1 GBP = 94.80 INR                       

BREAKING NEWS

രക്ഷിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പത്തുവയസ്സുകാരനെ സ്‌കൂള്‍വാനില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ ഉദയംപേരൂരില്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കടയുടമ വാകത്താനത്ത് അറസ്റ്റില്‍; രണ്ട് കേസുകളിലും പോക്സോ ചുമത്തി പൊലീസ്; പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന കേരളത്തില്‍ ഇന്നലെ കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്കും കുറവില്ല

Britishmalayali
kz´wteJI³

തൃപ്പൂണിത്തുറ: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചു വരികയാണ്. ദിവസം ചെല്ലുംതോറും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെയും രണ്ട് കുട്ടികള്‍ക്കെതിരായ രണ്ട് അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടയുടമ കയറിപ്പിടിച്ചെന്ന് കേസുമാണ് പുറത്തുവരുന്നത്.

സ്‌കൂള്‍വാനില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാല്‍ അച്ഛനെയും അമ്മയെയും വണ്ടികയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വാന്‍ഡ്രൈവര്‍ ഉദയംപേരൂര്‍ കീച്ചേരിപറമ്പില്‍ അഖിലിനെ (26) 'പോക്സോ' വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്. ഉദയംപേരൂര്‍ സിഐ കെ. ബാലന്‍, എസ്ഐ. ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ അച്ഛനെയും അമ്മയെയും വണ്ടികയറ്റി കൊല്ലുമെന്ന് അഖില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്നുപോയ കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. അമ്മ ഇക്കാര്യം സ്‌കൂളധികൃതരെ അറിയിച്ചു. അവരാണ് പൊലീസില്‍ അറിയിച്ചത്.

വൈകീട്ട് സ്‌കൂള്‍വിട്ട് പോകുംവഴി ഉദയംപേരൂര്‍ വലിയകുളം ഭാഗത്തുവച്ചാണ് വണ്ടി നിര്‍ത്തിയിട്ട് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കരാര്‍പ്രകാരം സ്‌കൂളിനുവേണ്ടി കുട്ടികളെ എത്തിക്കുന്ന വാനിലാണ് സംഭവം. ഏറ്റവും അവസാനം ഇറങ്ങാറുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ ടൈല്‍പണിക്ക് വന്ന ചേര്‍ത്തല സ്വദേശി വര്‍ഗീസ് എന്നയാളും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഈ കേസ് തൃപ്പൂണിത്തുറ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഉദയംപേരൂര്‍ പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ കറുകച്ചാലില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടയുടമ കയറിപ്പിടിച്ചെന്ന് കേസാണുള്ളത്. തോട്ടയ്ക്കാട് മൂലയ്ക്കാട്ട് ശശികുമാറിനെതിരേയാണ്(ആര്‍.ഡി.കുമാര്‍-60) വാകത്താനം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ െപണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി പ്രതിയുടെ കടയില്‍ കയറിയപ്പോള്‍ കടന്നുപിടിച്ചെന്നാണ് പരാതി. ഇത് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരെ അറിയിച്ചു. അദ്ധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതി മറ്റ് ചിലരെയും സമാനരീതിയില്‍ ശല്യപ്പെടുത്തിയെന്ന് പരാതിയുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നല്‍കി. ശശികുമാറിന്റെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് വാകത്താനം പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category