1 GBP = 93.10 INR                       

BREAKING NEWS

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കിവിട്ടു; പോകാന്‍ ഇടമില്ലാതെ പുനലൂര്‍ ഗാന്ധിഭവനില്‍ അഭയംതേടി യുവതി; വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം ചെയ്തെന്നും സ്ത്രീധനത്തിന്റെ പേരില്‍ പീഡനവും തുടങ്ങി; ആഭരണങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഊരി വാങ്ങി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി

Britishmalayali
kz´wteJI³

കൊല്ലം: സ്ത്രീധനം പീഡന നിരോധന നിയമം ഉണ്ടെങ്കിലും കേരളത്തില്‍ അടക്കം ഈ നിയമം യുവാക്കളുടെ അടക്കം മനോവിചാരങ്ങളില്‍ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നതിന് തെളിവായി കൊല്ലത്തു നിന്നുള്ള യുവിതിയുടെ കഥ. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പുനലൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദേശത്തുള്ള ഭര്‍ത്താവ് വീട് വിട്ടുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായും അതിനാല്‍ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണെന്നും യുവതി പറഞ്ഞു.

ഭര്‍തൃവീട്ടുകാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ് പരാതി. .ബന്ധു വീടുകളിലും ഷെല്‍റ്റര്‍ ഹോമിലുമായി കഴിഞ്ഞിരുന്ന യുവതിയെയും കുഞ്ഞിനെയും ഒടുവില്‍ ഗാന്ധിഭവന്‍ ഏറ്റെടുക്കുകയായിരുന്നു. കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

കരവാളൂര്‍ സ്വദേശിയായ ബാലചന്ദ്രന്‍ പിള്ള ഭാര്യ ശ്യാമള എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം ഭര്‍തൃപിതാവും മാതാവും വീട് പൂട്ടിപ്പോയെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സിജി ചന്ദ്രനുമായി മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. അന്ന് തന്നെ വിവാഹം ചെയ്തതും കളവു പറഞ്ഞാണെന്ന് യുവതി ആരോപിക്കുന്നു.

മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രന്‍ യുവതിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം യുവതി പിന്നീട് മനസിലാക്കി. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ പീഡനം തുടങ്ങിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

രണ്ട് ദിവസം മുമ്പ് ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയി.യുവതിയോടും കുഞ്ഞിനോടും അടുത്ത വീട്ടില്‍ പോയി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ ഇവര്‍ ഒടുവില്‍ ഗാന്ധി ഭവനില്‍ അഭയം തേടുകയായിരുന്നു. ഇതിന് ശേഷം ഇവിടെനിന്നെത്തിയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കളും പറഞ്ഞു. ബന്ധുവീട്ടിലും പുനലൂരിലെ കന്യാസ്ത്രീ മഠത്തിലുമായിട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി യുവതിയുടെയും കുഞ്ഞിന്റെയും താമസം. ഇന്നലെ വൈകിട്ട് പത്തനാപുരം ഗന്ധിഭവന്‍ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category