1 GBP =92.30INR                       

BREAKING NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മതം മാറ്റാന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായ ഷംനാദ് എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും പ്രതി; രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ സംഘം പരിശോധിച്ചതു മൂന്ന് ലക്ഷം ഫോണ്‍ കോളുകള്‍

Britishmalayali
kz´wteJI³

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ഇതര സംസ്ഥാന തൊഴിലാളികള്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ കരൂരില്‍ നിന്നു സന്യാസിയോട പുത്തന്‍പുരക്കല്‍ അന്‍വര്‍ ഷാജി(24)യെയും ഒഡീഷയിലെ ഖണ്ഡഗിരിയില്‍ നിന്നും ചെങ്ങമനാട് പാലപ്രശേരി പാറശേരിപറമ്പില്‍ ഷംനാദ്(25) നെയുമാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പം പോയ പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി നെടുങ്കണ്ടത്ത് എത്തിച്ചു.

രാജ്യവ്യാപകമായ് നടത്തിയ അന്വേഷണത്തില്‍ സംഘം പരിശോധിച്ചതു മൂന്ന് ലക്ഷം ഫോണ്‍ കോളുകളാണ്. ഇതിനൊടുവിലാണ് പ്രതികളെ പൊക്കിയത്. നിയമ നടപടി പൂര്‍ത്തിയാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ കരൂരില്‍ നിന്നും അന്‍വറിനൊപ്പം പോയ പെണ്‍കുട്ടിയെയും, ഓഡിഷയിലെ ഖണ്ഡഗിരിയില്‍ നിന്ന് അന്‍ഷാദിനൊപ്പം പോയ പെണ്‍കുട്ടിയെയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിയമ നടപടി പൂര്‍ത്തിയാക്കി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റാനും ഇവര്‍ ശ്രമിച്ചെന്നാമ് ലഭിക്കുന്ന വിവരം. ഷംനാദ് ഒഡീഷയില്‍ ബാര്‍ബര്‍ ഷോപ് തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അറസ്റ്റിലായത്. 2016-ല്‍ എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും ഷംനാദ് പ്രതിയാണ്. രണ്ടു തവണ വിവാഹംകഴിച്ച ഇയാള്‍ വിവാഹംചെയ്ത യുവതികളെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ഭാര്യ സമീപകാലത്തു പിണങ്ങിപ്പോയെന്നാണ് ഷംനാദ് നല്‍കിയ മൊഴി. ഈ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.

15 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ രൂപംകൊടുത്ത പ്രത്യേക സ്‌ക്വാഡ് ഇവരെ കണ്ടെത്തിയത്. നവംബര്‍ 19ന് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടികളെ കാണാതാകുകയായിരുന്നു. യുവാക്കള്‍ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് പെണ്‍കുട്ടികളുമായി മുങ്ങിയത്. തൂക്കുപാലത്തുനിന്നു കാണാതായ പെണ്‍കുട്ടി അമ്മയെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

നവംബര്‍ 19 നു സ്‌കൂളിലേക്കു പുറപ്പെട്ട പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. പുരുഷ സുഹൃത്തുക്കള്‍ ഒരു ലക്ഷത്തോളം രൂപയടക്കം സംഘടിപ്പിച്ചാണ് പെണ്‍കുട്ടികളുമായി മുങ്ങിയത്. പ്രത്യേക സ്‌ക്വാഡില്‍ കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ് മോഹന്‍, നെടുങ്കണ്ടം സിഐ സി. ജയകുമാര്‍, എന്നിവരരാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category