1 GBP = 93.10 INR                       

BREAKING NEWS

മുടങ്ങി കിടക്കുന്ന മൂന്ന് സിനിമകളും ഉടന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം; ഒത്തുതീര്‍പ്പിനുള്ള വഴി ഒരുങ്ങിയത് നടന്‍ സിദ്ദിഖ് ഇടപെട്ടു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന്; പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു; ഉടനെ ഒത്തു തീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ച് മോഹന്‍ലാലും; മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു

Britishmalayali
kz´wteJI³

കൊച്ചി: നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധ്യത തെളിയുന്നു. പ്രശ്നം പരിഹരിച്ചു മുന്നോട്ടു പോകാന്‍ താല്‍പ്പര്യമുണ്ടെന്ന് ഷെയിന്‍ നിഗവും അറിയിച്ചു. പ്രശ്നം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങിയത് നടന്‍ സിദ്ധിഖാണ്. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ആലുവയില്‍ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു.

നിലവില്‍ മുടങ്ങി കിടക്കുന്ന മൂന്ന് ചിത്രങ്ങളും ഉടനെ പൂര്‍ത്തിയാക്കാം എന്ന് ഷെയ്ന്‍ നിഗം അമ്മയെ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളുമായും ഫെഫ്കയുമായുമുള്ള ചര്‍ച്ചകളില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടനെ ഫെഫ്ക ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം നിര്‍മ്മാതക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഇതുവരെയുള്ള പുരോഗതിയും മറ്റു വിവരങ്ങളും അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മോഹന്‍ലാലില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നലെ രാത്രിയാണ് ആലുവയില്‍ നടന്‍ സിദ്ധീഖിന്റെ മധ്യസ്ഥതയില്‍ ഇടവേള ബാബുവും ഷെയ്ന്‍ നിഗവും കണ്ടത്. അമ്മയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന്‍ അറിയിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നീക്കങ്ങളിലാണ് ഇടവേള ബാബുവും സംഘവും.

അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.

സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമാകും നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മ്മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഷെയിന്‍ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചിത്രീകരണം പാതിവഴിയിലായ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കുകയും ചെയത്ു. സെറ്റില്‍ യുവതാരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് തെളിവുണ്ടെങ്കില്‍ നിര്‍മ്മാതാക്കള്‍ അത് നല്‍കാന്‍ തയ്യാറാവണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. ഷെയിന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായി. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം ഒരുക്കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category