്ത വീട്ടിലെ ക്ലെയര്‍ സാന്‍ഡി,ഫിലിപ്പിന്റെ അടുത്തേക്ക് വന്നു. ഏകദേശംഎഴുപതിനോടടുപ്പിച്ചു പ്രായമുള്ള അവര്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഇസ ...ഇസ ഈസ് ദേര്‍ .

വാട്ട് ഡിഡ് യു സെ?
ക്ലെയര്‍ സംസാരിക്കാന്‍ പറ്റാതെ ഫെലിക്‌സിന്റെ വീടിനു നേരെ വിരല്‍ ചൂണ്ടി.

ഒഹ് മൈ ഗോഡ്. ഫിലിപ്പ് ,ഫെലിക്‌സിന്റെ വീടിനു നേരെ ശരവേഗത്തില്‍ പാഞ്ഞു.ഓട്ടത്തിനിടയില്‍ അയാള്‍ ഒന്ന് രണ്ടു വട്ടം വീണു. അഞ്ചു വര്‍ഷങ്ങള്‍ മകളെയോര്‍ത്തു ഉരുകിത്തീര്‍ന്ന ഒരച്ഛന്റെ മുന്നിലാണ് ഇസ അവിടെയുണ്ടെന്ന് ഒരാള്‍ പറയുന്നത്.

ഇസാ ......വെര്‍ ഈസ് മൈ ഇസ.എന്റെ കുഞ്ഞേ നീ എവിടെയാണ്. ഫെലിക്‌സിന്റെ വീടിനു മുന്നില്‍ അയാള്‍ കാലിടറി വീണു.

ആരൊക്കെയോ ചേര്‍ന്ന് ഫിലിപ്പിനെ താങ്ങിപ്പിടിച്ചു. വീഴ്ചയില്‍ തലപൊട്ടി അയാളുടെ തലയില്‍ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. 
ആംബുലന്‌സിലായിരുന്ന ഇസയുടെ അടുത്തേക്ക് പോലീസ് അയാളെ കൊണ്ട് പോയി.ഇസാ.....എന്റെ പൊന്നു മോളെ നീ എന്റെ കണ്മുന്നില്‍ ഉണ്ടായിട്ടും എനിക്ക് നിന്നെ രക്ഷിക്കാന്‍ പറ്റിയില്ലല്ലോ? കെട്ടിപ്പിടിച്ചു കരയുന്ന അച്ഛനെയും മകളുടെയുടെയും സങ്കടം അവിടെ കൂടി നിന്നവരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. ഒന്ന് കരയുകപോലും ചെയ്യാതെ മരവിച്ചിരിക്കുന്ന ലെക്‌സിയെ ഫിലിപ്പ് ചേര്‍ത്ത് പിടിച്ചു.നിങ്ങളെ ഇനി ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല. നമുക്ക് വീട്ടില്‍ പോകാം.

പോലീസിന്റെ ഫോര്‍മാലിറ്റികള്‍ തീര്‍ക്കാതെ അവരെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ല എന്ന് പറഞ്ഞിട്ട് ഫിലിപ്പ് സമ്മതിച്ചില്ല .അഞ്ചു വര്‍ഷങ്ങള്‍ എന്റെ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ ഇനി എനിക്ക് വിശ്വാസമില്ല.അയാള്‍ ഇസയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.

വാര്‍ത്തയറിഞ്ഞ മീഡിയയും ജനങ്ങളെയും കൊണ്ട് ബ്ലോസ്സം അവന്യൂ നിറഞ്ഞു.ഇതിനോടകം ഫെലിക്‌സിനെ മെഡോസില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു സിനിമ കാണുന്നതുപോലെ ബ്ലോസ്സം അവെന്യൂവിലെ താമസക്കാര്‍ തരിച്ചുനിന്നു.ഇസ ഇത്രനാളും ഫെലിക്‌സിന്റെ വീട്ടിലുണ്ടായിരുന്നോ? ഇസയെ അന്വേഷിക്കാന്‍ ഏറ്റവും മുന്നില്‍ നിന്ന ഇയാളോ? സത്യത്തില്‍ എന്താണ് സംഭവിച്ചത്?
 ( തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam