1 GBP = 94.00 INR                       

BREAKING NEWS

ദുബായിക്കാരന്‍ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടില്‍ പോയപ്പോള്‍ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്ക്കൊന്നു നാട്ടില്‍ വന്ന് ഭര്‍ത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താന്‍ ഗര്‍ഭിണി ആയെന്ന്; നാട്ടില്‍ നിന്ന് തിരികെ യുഎഇയില്‍ എത്തി ആറു മാസമായപ്പോള്‍ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ പണം അടക്കാത്തതിനാല്‍ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോര്‍ക്കയില്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: നാട്ടിലെ കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ലകാലം ഒഴിഞ്ഞു വെക്കുന്നവരാണ് പ്രവാസി മലയാളികള്‍. ഉരുകുന്ന ചൂടിലും ജോലി ചെയ്യുന്നവരാണ് ഇവര്‍. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വരുക്കൂട്ടി നാട്ടിലേക്ക് അയ്ച്ച് മുണ്ടു മുറുക്കി ഉടുക്കുന്നവരുടെ കാര്യം പലപ്പോഴും നാട്ടിലിരിക്കുന്ന ഭാര്യമാരും മറ്റു ബന്ധുക്കളും മടിക്കും. അവര്‍ക്ക് അവരുടെ സൗകര്യങ്ങളെ കുറിച്ചു മാത്രമാകും ചിന്തയെന്ന ആക്ഷേപം പ്രവാസികളില്‍ കുറഞ്ഞപക്ഷത്തിനെങ്കിലും ഉണ്ട് താനും. ഭര്‍ത്താവിന് ചതിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയ ഒരു പ്രവാസി മലയാളിടുടെ കഥയും പുറത്തുവന്നു. ഭാര്യയുടെ ചതിയില്‍ സ്വന്തം ജീവിതമാര്‍ഗ്ഗം വഴിമുട്ടി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തൃശ്ശൂര്‍ സ്വദേശിയായ യുവാവ്.

ജീവിതത്തില്‍ തന്റേതെന്ന് കരുതിയത് എല്ലാം നഷ്ടമാകുന്ന അവസ്ഥയിലാണ് ഈ യുവാവ്. ഏറെ സ്നേഹം നിറഞ്ഞ അന്തരീക്ഷത്തില്‍ ഗള്‍ഫില്‍ കഴിഞ്ഞിരുന്ന കുടുംബം തകര്‍ച്ചയെ നേരിട്ടത് അതിവേഗമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയതോടെയാണ് ചതിക്കപ്പെട്ടത്. മരുഭൂമിയില്‍ അധ്വാനിച്ചു നേടിയ സമ്പാദ്യമെല്ലാ ഭാര്യയുടെ വഞ്ചനയില്‍ ഈ യുവാവിന് കൈവിട്ടു പോകുകയായിരുന്നു. സ്നേഹം നടിച്ച് കൊടും ചതിയില്‍പെടുത്തുകയാിരുന്നു ഭാര്യ. ഇപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ അപഹരിച്ച പണം തിരികെ കിട്ടണം. നഷ്ടപരിഹാരം ലഭിക്കണം' എന്നവശ്യപ്പെട്ട നോര്‍ക്കയ്ക്ക് പരാതി നല്‍കിയിരിക്കയാണ് യുവാവ്.

ട്വിസ്റ്റുകള്‍ നിറഞ്ഞ സീരിയല്‍ കഥകളെ പോലും കടത്തിവെട്ടുന്ന വിധത്തില്‍ കാറും കോളും നിറഞ്ഞ കഥയാണ് തൃശ്ശൂര്‍ സ്വദേശിയുടേത്. ലോക കേരള പ്രവാസി പരാതി പരിഹാര കമ്മിറ്റി മുഖാന്തരം നോര്‍ക്ക വകുപ്പ് ജോ. സെക്രട്ടറിക്കാണ് യുവാവ് പരാതി നല്‍കിയത്. 2010ല്‍ നാട്ടില്‍ വിവാഹിതരായ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള കുഞ്ഞുണ്ട്. ഈ മകനെ തനിക്ക് വിട്ടു കിട്ടണമെന്നും ഭാര്യയില്‍ നിന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം. 2013ല്‍ യു.എ.ഇയില്‍ താമസമാരംഭിച്ചിരുന്നു. ദുബൈയിലാണ് തനിക്ക് ജോലിയെങ്കിലും ഭാര്യയുടെ ജോലി സൗകര്യാര്‍ഥം മറ്റൊരു എമിറേറ്റിലായിരുന്നു താമസം. ഭാര്യയെ ജോലി സ്ഥലത്ത് വിടാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തിരുന്നു.

2018 ജൂണില്‍ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോയി. അമ്മയുടെ പരിചരണത്തിന് കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇരുവരുടെയും വരുമാനം മുടങ്ങിയാല്‍ ജീവിതം ദുഷ്‌കരമാകുമെന്ന ഭാര്യയുടെ അഭിപ്രായം ന്യായമെന്ന് വിശ്വസിച്ചു. ഇത് യുവാവ് വിശ്വസിക്കുകയും ചെയ്തു. മാതാവിനെ കാണാനെന്ന് പറഞ്ഞ് ഭാര്യ നവംബര്‍ 28ന് നാട്ടിലത്തെി. ഡിസംബര്‍ നാലിന് തിരികെ പോയി. ഒരു ദിവസം വീട്ടില്‍ ഒപ്പം താമസിച്ചു. ഒരു മാസമായപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഫോണില്‍ അറിയിച്ചു. ചികില്‍സാ ചെലവുകള്‍ക്ക് വീട് പണയപ്പെടുത്തി പണം വായ്പയെടുത്ത് അയച്ചു.

നാട്ടില്‍ നിന്ന് തിരികെ യു.എ.ഇയിലെത്തി ആറു മാസമായപ്പോള്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ യുവാവിന് താന്‍ ചതിക്കപ്പെട്ടുവെന്ന കാര്യം ബോധ്യമായി. ഭാര്യ ചികില്‍സ തേടിയ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നാട്ടിലെത്തുമ്പോള്‍ തന്നെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്ന രേഖകളും മനസ്സിലായി. ഇതോടെ വഞ്ചിച്ച ഭാര്യയുമായി തുടര്‍ന്നു പോകാന്‍ കഴിയില്ലെന്ന നിലയിലേക്ക് അദ്ദേഹമെത്തി. യുഎഇയില്‍ ജോലി സ്ഥലത്ത് വിടുന്ന ആളുമായി ഒരുമിച്ച് താമസിച്ചിരുന്നതായുള്ള വിവരമാണ് ആ യുവാവിന് ലഭിച്ചത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇതിനിടെയായിരുന്നു ഭാര്യയും ചതിവു പ്രവര്‍ത്തിച്ചത്.

മകനെ തനിക്കൊപ്പം വിടണമെന്നും പണം തിരികെ ആവശ്യപ്പെട്ടും വിവാഹ മോചനം തേടിയും ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വിവാഹ മോചനത്തിന് സമ്മതിച്ച അവര്‍ മകനെ വിട്ടുതരുന്നതിനും പണത്തെക്കുറിച്ചും മറുപടി തന്നില്ല. ഇതിനിടെ അമ്മ മരിച്ചു. തിരികെ ജോലിക്ക് യു.എ.ഇയിലെത്താന്‍ ശ്രമിച്ചപ്പോള്‍ യാത്രാവിലക്ക്. നാട്ടിലേക്ക് തിരിക്കുമ്പോള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ പണം കൃത്യമായി അടക്കുമെന്ന് ഭാര്യ ഏറ്റിരുന്നു. യു.എ.ഇയിലേക്കുള്ള തന്റെ വരവ് മുടക്കാന്‍ മന$പൂര്‍വം ബാങ്ക് അടവ് മുടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

യു.എ.ഇ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ യു.എ.ഇയില്‍ ഇല്ലാത്തതിനാല്‍ പരാതി തീര്‍പ്പാകുന്നത് തടസ്സപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന യാത്രാ വിലക്ക് നീക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഇനി ഒരാളും ഇത്തരം ചതിയിലകപ്പെടരുതെന്ന നിര്‍ബന്ധമാണ് പരാതി സമര്‍പ്പിക്കാന്‍ പ്രേരണയെന്ന് യുവാവ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category