1 GBP = 94.80 INR                       

BREAKING NEWS

പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലില്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയില്‍; ലോകത്തിന് മുമ്പില്‍ തല കുനിച്ച് ഭാരതം; സ്ത്രീ

Britishmalayali
kz´wteJI³

അഗര്‍ത്തല: ത്രിപുരയില്‍ 17കാരിയായ കാമുകിയെ തട്ടിക്കൊണ്ടുപോയി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കാമുകന്റെ അമ്മയുടെ സഹായത്തോടെ കാമുകനും കൂട്ടുകാരും ചേര്‍ന്നു ചുട്ടുകൊന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ശനിയാഴ്ച ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റാണ് പെണ്‍കുട്ടി മരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കാമുകനും അമ്മയും ചേര്‍ന്നാണ് തീ കൊളുത്തിയത്. വെള്ളിയാഴ്ച തെക്കന്‍ ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം നടന്നത്.

തീ കൊളുത്തിയതിന് പിന്നാലെ അയല്‍ക്കാര്‍ രക്ഷിച്ച പെണ്‍കുട്ടിയെ അടുത്തുള്ള ജിബി പന്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുക ആയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കാമുകന്‍ ഈ പെണ്‍കുട്ടിയെ തടവില്‍ വെച്ചിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. പെണ്‍കുട്ടിയുടെ മരണ വാര്‍ത്ത അറിഞ്ഞ് ജനങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടുകയും പെണ്‍കുട്ടിക്ക് തീ കൊളുത്തിയ കാമുകനെയും അമ്മയേയും ആക്രമിക്കുകയും ചെയ്തു.

അജോയ് രുദ്രപാല്‍ എന്നയാളാണ് തങ്ങളുടെ മകളെ തടവില്‍ വെച്ചതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. മകളെ വിട്ടു നല്‍കാന്‍ 50,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് 17,000 രൂപയെ വെള്ളിയാഴ്ച നല്‍കാനായുള്ളൂ ഇതില്‍ കുപിതനായാണ് അജോയ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി അജോയിയെ പരിചയപ്പെട്ടത്. ദീപാവാലിക്ക് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. ഇതിന് പിന്നാലെ ഇാള്‍ പെണ്‍കുട്ടിയെ കടത്തി കൊണ്ടു പോയി തടവിലാക്കുകയും പീഡിപ്പിച്ച ശേഷം കൂട്ടുകാര്‍ക്കും കാഴ്ച വയ്ക്കുകയും ആയിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതും പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും ഇവര്‍ പറയുന്നു.

50,000 രൂപയാണ് അജോയ് ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി ഇവര്‍ക്ക് 17,000 രൂപ മാത്രമാണ് നല്‍കാനായത്. എന്നാല്‍ മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ പെണ്‍കുട്ടിയെ തിരികെ നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ഇവര്‍ തീ കൊളുത്തിയത്. സംഭവം നടന്ന ഉടനെ പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് താന്‍ നിരവധി തവണ കൂട്ട ബലാത്സംഗത്തിന് ഇരയായതായും ക്രൂരമായി പീഡിപ്പിച്ചതായും വീട്ടുകാരോട് പറഞ്ഞു.

ബെംഗളൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അജോയ്. പെണ്‍കുട്ടിയെ കാണാനാണ് ഇയാള്‍ ബംഗളൂരില്‍ നിന്നും ത്രിപുരയില്‍ എത്തിയത്. പെണ്‍കുട്ടിയെ കാണാതാവുന്നത് വരെ ഇയാളെ ആരും സംശയിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തട്ടിക്കൊണ്ടു പോയി ആദ്യ രണ്ട് ദിവസം അജോയ്യും അമ്മയും പീഡിപ്പിച്ചു. പിന്നീടാണ് കുട്ടുകാരുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം നടത്തിയത്. ഭക്ഷണവും വല്ലപ്പോഴുമേ നല്‍കിയിരുന്നുള്ളു. ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകുയും ചെയ്തിരുന്നു.

ഇന്ത്യ ലൈംഗികാതിക്രമങ്ങളുടെ നാടെന്ന് ബ്രിട്ടനും അമേരിക്കയും
ഇന്ത്യ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ നാടാണെന്ന് തങ്ങളുടെ പൗരന്മാരായ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും. ബ്രീട്ടീഷ് ഗവണ്‍മെന്റും യുഎസ് ഗവണ്‍മെന്റും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന സ്ത്രീ യാത്രികര്‍ക്കാണ് പ്രധാനമായും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ബ്രീട്ടീഷ് അധികൃതര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന സ്ത്രീ യാത്രികര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്. ബ്രീട്ടീഷ് ഗവണ്‍മെന്റ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പൊലീസ് റിപ്പോര്‍ട്ടും അടങ്ങുന്ന വിവരങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്.

യുഎസ് ഗവണ്‍മെന്റ് 2019 മാര്‍ച്ചിലാണ് സ്ത്രീ യാത്രികര്‍ക്കായാട്ടുള്ള ട്രാവല്‍ അഡൈ്വസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികര്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകള്‍ക്ക് അവരുടെ രാജ്യത്തെ അധികൃതര്‍ പല തരത്തിലുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category