1 GBP = 97.70 INR                       

BREAKING NEWS

കുടിയേറ്റക്കാര്‍ക്കിട്ട് വെറുതെ ചൊറിയുന്ന ബ്രിട്ടീഷുകാര്‍ ഈ കണക്ക് അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എന്‍എച്ച്എസിലെയും സ്വകാര്യ നഴ്സിങ് ഹോമുകളിലെയും ജീവനക്കാരില്‍ നാലില്‍ ഒന്നു പേരും വിദേശത്ത് ജനിച്ചവര്‍: ബ്രിട്ടനില്‍ ജനിച്ച കുടിയേറ്റക്കാരുടെ മക്കളെ കൂടി കൂട്ടിയാലോ?

Britishmalayali
kz´wteJI³

ലണ്ടന്‍: കുടിയേറ്റക്കാരെ കണ്ടാല്‍ അലര്‍ജിയുള്ളവരാണ് പല ബ്രിട്ടീഷുകാരും. നിറം അല്‍പം കറുത്തിട്ടാണെങ്കില്‍ തീര്‍ന്നു. പലരും അവരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാല്‍ കുടിയേറ്റക്കാര്‍ക്കിട്ട് വെറുതെ ചൊറിയുന്ന ബ്രിട്ടീഷുകാര്‍ ചില കണക്കുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്‍എച്ച്എസിലെയും സ്വകാര്യ നഴ്സിങ് ഹോമുകളിലെയും ജീവനക്കാരില്‍ നാലില്‍ ഒന്നു പേരും വിദേശത്ത് ജനിച്ചവരാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ജനിച്ച കുടിയേറ്റക്കാരുടെ മക്കളെ കൂടി കൂട്ടിയാല്‍ കണക്ക് ഇനിയും ഉയരും.
ഒരു സ്വതന്ത്ര ഹെല്‍ത്ത് ഏജന്‍സി നടത്തിയ ന്യൂഫീല്‍ഡ്  സര്‍വ്വേയില്‍ എല്ലാ ആശുപത്രികളിലും ജോലി ചെയ്യുന്ന നാലിലൊന്ന് പേരും കുടിയേറ്റക്കാരാണ്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ചിലൊരാളും വിദേശത്ത് ജനിച്ചവരാണെന്നുമാണ് റിപ്പോര്‍ട്ട്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 19 ശതമാനം പേരും വിദേശികളാണ്. അതായത് 818, 000 പേരും കുടിയേറ്റക്കാരാണ്. അതേസമയം ആശുപത്രികളില്‍ കുടിയേറ്റക്കാരുടെ സംഭാവന വളരെ വലുതാണ്. എന്‍എച്ച്എസുകളില്‍ ജോലി ചെയ്യുന്നവരില്‍ 23 ശതമാനം പേരും കുടിയേറ്റക്കാരാണ്. അതായത് ആശുപത്രികളില്‍ ജോലി ചെയ്യുന്ന 324,000 പേരും വിദേശികളാണെന്ന് ചുരുക്കം.

ഇതിന് പുറമെ കഴിഞ്ഞ പത്ത് വര്‍ഷമായി  ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളില്‍ ജോലിക്കെത്തുന്ന പുതിയ ജീവനക്കാരില്‍ പകുതിയും വിദേശികളാണ്. കൂടാതെ ഈ മേഖലകളില്‍ ജോലി നേടുന്ന യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരികയുമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു്.

ആയിരക്കണക്കിന് ഒഴിവുകള്‍ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലകളില്‍ ആയിരക്കണക്കിന് ഒഴിവുകളാണ് ഇപ്പോഴും ഉള്ളത്. ഇത്രയധികം ഒഴിവുകള്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിസന്ധിയാണ് ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുടിയേറ്റക്കാരെത്തിയാല്‍ മാത്രമേ ഈ വിടവുകള്‍ നികത്താനാകൂ. അതേസമയം യുകെയിലുള്ള സ്റ്റാഫുകളെ ജോലിക്കെടുക്കുന്നതിലും ട്രെയിന്‍ ചെയ്യിക്കുന്നതിലും എന്‍എച്ച്സ് പണ്ടേ പരാജയപ്പെട്ടിരുന്നു. കുടിയേറ്റക്കാര്‍ ഇല്ലെങ്കില്‍ നിലനില്‍ക്കാനാവാത്ത അവസ്ഥയാണ് നിലവില്‍ എന്‍എച്ച്എസിനുള്ളത്.

കുടിയേറ്റക്കാര്‍ ഒഴിച്ചു നിര്‍ത്താനാവാത്ത ഘടകം രാജ്യത്തെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ജീവനക്കാരില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കാണ് കുടിയേറ്റക്കാര്‍ക്കുള്ളതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിങ് ചീഫ് എക്സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡെയിം ഡോണാ കിന്നെയര്‍ വ്യക്തമാക്കുന്നു.

വിദേശത്തുനിന്നുള്ള ജീവനക്കാരെ ആശ്രയിച്ചാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ നിലനില്‍ക്കുന്നതെന്ന് ന്യൂഫീല്‍ഡ്സിന്റെ ഏറ്റവും പുതിയ അനാലിസിസില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ പോയാല്‍ കുടിയേറ്റക്കാരില്ലെങ്കില്‍ ആരോഗ്യ മേഖലയ്ക്ക് നിലനില്‍പ്പില്ലെന്ന അവസ്ഥയാകും. അതിനാല്‍ സ്വദേശികളായവരുടെ എണ്ണം കൂട്ടാന്‍ അടിയന്തിരമായി നടപടി എടുക്കണമെന്നും സര്‍വ്വേ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category