1 GBP = 97.00 INR                       

BREAKING NEWS

8000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നല്‍കുമെന്നാണ് വാഗ്ദാനം; അക്കൗണ്ടില്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് മറ്റ് രണ്ടുപേരുടെ ലിങ്ക് അയച്ചുകൊടുത്തു വിശ്വാസ്യത നേടി; എളുപ്പത്തില്‍ പണക്കാരാകാന്‍ മോഹിച്ചവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; 'എച്ച് ടു വൈ ടു ഡോട്ട്കോം' ഓണ്‍ലൈന്‍ മണിചെയിന്‍ സ്ഥാപനം വഴി ഷാജി മുഹമ്മദ് പോക്കറ്റിലാക്കിയത് 32 കോടിയോളം രൂപ

Britishmalayali
kz´wteJI³

കണ്ണൂര്‍: ഓണ്‍ലൈന്‍ മണിചെയിന്‍ ഇടപാടിലൂടെ 32 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വ്യക്തി അറസ്റ്റിലായതോടെ പുറത്തുവരുമ്പത് മറ്റൊരു വമ്പന്‍ തട്ടിപ്പിന്റെ വിവരവും. ചിട്ടിക്കമ്പനികളും ഫിനാന്‍ഷ്യന്‍ സ്ഥാപനങ്ങളും ഇഷ്ടംപോലെയുള്ള തൃശ്ശൂര്‍ ജില്ലയില്‍ നിന്നമാണ് ഈ തട്ടിപ്പു പുറത്തുവന്നത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'എച്ച് ടു വൈ ടു ഡോട്ട്കോം' എന്ന ഓണ്‍ലൈന്‍ മണിചെയിന്‍ സ്ഥാപനം വഴിയാണ് ഇക്കുറി മലയാളികളെ ഒരാള്‍ സമര്‍ത്ഥമായി കബളിപ്പിച്ചത്. പണം പോയവര്‍ പരാതിയുമായി രംഗത്തുവന്നതോടെ സ്ഥാപന ഉടമ തൃശ്ശൂര്‍ കയ്പ്പമംഗലം സ്വദേശഇ ഷാജി സി മുഹമ്മദ്(48) അറസ്റ്റിലായി.

കണ്ണൂര്‍ നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ ഡിവൈ.എസ്പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. തട്ടിപ്പിലൂടെ ഇയാള്‍ 32 കോടിയില്‍പരം രൂപ സമാഹരിച്ചതായി പൊലീസ് പറഞ്ഞു. തൃശ്ശൂരും പാലക്കാടും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. മറ്റു ജില്ലകളില്‍ ക്യാന്പുകള്‍ നടത്തിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ചു പണം മുടക്കിയവര്‍ക്കാണ് ശരിക്കും എട്ടിന്റെ പണികിട്ടിയത്.

നിക്ഷേപ തട്ടിപ്പു നടത്തിയ ശേഷം ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. സമര്‍ത്ഥമായ വിധത്തിലായിരുന്നു ഷാജി നാട്ടുകാരെ പറ്റിച്ചത്. 8000 രൂപയോ അതിന്റെ ഗുണിതങ്ങളോ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നല്‍കുമെന്നാണ് വാഗ്ദാനം. ഈ വാഗ്ദാനം എങ്ങനെയാണെന്ന് കൃത്യമായി ഇയാള്‍ നിക്ഷേപകരം പറഞ്ഞു ബോധ്യപ്പെടുത്തി. ഇത് വിശ്വസിച്ചവരാണ് വെട്ടിലായത്.

അക്കൗണ്ടില്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് മറ്റ് രണ്ടുപേരുടെ ലിങ്ക് അയച്ചുകൊടുക്കും. അവരും പദ്ധതിയില്‍ അംഗങ്ങളാകുന്നതോടെ ആദ്യ കണ്ണിക്ക് തുക ഇരട്ടിപ്പിച്ച് നല്കുന്നതാണ് രീതി. തുക ഇരട്ടിച്ച് നല്‍കുന്പോള്‍ 20 ശതമാനം കമ്മിഷന്‍ കന്പനി എടുക്കും. ആദ്യമൊക്കെ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ക്ക് തുക തിരിച്ചുനല്‍കിയിരുന്നു. 31,921 പേരാണ് പദ്ധതിയില്‍ ഇതേവരെ അംഗങ്ങളായിട്ടുള്ളത്. ഇവരില്‍നിന്ന് 31,92,10,000 രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. കമ്മിഷന്‍ തുകയായി ആറുകോടി രൂപ ഇയാള്‍ക്ക് ലഭിച്ചതായാണ് പൊലീസിന്റെ വിവരം. 17,000-ത്തോളം പേര്‍ക്കാണ് തുക തിരികെ നല്‍കാനുള്ളത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ പൊലീസ് വലയിലായത്. വെബ്സൈറ്റിലെ കണക്ക് പ്രകാരം തൃശൂര്‍, പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ വേണ്ടി കണ്ണുരില്‍ എത്തിയതായായിരുന്നു ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. തൃശ്ശൂരിലും പാലക്കാട്ടിലും പണം തട്ടിപ്പു നടത്തിയ ഇയാള്‍ അടുത്തതായി ലക്ഷ്യമിട്ടത് മറ്റു ജില്ലകളായിരുന്നു. ഇതിനിടെയാണ് ഇയാളെ പൊലീസ് പൊക്കിയതും. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവര്‍ ഏറെയും.

എഎസ്‌ഐ. മഹിജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, മിഥുന്‍, സുഭാഷ്, സുജിത്ത്, മഹേഷ് എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പൊക്കിയത്. ഇയാളെ തെളിവെടുപ്പിനായി തൃശ്ശൂരില്‍ എത്തിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category