1 GBP = 92.50 INR                       

BREAKING NEWS

വീട്ടുമുറ്റത്തെ ഗേറ്റില്‍ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല; വണ്ടിപ്പെരിയാറുകാര്‍ക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം

Britishmalayali
kz´wteJI³

വണ്ടിപ്പെരിയാര്‍: വീടിന് മുമ്പില്‍ പടുകൂറ്റന്‍ ഗെയിറ്റുകള്‍ സ്ഥാപിക്കുന്ന ശീലം മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. വീടിന്റെ വലുപ്പത്തിന് അനുസരിച്ച് സുരക്ഷ കൂട്ടാന്‍ വേണ്ടിയാണ് പലപ്പോഴും ഇത്തരം ഗെയിറ്റുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍, ഈ ഗെയിറ്റുകള്‍ക്ക് ഇടയില്‍ പെട്ട് ഒരു നാലാംക്ലാസുകാരന്‍ ദാരുണമായി മരിച്ച വാര്‍ത്ത മലയളികള്‍ കരുതിയിരിക്കേണ്ട മറ്റൊരു സുരക്ഷാ പ്രശ്നത്തിലേക്ക് കൂടി വിരല്‍ചൂണ്ടുന്നു.

വീട്ടുമുറ്റത്തു ഗേറ്റില്‍ കയറി കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി ഗേറ്റ് ദേഹത്തു മറിഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നും പുറത്തുവന്നത്. വണ്ടിപ്പെരിയാര്‍ ഗാന്ധിനഗര്‍ കോളനിയില്‍ അന്‍പുഭവന്‍ വീട്ടില്‍ തമിഴ്സെല്‍വന്‍ (കരസേനാ ഉദ്യോഗസ്ഥന്‍) - മുത്തുലക്ഷ്മി (ഗ്രാന്‍ബി എല്‍പി അദ്ധ്യാപിക) എന്നിവരുടെ ഇളയമകന്‍ അമന്‍ (ഒന്പത്) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അമന്‍.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. അവധി ദിവസമായതിനാല്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമന്‍. വലിയ ഗെയിറ്റ് ആയതിനാല്‍ ഈ ഗെയിറ്റില്‍ കയറിയായിരുന്നു കളിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ ഇവരുടെ വീടിന്റെ മുന്‍വശത്തു സ്ഥാപിച്ചിട്ടുള്ള ഗേറ്റില്‍ കയറുകയും ഗേറ്റ് മറിഞ്ഞു കുട്ടിയുടെ ദേഹത്തേക്കു വീഴുകയുമായിരുന്നു. 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബഹളംവച്ച് അയല്‍വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വശങ്ങളിലേക്കു തള്ളിനീക്കുന്ന തരം ഗേറ്റിന്റെ കൊളുത്ത് അടര്‍ന്നുപോയതാണ് അപകട കാരണം. വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്പി. രാജേന്ദ്രന്റെ ഇളയ സഹോദരന്റെ മകനാണ് അമന്‍. അമിത് കുമാര്‍ സഹോദരനാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അരണക്കല്‍ മൗണ്ടിലെ വീട്ടുവളപ്പില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category