1 GBP = 97.50 INR                       

BREAKING NEWS

ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമോ?; ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ന് വൈകിട്ട് കാര്യവട്ടത്ത്; തിരിച്ചടിക്കാന്‍ കരുത്തരായി വെസ്റ്റിന്‍ഡീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം :  ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ 2-ാം മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ മലയാളി താരം സഞ്ജു വി.സാംസണിന്റെ രണ്ടാം വരവ്. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ കളിയില്‍ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാകുമോയെന്നാണ് മറുചോദ്യം.

സെപ്റ്റംബറില്‍ ഇതേ ഗ്രൗണ്ടില്‍ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യ 'എ'യ്ക്കുവേണ്ടി 48 പന്തില്‍ 91 റണ്‍സടിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലും സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടിയില്ല. രണ്ട് പരമ്പരകളില്‍ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിപ്പിക്കാതിരുന്നാല്‍ ടീം മാനേജ്‌മെന്റിനെതിരേയും ചോദ്യമുയരും. കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതിന് കൂടുതല്‍ സാധ്യത തിരുവനന്തപുരത്തുതന്നെയാകും.

ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഐപിഎല്ലിലും നിരന്തരം കഴിവു തെളിയിച്ചിട്ടും സഞ്ജു സാംസണ് വീണ്ടും ടീമിലെത്താന്‍ 4 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും 3 മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നു. തൊട്ടുപിന്നാലെ വിന്‍ഡീസിനെതിരായ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാനു പരുക്കേറ്റതോടെ വീണ്ടും ടീമില്‍. തുടര്‍ച്ചയായി 4 മത്സരങ്ങളില്‍ സഞ്ജു പുറത്തിരുന്നു കഴിഞ്ഞു. കെ.എല്‍.രാഹുലിനു പകരം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യതയാണു ബിസിസിഐ വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, പരിചയസമ്പത്തും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനവും രാഹുലിനു തുണയായി.

ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ 207 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഇരുടീമുകളും ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളിക്കാര്‍ക്ക് ഉജ്വല സ്വീകരണം നല്‍കി. നൂറുകണക്കിന് ആരാധകരും താരങ്ങളെ കാണാനെത്തി. കോവളം റാവിസ് ഹോട്ടലിലാണ് ഇരുടീമുകളും താമസിക്കുന്നത്. മത്സരത്തിനായി സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു ഇതിനോടകം ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. നാല്‍പതിനായിരത്തിലധികം കാണികള്‍ എത്തുമെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category