1 GBP = 97.40 INR                       

BREAKING NEWS

സ്‌കോട്ടിഷ് സ്വാതന്ത്ര്യ മോഹത്തിന് അന്ത്യമാകുന്നു; സ്വാതന്ത്ര്യത്തിന് വേണ്ടി ഇനിയും റെഫറന്‍ഡം നടന്നാല്‍ ഭൂരിപക്ഷം പേരും നോ പറയും; എസ്എന്‍പിവൈയുടെ പിന്തുണയ്ക്ക് ഗണ്യമായ ഇടിവുണ്ടായതായി ഒപ്പീനിയന്‍ പോള്‍

Britishmalayali
kz´wteJI³

സ്‌കോട്ട്ലന്‍ഡ്: സ്‌കോട്ട്ലന്‍ഡിന്റെ സ്വാതന്ത്ര്യ മോഹം പൊലിയുന്നു. സ്‌കോട്ട്ലന്‍ഡ് സ്വാതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയുന്നതാണ് സ്‌കോട്ടിഷ് സ്വാതന്ത്ര്യ മോഹത്തിന് അന്ത്യം കുറിച്ചിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡ് സ്വതന്ത്ര്യമാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌കോട്ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇനിയും റെഫറന്‍ഡം നടന്നാല്‍ ഭൂരിപക്ഷം പേരും നോ പറയും എന്നാണ് അടുത്തിടെ നടത്തിയ യൂഗോവ് സര്‍വ്വേയില്‍ പറയുന്നത്. ഭാവിയില്‍ ഇതു സംബന്ധിച്ച് ഒരു ഹിത പരിശോധന നടത്തിയാല്‍ 56 ശതമാനം പേരും സ്‌കോട്ട്ലന്‍ഡിന് സ്വാതന്ത്ര്യം വേണ്ട എന്ന് തന്നെ പറയും. 44 ശതമാനം പേര്‍ മാത്രമാണ് സ്‌കോട്ലന്‍ഡ് സ്വതന്ത്രമാകണമെന്ന ആഗ്രഹം സര്‍വ്വേയില്‍ പ്രകടിപ്പിച്ചത്.

അതേസമയം സര്‍വ്വേയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ് ഇത്തരത്തില്‍ ഒഴിഞ്ഞു നിന്നത്. 2014ല്‍ നടത്തിയ ഹിത പരിശോധനയില്‍  55 ശതമാനം പേരും സ്‌കോട്ലന്‍ഡ് സ്വതന്ത്ര്യമാകുന്നതില്‍ താല്‍പര്യമില്ലെന്നു പറഞ്ഞപ്പോള്‍ 45 ശതമാനം പേര്‍ സ്‌കോട്ലന്‍ഡിന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ടൈംസിന് വേണ്ടി നടത്തിയ യൂഗോവ് പോളില്‍ 49 ശതമാനം പേര്‍ സ്വാതന്ത്ര്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 51 ശതമാനം പേര്‍ മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടപ്പോള്‍ സ്‌കോട്ലന്‍ഡ് ബ്രിട്ടന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയും. സ്‌കോട്ലന്‍ഡ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയുമായിരുന്നു.

അതേസമയം എസ്എന്‍പിവൈയുടെ പിന്തുണയ്ക്ക് ഗണ്യമായ ഇടിവുണ്ടായതായി ഒപ്പീനിയന്‍ പോള്‍ സൂചിപ്പിക്കുന്നു. സ്‌കോട്ലന്‍ഡ് യുകെയില്‍ നിന്ന് വിട്ടു പിരിയേണ്ട എന്ന അഭിപ്രായ സര്‍വ്വേയില്‍ അടുത്ത ജനറല്‍ ഇലക്ഷനില്‍ എസ്എന്‍പി 11 സീറ്റുകള്‍ നേടുമെന്നും വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ 44 ശതമാനം വോട്ടുകള്‍ എസ്എന്‍പിയും ടോറികള്‍ 28 ശതമാനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ശതമാനവും ഗ്രീനുകള്‍ ഒരു ശതമാനം വോട്ടുകളും നേടുമെന്നാണ് അഭിപ്രായപ്പെട്ടത്.

അതചേസമയം പോളിങ് എക്സ്പേര്‍ട്ട് ജോണ്‍ കര്‍ട്ടിസ് അഭിപ്രായപ്പെടുന്നത് എസ്എന്‍പി എംപിമാരുടെ എണ്ണം 35ല്‍ നിന്നും 46 ആയി ഉയരുമെന്നാണ്. അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിത പരിശോധനയില്‍ സ്‌കോട്ലന്‍ഡ് സ്വതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇനിയും കുറയും. കൂടുതല്‍ ആളുകളം ചിന്തിക്കുന്നത് അടുത്ത ദിവസം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ വരും എന്ന് തന്നെയാണ്. വളരെ കുറച്ച് പേര്‍ മാത്രമാണ് ജെറമി കോര്‍ബിന്‍ അധികാരത്തില്‍ വരുമെന്ന് പ്രതികരിച്ചത്. ഡിസംബര്‍ മൂനന്ന് മുതല്‍ ആറ് വരെ നടത്തിയ സര്‍വ്വേയില്‍ പ്രായപൂര്‍ത്തിയായ 1,002 സ്‌കോട്ടിഷ് പൗരന്മാരാണ് പങ്കെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category