1 GBP = 93.15 INR                       

BREAKING NEWS

കെട്ടിടത്തിന് നമ്പറിടാന്‍ അമേരിക്കന്‍ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാര്‍ ചോദിച്ചത് അരലക്ഷം രൂപ! കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ നീക്കം ഉടമ വിദശത്താണെന്ന് അറിഞ്ഞതോടെ; പണം കൊടുക്കില്ലെന്ന് ഉടമ അറിയിച്ചതോടെ നമ്പര്‍ ഇട്ടു നല്‍കാതെ ജീവനക്കാര്‍; അഴിമതിയുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ഒരു അഴിമതിക്കഥ ഇങ്ങനെ

Britishmalayali
kz´wteJI³

കോട്ടയം: അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടു പ്രകാരം അഴിമതിയും കൈക്കൂലിയും തടയുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം നമ്പര്‍ സ്റ്റേറ്റാണ്. എന്നാല്‍, കൈക്കൂലിയുടെ കാര്യത്തില്‍ ഇപ്പോഴും നമ്മുടെ സംസ്ഥാനം പിന്നിലല്ലെനന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. വാഹന കമ്പനിയുടെ ഷോറൂം തുടങ്ങുന്നതിന് പുതിയ കെട്ടിടത്തിന് നമ്പര്‍ ആവശ്യപ്പെട്ട അമേരിക്കന്‍ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാര്‍ അരലക്ഷം രൂപ കൈക്കൂലി ചോദിച്ച സംഭവമാണ് പുറത്തുവന്നത്. കെട്ടിടം ഉടമ വിദേശത്താണെന്ന് അറിഞ്ഞതോടെയാണ് ജീവനക്കാര്‍ ഉടക്കു ലൈനില്‍ എത്തിയത്. ഇതോടെ കൈക്കൂലിയും ആവശ്യപ്പെട്ടു. എന്നാല്‍, പണം തരുന്ന പ്രശ്നമില്ലെന്ന് ഉടമ ശഠിച്ചതോടെ നമ്പന്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായതുമില്ല. ഇതോടെ കരാറുറപ്പിച്ച ഷോറൂം, കെട്ടിടം ഉടമയ്ക്ക് നഷ്ടമാകുകയും ചെയ്തു.

സംസ്ഥാനവ്യാപകമായി നഗരസഭാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. കിഴക്കന്‍ മേഖലാ വിജിലന്‍സ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ നടപടിയെടുക്കാത്ത 424 ഫയലുകള്‍ കണ്ടെത്തി. നിര്‍മ്മാണ അനുമതിയും കെട്ടിടനമ്പരും ആവശ്യപ്പെട്ട് നല്‍കിയ 2015 മുതലുള്ള അപേക്ഷകളാണ് വിവിധ ഓഫീസുകളിലായി കണ്ടെത്തിയത്. ഇവയില്‍ ഭൂരിഭാഗവും കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചതാണെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടു.

പാലാ നഗരസഭയില്‍ പരിശോധനയ്ക്കെത്തുന്പോള്‍ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ഓഫീസിലില്ലായിരുന്നു. കെട്ടിടത്തിലെ റാമ്പിന്റെ ചരിവ് ശരിയല്ലെന്ന കാരണത്താല്‍ ഒന്നരവര്‍ഷമായി പെര്‍മിറ്റ് നല്‍കാത്ത അപേക്ഷയും ഇവിടെ കണ്ടെത്തി. ആര്‍ക്കിടെക്ട് ഏജന്റുമാര്‍ മുഖേനയാണ് പലയിടത്തും ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഒരുവര്‍ഷത്തിലേറെയായ 60 ഫയലുകളാണ് പാലാ നഗരസഭയില്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്.

40 അപേക്ഷകളാണ് വൈക്കം നഗരസഭയില്‍ നടപടിയില്ലാതെ കിടക്കുന്നത്. കെട്ടിടനിര്‍മ്മാണത്തിനായി നല്‍കിയ അനുമതി അപേക്ഷകള്‍ പലതും കെട്ടിക്കിടക്കുകയാണ്. ഇവ പല കാരണങ്ങള്‍ പറഞ്ഞാണ് തടഞ്ഞിരിക്കുന്നത്. കോട്ടയം നഗസഭയില്‍ 41 അപേക്ഷകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. തൊടുപുഴ നഗരസഭയില്‍ നടപടിയെടുക്കാത്ത 140 ഫയലുകള്‍, ഹരിപ്പാട് നഗരസഭയില്‍ 70 ഫയലുകള്‍, കട്ടപ്പന നഗരസഭയില്‍ 44 ഫയലുകള്‍, മാവേലിക്കര നഗരസഭയില്‍ 19 അപേക്ഷകള്‍ എന്നിവയും കണ്ടെത്തി. ഡിവൈ.എസ്പി.മാരായ എന്‍.രാജന്‍, എ.കെ.വിശ്വനാഥന്‍, എം.കെ.മനോജ്, വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ റിജോ പി.ജോസഫ്, ടിപ്‌സണ്‍ തോമസ് മേക്കാടന്‍, കെ.സദന്‍, കെ.വി.ബെന്നി, എന്‍.ബാബുക്കുട്ടന്‍, ബിനോജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ഒരു കെട്ടിടനിര്‍മ്മാണ അനുമതിക്ക് എത്ര രൂപ വേണമെന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപവരെ നഗരസഭയില്‍ മുടക്കണമെന്ന് പറഞ്ഞ ജീവനക്കാര്‍ പോലുമുണ്ട്. കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു കെട്ടിടനിര്‍മ്മാണത്തിന് ലക്ഷം രൂപവരെ വിവിധ ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നാണ് ആക്ഷേപം. വളരെ മുമ്പേ കൊടുത്ത അപേക്ഷ, പണം ചെല്ലാത്തതുമൂലം തടഞ്ഞുവെച്ചിരുന്നു. കയറിയിറങ്ങി മടുത്തു. നിയമപ്രശ്നങ്ങളില്ലാത്ത ഇടമായിട്ടും ഫയല്‍ അനങ്ങിയില്ല. ഗതികെട്ട് ഒരു കൗണ്‍സിലറുമായി കെട്ടിടനിര്‍മ്മാണ വിഭാഗത്തിലെത്തി. ജനപ്രതിനിധിയെ കണ്ടിട്ടും ഉദ്യോഗസ്ഥര്‍ വാശിയിലായിരുന്നു.

ആദ്യം ഫയല്‍ എടുത്തയാള്‍ 25,000 രൂപ കൈപ്പറ്റി. അടുത്ത തലത്തില്‍ വീണ്ടും 25,000 രൂപ. മേലുദ്യോഗസ്ഥന്‍ 75,000 രൂപ ആവശ്യപ്പെട്ടു. 50,000 രൂപ നല്‍കി. ശൗചാലയത്തില്‍ പോയി പരിശോധിച്ച് തുക ഉറപ്പാക്കി. മടങ്ങിവന്നപ്പോള്‍ ഫയല്‍ നീക്കാന്‍ സമ്മതിച്ചു. സ്ഥലം പരിശോധിക്കാന്‍ വരുന്നവരുടെ വക ഭീഷണിയുമുണ്ട്. കെട്ടിട ഉടമ വിജിലന്‍സ് സിഐ.യെ വിളിച്ച് പരാതി അറിയിച്ചിരുന്നു. നഗരസഭയിലെ ചുമരുകള്‍ വരെ പണം വാങ്ങുന്ന സ്ഥിതിക്ക് ഇനിയൊരു കെട്ടിടം പണിക്ക് തുനിഞ്ഞിറങ്ങില്ലെന്ന് അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category