1 GBP = 97.40 INR                       

BREAKING NEWS

അടുത്തയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ തണുപ്പും മഞ്ഞു വീഴ്ചയും; യുകെയില്‍ എമ്പാടും മഞ്ഞിന്റെയും തണുപ്പിന്റെയും നാളുകള്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കും: വിന്റര്‍ ആക്രമണം ഉടനെന്ന് മെറ്റ് ഓഫിസ്

Britishmalayali
kz´wteJI³

ബെല്‍ഫാസ്റ്റ്: അടുത്തയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മഞ്ഞില്‍ പുതയ്ക്കും. വ്യാഴാഴ്ച മുതല്‍ തണുപ്പും മഞ്ഞു വീഴ്ചയും പിടിമുറുക്കുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ പല ഭാഗങ്ങളിലും രണ്ട് ഇഞ്ച് വരെ മഞ്ഞു വീഴുമെന്നാണ് റിപ്പോര്‍ട്ട്.  WXചാര്‍ട്സിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം അടുത്ത ആഴ്ചയോടെ മഞ്ഞു വീഴ്ച ശക്തമാകും. വളരെ ശക്തമായി തന്നെ മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.

അതിശക്തമായ മഞ്ഞിന് പുറമേ തണുത്ത കാറ്റും ശക്തമായ മഴയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ പിടിമുറുക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച പെയ്യുന്ന മഴ കിഴക്കന്‍ മേഖലകളില്‍ എല്ലാം പെയ്്തിറങ്ങും. പടിഞ്ഞാറെത്തുമ്പോള്‍ അത് അതിശക്തമായി മാറുമെന്നുമാണ് പ്രവചനം. ഒപ്പം ശക്തമായ കാറ്റും പിടിമുറുക്കും. 13 ഡിഗ്രി ആയിരിക്കും ഇവിടുത്തെ കൂടിയ താപനില എന്നും മെറ്റ് ഓഫിസിന്റെ വെബ്സൈറ്റില്‍ പറയുന്നു. ശക്തമായ മഴ ആഴ്ചാവസാനം വരെ തുടരും. ഞായറാഴ്ചത്തോടെ കാലാവസ്ഥ മാറി മറിയുകയും സൂര്യനെ കാണാനാവുകയും ചെയ്യും. തിങ്കളാഴ്ചയും തണുപ്പ് ഉണ്ടാകുമെങ്കിലും അതിനോടൊപ്പം സൂര്യപ്രകാശവും ലഭിക്കുമെന്നത് ആശ്വാസകരമാകും.

അതേസമയം ബ്രിട്ടന്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്സ്, ഇന്‍വേര്‍നസ്സ്, എന്നിവിടങ്ങളില്‍ ഞായറാഴ്ച മഞ്ഞ് വീണു. ഡിസംബര്‍ 11ഓടെ വെയില്‍സിലും ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളിലും മഞ്ഞ് വീഴ്ച തുടങ്ങും.ഡിസംബര്‍ 12ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ബ്രിട്ടന്‍ മഞ്ഞില്‍ പൊതിയുമെന്നാണ് റിപ്പോര്‍ട്ട്.

ഐസ് നിറഞ്ഞ സാഹചര്യം വോട്ടിങ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തുന്നത് ദുഷ്‌കരമാക്കും. പ്രത്യേകിച്ച് പ്രായമായ ആളുകള്‍ക്ക് മഞ്ഞ് വളരെ ദുഷ്‌ക്കരമായി മാറും. അതേസമയം തിരഞ്ഞെടുപ്പിന് മുന്നേ മഞ്ഞ് മൂടുന്നത് ജെറമി കോര്‍ബിനെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ്. കാരണം ബോറിസ് ജോണ്‍സനെ അപേക്ഷിച്ച് യുവാക്കളാണ് കോര്‍ബിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും. മഞ്ഞ് പേടിച്ച് പ്രായമായവര്‍ വീടിനുള്ളില്‍ ഒതുങ്ങിയാല്‍ അത് തനിക്ക് വിജയ പ്രതീക്ഷ ഏകുമെന്നതാണ് ജെറമി കോര്‍ബിനെ സന്തോഷിപ്പിക്കുന്നത്.

ന്യൂകാസില്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ അടുത്ത തിങ്കളാഴ്ചയോട് കൂടി മാത്രമേ മഞ്ഞെത്തുകയുള്ളു. ക്രിസ്തുമസ് അടുത്തു വരുംതോറും മഞ്ഞ് വീഴ്ച ശക്തമായി വരും. ഡിസംബര്‍ 23ഓട് കൂടി സ്‌കോട്ടിഷ് ഹൈലാന്‍ഡില്‍ 12 ഇഞ്ച് മഞ്ഞുപെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വ്യാഴാഴ്ചയോട് കൂടി മഞ്ഞ് തെക്കന്‍ തീരത്തേക്ക് നീങ്ങി കാര്‍ഡിഫിലെത്തും. ഈ ദിവസം മൈനസ് എട്ട് വരെ താപനില താഴും. ഡിസംബര്‍ 23 വരെ മരം കോച്ചുന്ന തണുപ്പ് തന്നെയായിരിക്കും. മഴയും ശക്തമാകും. ശക്തമായ കാറ്റും യുകെയില്‍ ഉടനീളം വീശുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category