1 GBP = 97.00 INR                       

BREAKING NEWS

നാല് വയസുകാരന്‍ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് മരിച്ചു; അപകടം, അവധി ദിവസം അമ്മയോടപ്പം ഓഫീസില്‍ എത്തിയപ്പോള്‍; പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബന്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Britishmalayali
kz´wteJI³

തളിപ്പറമ്പ്: അവധിദിവസം അമ്മയോടൊപ്പം ഓഫീസിലെത്തിയ നാലര വയസ്സുള്ള മകന്‍ ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് മരിച്ചു. കണ്ണൂര്‍ സെയ്ന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകന്‍ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി.രഘുനാഥിന്റെയും കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകന്‍ ദര്‍ശ് ആണ് മരിച്ചത്.

ശനിയാഴ്ച അവധിദിവസമായതിനാല്‍ ദര്‍ശിനെയും കൂട്ടിയാണ് സ്മിത ഓഫീസിലെത്തിയത്. പുറത്ത് കളിക്കാന്‍ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്. ഉടനെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കണ്ണൂര്‍ സെയ്ന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യു.കെ.ജി. വിദ്യാര്‍ത്ഥിയാണ് ദര്‍ശ് . സഹോദരി ദിയ കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പാളിയത്ത് വളപ്പ് സമുദായശ്മശാനത്തില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category