1 GBP = 93.15 INR                       

BREAKING NEWS

നഴ്സുമാര്‍ക്ക് പകരം നഴ്സിംഗ് അസോസിയേ റ്റ്സിനെ നിയമിച്ചു ക്ഷാമം പരിഹരിക്കും; പുതിയതായി റിക്രൂട്ട് ചെയ്യുന്നത് 10,200 അസിസ്റ്റന്റുമാരെ; വര്‍ക്ക് പെര്‍മിറ്റിന് ഇളവ് ലഭിച്ചാല്‍ ഐഇഎല്‍ടിഎസ് പാസാകാത്ത മലയാളി നഴ്സുമാര്‍ക്കു ഭാഗ്യമായി മാറും

Britishmalayali
kz´wteJI³

ന്‍എച്ച്എസിലെ നഴ്‌സിംഗ് ക്ഷാമത്തിന് പരിഹാരമുണ്ടാക്കു ന്നതിനായി നിലവിലെ നഴ്‌സുമാര്‍ക്കും സീനിയര്‍ കെയറേര്‍സിനും മധ്യത്തില്‍ സൃഷ്ടിച്ച പുതിയ തസ്തികയായ നഴ്സിംഗ് അസോസിയേറ്റ്സ് തസ്തികിലേക്ക് 10,200 പേരെ കൂടി റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രജിസ്റ്റേഡ് നഴ്സുമാരെ തേടി അലയുന്ന ബ്രിട്ടന്റെ അവസ്ഥയ്ക്ക് ഇതൊരു പരിഹാരമുണ്ടാക്കും എന്നാണ് എന്‍എച്ച്എസിന്റെ പ്രതീക്ഷ.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല. ഹെല്‍ത്ത് സര്‍വ്വീസ് ജേണലിനും ഇന്റിപെഡന്റിനും ചോര്‍ന്നു കിട്ടിയ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 44,000 നഴ്സുമാരുടെ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത് എട്ടു പോസ്റ്റുകളില്‍ ഒന്ന് നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടാണ് നഴ്സിംഗ് അസോസിയേറ്റ് എന്ന തസ്തിക ഉണ്ടാക്കിയത്. ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാര്‍ക്കും രജിസ്റ്റേഡ് നഴ്സുമാര്‍ക്കും ഇടയിലുള്ള ഒഴിവ് നികത്തുക എന്നതായിരുന്നു പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു പിന്നിലെ ലക്ഷ്യം. എന്നാല്‍ നഴ്സിംഗ് അസോസിയേറ്റ്സ് എന്ന തസ്തിക രജിസ്റ്റേഡ് നഴ്സുമാര്‍ക്കു പകരമല്ലെന്നും അവരെ സഹായിക്കുക എന്നതിനാണെന്നും കഴിഞ്ഞ ജനുവരിയില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കിയിരുന്നു. 

ഡോക്യുമെന്റിലെ വിവരങ്ങള്‍ അനുസരിച്ച് രജിസ്റ്റേഡ് നഴ്സുമാരുടെ തിരക്ക് കുറയ്ക്കുവാനും അവര്‍ക്ക് കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന തരത്തിലേക്കാണ് നഴ്സിംഗ് അസോസിയേറ്റ്സിനെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതുവഴി ഫുള്‍ ടൈം ജോലി ചെയ്യുന്ന രജിസ്റ്റേഡ് നഴ്സിന്റെ ജോലിഭാരം പകുതിയായി കുറയ്ക്കുവാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് കണക്കുകൂട്ടുന്നത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഉടന്‍ നഴ്സിംഗ് അസോസിയേറ്റ്സ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് ഉണ്ടാവുമെന്ന് കരുതരുത്. എന്നാല്‍ ഐഇഎല്‍ടിഎസിന് ഇളവ് പ്രഖ്യാപിച്ച് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ മുന്‍പ് കെയറര്‍മാരെ നിയമിച്ച പോലെ നഴ്സിംഗ് അസോസിയേറ്റ്സ് തസ്തികയിലേക്കും നിയമനം ഉണ്ടാവും. ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് (എച്ച്ഇഇ) വികസിപ്പിച്ച നഴ്സിംഗ് അസോസിയേറ്റ്സ് എന്ന ഈ ആശയം നിലവില്‍ റെഗുലേറ്റ് ചെയ്യുന്നത് എന്‍എംസിയാണ്. അതിനാല്‍ തന്നെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പാസാകുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതും ഉണ്ട്.

നഴ്സിംഗ് അസോസിയേറ്റ്സ് എന്ന തസ്തിക സൃഷ്ടിച്ചതിലൂടെ ബ്രിട്ടനിലെ നിരവധി യൂണിവേഴ്സിറ്റികളില്‍ ഇത്തരമൊരു കോഴ്സും തുടങ്ങിയിരുന്നു. 2017ലാണ് നാഷണല്‍ വര്‍ക്ക് ഫോഴ്‌സ് ബോഡിയായ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് ആദ്യമായി നഴ്‌സിംഗ് അസോസിയേറ്റ്‌സുകളെ പരിശീലിപ്പിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്. എന്നാല്‍ നിരവധി പേര്‍ കോഴ്സ് പൂര്‍ത്തിയാക്കാതെ വിട്ടു പോകുന്ന സാഹചര്യമാണുള്ളതെന്ന് ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. 2027ന് മുമ്പ് 45,000 നഴ്സിംഗ് അസോസിയേറ്റ്സുകളെ കൂടി പരിശീലിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category