1 GBP = 94.20 INR                       

BREAKING NEWS

വിവാഹ ഘോഷയാത്ര എത്താന്‍ വൈകി; വരനെയും ബന്ധുക്കളെയും പൂട്ടിയിട്ട് വേറെ കല്ല്യാണം കഴിച്ച് വധുവും ബന്ധുക്കളും; പൊലീസ് നടത്തിയ ഒത്തു തീര്‍പ്പും പൊളിച്ച് പെണ്ണിന്റെ മിന്നു കെട്ട്

Britishmalayali
kz´wteJI³

ബിജ്‌നോര്‍: സ്വന്തം വിവാഹത്തിന് വൈകിയെത്തിയ വരന് കൊടുക്കേണ്ടി വന്നത് വലിയ വില. പോരാത്തതിന് നാണക്കേടും. ബിജ്‌നോറിലെ നംഗലിജത്ത് ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്ര എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വധുവും കൂട്ടരും ചേര്‍ന്ന് വരനെയും മുഴുവന്‍ ബന്ധുക്കളേയും ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വധു തന്നെ പുതിയ വരനെ കണ്ടെത്തി താലി ചാര്‍ത്തുകയും ചെയ്തു. വൈകി വന്ന വരനെ വിവാഹം കഴിക്കാന്‍ മടിച്ച യുവതി സ്വന്തം ഗ്രാമത്തിലുള്ള മറ്റൊരു ഗ്രാമ വാസിയെ വരനായി തിരഞ്ഞെടുക്കുക ആയിരുന്നു.

പരമ്പരാഗത വിവാഹ ചടങ്ങിലൂടെയാണ് വരനും വധുവും വിവാഹിതരാവാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിവാഹ ചടങ്ങ്. ആറാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം ആഡംബരമായി നടത്താന്‍ തീരുമാനിച്ചത്. ഔദ്യോഗിക വിവാഹ ചടങ്ങ് നേരത്തെ നടക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ചടങ്ങിന് ശേഷം വധു വരനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചു. പരമ്പരാഗത ചടങ്ങുകകളോടെ ഒന്നു കൂടി വിവാഹം നടത്തണമെന്നും എന്നാലെ വരനൊപ്പം വരൂ എന്നും യുവതി പറഞ്ഞു.

എന്നാല്‍ പരമ്പരാഗത വിവാഹ ചടങ്ങ് വധുവിന്റെ മറ്റൊരു വിവാഹത്തില്‍ കലാശിക്കുക ആയിരുന്നു. സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ കശപിശയ്‌ക്കൊടുവില്‍ വരനും കൂട്ടരും ഘോഷയാത്രയുമായി വൈകിയാണ് എത്തിയത്. രണ്ട് മണിക്കെത്തേണ്ട ഘോഷയാത്ര എത്തിയപ്പോള്‍ രാത്രിയായി. ഇതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. തുടര്‍ന്നാണ് വരനെയും കൂട്ടരെയും മുറിയില്‍ പൂട്ടിയിട്ടത്. പൊലീസ് എത്തിയതതോടെയാണ് വധുവും സംഘവും പൂട്ടിയിട്ട വരനെയും കൂട്ടരെയും വിട്ടയച്ചത്. ബിജ്‌നോറിലെ ധംപുരിലുള്ള യുവാവായിരുന്നു വരന്‍.

വധുവും പിതാവും പറയുന്നത് വരനും കൂട്ടരും സ്ത്രീധനമായി ബൈക്കും പണവും ആവശ്യപ്പെട്ടു എന്നാണ്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇരുകൂട്ടരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കവും തുടങ്ങി. ഇതോടെയാണ് വരന്റെയും സംഘത്തിന്റെയും ഘോഷയാത്ര താമസിച്ചെത്തിയത്. ഇതില്‍ കുപിതരായ പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് വരനെയും ബന്ധുക്കളെയും മുറിയില്‍ പൂട്ടിയിട്ട് കൈയിലിരുന്ന സ്വര്‍ണവും പിടിച്ചു വാങ്ങി. ഇതോടെ പൊലീസും എത്തി. എന്നാല്‍ പെണ്‍കുട്ടി വരനൊപ്പം പോകാന്‍ തയ്യാറായില്ല. പിന്നീട് ശനിയാഴ്ചയാണ് പ്രശ്‌നം പരിഹരിച്ചത്. പെണ്‍കുട്ടി തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവിനെ കണ്ടെത്തി വിവാഹം കഴിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category