1 GBP = 92.80 INR                       

BREAKING NEWS

മതിയായ രേഖകള്‍ ഇല്ലാത്ത 34.7 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍; പിടികൂടിയത് കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ; കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കൈമാറി

Britishmalayali
kz´wteJI³

കൊച്ചി: മതിയായ രേഖകകളില്ലാത്ത 34.7 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് ആര്‍.പി.എഫ്. പിടിയില്‍. കോഴിക്കോട് കരിയാത്തന്‍കാവ് മാടയില്‍ വീട്ടില്‍ എം.എ. എബിനെ (24)യാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസില്‍ കടത്തിയ കറന്‍സികള്‍ ശനിയാഴ്ചയാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് രേഖകളില്ലാത്ത 34.7 ലക്ഷം രൂപയുടെ സൗദി റിയാലാണ് പിടിച്ചെടുത്തത്. ബാക്ക് പാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള സ്ഥാപനത്തിലേക്കാണ് രൂപയുമായി വന്നതെന്ന് ഇയാള്‍ സമ്മതിച്ചതായി ആര്‍.പി.എഫ്. വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കൈമാറിയിരിക്കുകയാണ്.

ആര്‍.പി.എഫ്. അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. ഗോപകുമാര്‍, ആര്‍.പി.എഫ്. എറണാകുളം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുരേന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, സുരേഷ് എബ്രഹാം, മധു, കോണ്‍സ്റ്റബിള്‍ ടി.ജി. ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് കറന്‍സി പിടിച്ചത്.

ഈക്കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി വിദേശ കറസികളുമായി പിടികൂടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. പതിനൊന്നു കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടികൂടിയ അതേ ദിവസം തന്നെ 1.33 കോടി രൂപയുടെ വിദേശ കറന്‍സി കടത്തും പിടികൂടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category