1 GBP = 92.50 INR                       

BREAKING NEWS

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടിയുടെ മാതൃസഹോദരിയുള്‍പ്പടെ നാലുപേര്‍ ഇന്ന് അറസ്റ്റില്‍; ഇതോടെ അറസ്റ്റ് ഏഴായി; കരുനാഗപ്പള്ളി നഗരമധ്യത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയതുകൊടിയപീഡനമെന്ന് കുട്ടിയുടെ മൊഴി; പ്രതികള്‍ ലക്ഷ്യമിട്ടത് പെണ്‍കുട്ടിയുടെ ശരീരം വിറ്റ് പണം സമ്പാദിക്കാന്‍; പിന്നില്‍ വന്‍ സെക്സ് റാക്കറ്റ് കണ്ണിയെന്ന് പൊലീസ്; കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും

Britishmalayali
kz´wteJI³

കൊല്ലം: കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിയടക്കം നാല് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതൃസഹോദരി അടക്കമുള്ളവരാണ് ഇന്ന് അറസ്റ്റിലായത്. കൊട്ടിയത്തെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ അമ്മാവന്റെ ഭാര്യ നിരവധി പേര്‍ക്ക് കൈമാറിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളില്‍ എത്തിച്ച പെണ്‍കുട്ടി പലപ്പോഴായി പീഡനത്തിനിരയാകുകയായിരുന്നു. സംഭവത്തില്‍ ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഈ രംഗങ്ങള്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് വഴങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കരുനാഗപ്പള്ളിയിലെ നഗരകേന്ദ്രത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം അരങ്ങേറിയത്.

കുട്ടിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്.കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കരുനാഗപ്പള്ളിയിലെ ലോഡ്ജ് നടത്തിപ്പുകാരായ മൂന്ന് പേര്‍ ഇതിനോടകം കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പെണ്‍വാണിഭ റാക്കറ്റിലേക്ക വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പൊലീസില്‍ പരാതിപ്പെട്ടതോടെ അടുത്ത ദിവസം അമ്മായി പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചു. ഇതോടെ അമ്മായിയുടെ നേതൃത്വത്തില്‍ നടത്തിവന്ന പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് അമ്മായി വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍, സ്വന്തം വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വളരെ ദുഃഖകരമായ അവസ്ഥയിലായിരുന്നു. മുറിയില്‍ കയറി അടച്ചിരിക്കുകയും മറ്റു ചെയ്തതോടെ മാതാപിതാക്കള്‍ ശ്രദ്ധിച്ചു.

പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വെച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി താന്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. ഇതോടെ കൗണ്‍സിലിംഗിന് എത്തിയവര്‍ ചെല്‍ഡ് ലൈനെയും കോടതിയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

കേസില്‍ കുട്ടിയുടെ അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനി, ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ച പത്തിലേറെ പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച് അമ്മായി ലക്ഷക്കണക്കിന് രൂപ സമ്പദിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ഉപയോഗിച്ച് കൂടുതല്‍ സമ്പാദിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category