1 GBP = 97.70 INR                       

BREAKING NEWS

കാമുകിയെ പട്ടുസാരി ഉടുപ്പിച്ച് സുന്ദരിയാക്കി ക്ഷേത്രത്തില്‍ വോട്ട് ചോദിച്ച് ബോറിസ് ജോണ്‍സണ്‍; പരമ്പരാഗതമായി ലേബറിന് പോകുന്ന മുഴുവന്‍ ഇന്ത്യന്‍ വോട്ടുകളും വാരാന്‍ ഉറച്ച് സകല അടവുകളും പ്രയോഗിച്ച് ടോറികള്‍; 52 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ച് കണ്‍സര്‍വേറ്റിവുകള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഹിന്ദുക്കളുടെ വോട്ടുപിടിക്കാന്‍ സകല അടവുകളും പയറ്റി ബോറിസ് ജോണ്‍സണ്‍. പരമ്പരാഗതമായി ലേബറിന് പോകുന്ന മുഴുവന്‍ ഹിന്ദു വോട്ടുകളും പിടിച്ചെടുക്കാന്‍ ഉറച്ച് കാമുകിയെ പട്ടുസാരി ഉടുപ്പിച്ച് ക്ഷേത്രത്തില്‍ എത്തിച്ചായിരുന്നു ഇത്തവണ ബോറിസ് ജോണ്‍സന്‍ തന്റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം കാഴ്ചവെച്ചത്. ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ബോറിസ് ജോണ്‍സനൊപ്പം കാമുകി കാരി സിമണ്ട്സ് പ്രത്യക്ഷപ്പെടുന്നത്. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ഇന്ത്യന്‍ വോട്ടുകളും വാരാനാണ് ബോറിസ് ജോണ്‍സന്‍ കാമുകിയെ ക്ഷേത്രത്തില്‍ എത്തിച്ച പ്രചരണം നടത്തിയത്.
ഒരു മാസമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന കാരി സിമണ്ട്സ് ഒടുവില്‍ തന്റെ കാമുകന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി പട്ടുസാരി ചുറ്റി ക്ഷേത്രത്തില്‍ എത്തുക ആയിരുന്നു. ഷൂ അഴിച്ച് വെച്ച് ക്ഷേത്രത്തിന അകത്ത് കടന്ന ജോണ്‍സനും കാമുകിയും ഹിന്ദു ദൈവങ്ങളെ പ്രാര്‍ത്ഥിച്ച് പിന്തുണ ചോദിക്കുകയും ഒരുമിച്ച് അര്‍ച്ചന നടത്തുകയും ചെയ്തു. നീസ്ഡന്‍ ക്ഷേത്രത്തിലാണ് ഇരുവരും ഒരുമിച്ച് എത്തി ഹിന്ദുക്കളുടെ പിന്തുണ തേടിയത്. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഹിന്ദുക്കളുമായി സംസാരിക്കാനും പിന്തുണ ഉറപ്പാക്കാനും ഇരുവരും മറന്നില്ല.  

ശനിയാഴ്ചയാണ് ഇരുവരും ഒരുമിച്ച് ക്ഷേത്രത്തില്‍ എത്തിയത്. അതേസമയം അവസാനത്തെ സര്‍വ്വേയിലും 52 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് കണ്‍സര്‍വേറ്റിവുകള്‍. നവംബര്‍ ആറിന് ഇലക്ഷന്‍ പരിപാടികള്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയിലും കണ്‍സര്‍വേറ്റീവുകള്‍ 11 പോയന്റ് മുന്നിലാണ്. നവംബറില്‍ സര്‍വ്വേ തുടങ്ങിയതിന് ശേഷം ഇതാദ്യമായി പാര്‍ട്ടിയുടെ ലീഡ് ഒരു പോയന്റ് കുറഞ്ഞു. വളരെ അച്ചടക്കത്തോടും സുരക്ഷിതത്വം ഉറപ്പിച്ചും ഉള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് ബോറിസ് ജോണ്‍സണ്‍ നടത്തുന്നത്.

എല്ലാവര്‍ക്കും സൗജന്യ ബ്രോഡ്ബാന്‍ഡും ട്രെയിന്‍ നിരക്കിലെ ഡിസ്‌കൗണ്ട് വാഗ്ദാനവും പോലുള്ള ജെറമി കോര്‍ബിന്റെ കോടികള്‍ ചിലവഴിക്കാമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ മറികടക്കാനും ബോറിസ് ജോണ്‍സന്‍ പുത്തന്‍ മാര്‍ഗം കണ്ടെത്തിയിരുന്നു. ചിലവു ചുരുക്കല്‍ പദ്ധതികള്‍ ഇല്ലാതാക്കുമെന്നും എന്‍എച്ച്എസ് അടക്കമുള്ള പൊതു സേവനങ്ങള്‍ക്ക് വേണ്ടി ബില്ല്യണ്‍ കണക്കിന് പണം ചിലവഴിക്കുമെന്നുമാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ ലേബറുകള്‍ ഈസിയായി സ്‌കോര്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജോണ്‍സണ്‍ തന്റെ തന്ത്രപരമായ നീക്കത്തിലൂടെ പത്ത് പോയന്റിന്റെ മുന്‍തൂക്കമാണ് ഈ മേഖലയില്‍ നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുമ്പോള്‍ ആറ് പോയന്റുകള്‍ മാത്രമായിരുന്നു ആരോഗ്യ മേഖലയില്‍ ബോറിസ് ജോണ്‍സന് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

ആരോഗ്യ മേഖല എന്നത് വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കി കളം മാറ്റി ചവിട്ടിയതാണ് ബോറിസ് ജോണ്‍സന് തുണയായത്. ഇതോടെ ആരോഗ്യ മേഖലയിലെ വോട്ടുകള്‍ ഒന്നടങ്കം തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ബോറിസ് ജോണ്‍സന്‍. ഇഥിന് പിന്നാലെയാണ് കാമുകിയെ സാരി ഉടുപ്പിച്ച് ഹിന്ദു വോട്ട് ഉറപ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയത്. അതേസമയം രാജ്യത്തുടനീളം ടോറികള്‍ ഒരേ രീതിയിലുള്ള മുന്‍തൂക്കമാണ് കാഴ്ച്ച വെയ്ക്കുന്നത്. 52 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയം കണ്‍സര്‍വേറ്റിവുകള്‍ നേടുമെന്നുമാണ് അവസാനത്തെ സര്‍വ്വേയും സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category