1 GBP = 92.50 INR                       

BREAKING NEWS

വധഭീഷണി ഉണ്ടായിട്ട് നാളെ ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാല്‍, ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്ത് പറയും? കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ; വീട്ടുകാര്‍ക്ക് പോകും; എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്; ലാലേട്ടന്‍ ഇന്നലെയും ബാബു ചേട്ടനുമായി സംസാരിച്ചു; തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തത്: ഷെയിന്‍നിഗം പ്രതികരിക്കുന്നു

Britishmalayali
kz´wteJI³

കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ അമ്മ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതിനിടെ ഷെയിന്‍ നിഗം തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രംഗത്തെത്തി. നിര്‍മ്മാതാക്കാളുമായുള്ള ചര്‍ച്ചയില്‍ ന്യാമായ തീരുമാനം കൈക്കൊള്ളുമെന്ന് കരുതുന്നതായി ഷെയിന്‍ നിഗം പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കിയതായും ഷെയ്ന്‍ പ്രതികരിച്ചു. നടന്‍ സിദ്ദിഖുമായും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഇക്കാര്യം സംസാരിച്ചതായും ഷെയ്ന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് നടന്റെ പ്രതികരണം.

'ചര്‍ച്ചയില്‍ സിദ്ദിഖ ഒരു സ്റ്റേറ്റ്മെന്റ് പറയുകയുണ്ടായി. ചില്ലറയൊന്നുമല്ല അവനെ ഉപദ്രവിച്ചതെന്ന്. നിലവിലെ സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് ആരെടുത്തും ഞാന്‍ പറഞ്ഞിട്ടില്ല. തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കി. കള്ള എഗ്രിമെന്റാണ് സബ്മിറ്റ് ചെയ്തത്. അത് അസോസിയേഷനില്‍ ഉള്ളവര്‍ക്കും അറിയാം. ഇതു ജനങ്ങള്‍ അറിയണമെന്നു ഞാന്‍ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്.

അല്ലെങ്കില്‍ വധഭീഷണിമുഴക്കി ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാല്‍,? ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്ത് പറയും. കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ. വീട്ടുകാര്‍ക്ക് പോകും. ആരും പറയാനൊന്നു മുണ്ടാവില്ല.എനിക്ക് പറയാനുള്ള എല്ലാകാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയില്‍ ഞാന്‍ എന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. അവര്‍ വളരെ ന്യാമായ ഒരു തീരുമാനം എടുക്കുമെന്നുതന്നെയാണ് മനസിലാക്കാന്‍ പറ്റിയത്. ലാലേട്ടന്‍ ഇന്നലെപോലും ബാബുച്ചേട്ടനുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. എനിക്ക് ന്യായം കിട്ടുമെന്നാണ് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്നമല്ലങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല'-ഷെയ്ന്‍ വ്യക്തമാക്കി.

'വെയില്‍' സംവിധായകന്‍ 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാകും എന്നാണ് പറയുന്നത്. തിരികെ അഭിനയിക്കാനെത്തിയാലും അതിനുള്ള അനുകൂല സാഹചര്യം സെറ്റിലുണ്ടാകുമെന്ന് കരുതുന്നുണ്ടോ? എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് അങ്ങനെ ചോദിച്ചാല്‍ ഞാനെന്ത് പറയാനാ. എന്റെ എല്ലാ ബുദ്ധിമുട്ടുകളും സിദ്ദിഖ് ഇക്കയോടും ഇടവേള ബാബുച്ചേട്ടനോടും പറഞ്ഞതാണ്. അമ്മ ഇനി എനിക്ക് വേണ്ടി സംസാരിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷയെന്നാണ് ഷെയിന്‍ നല്‍കിയ മറുപടി.

അഞ്ച് ദിവസത്തെ ഷൂട്ടില്‍ ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ ഒരു സീനും രണ്ട് സോങ് കട്ടും കൂടുതലെടുത്തു. ഇത് എനിക്കെവിടെയും തെളിയിക്കേണ്ട കാര്യമില്ല. ഇത് ഞാന്‍ സഹകരിച്ചതുകൊണ്ടല്ലേ? 18 മണിക്കൂര്‍ ഷൂട്ട് ചെയ്തെന്ന് പറഞ്ഞാല്‍ 18 മണിക്കൂര്‍ റഷ് ഉണ്ടെന്നല്ല! 18 മണിക്കൂര്‍ ഇല്ലെന്ന് കാണിക്കാന്‍ ക്യാമറാ ലോഗ് കാണിക്കാമെന്നാണ് പറയുന്നത്. ഇത്തരം കോമണ്‍സെന്‍സില്ലാതെ സംസാരിക്കുന്നവരാണ് എനിക്കെതിരെ ന്യായങ്ങളും കൊണ്ടുവരുന്നത്. എന്റെ നിസ്സഹായാവസ്ഥയാണ് ഞാന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ഷെയിന്‍ നിഗം വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്. പ്രശ്‌നം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങിയത് നടന്‍ സിദ്ധിഖാണ്. ഷെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ആലുവയില്‍ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു. നിലവില്‍ മുടങ്ങി കിടക്കുന്ന മൂന്ന് ചിത്രങ്ങളും ഉടനെ പൂര്‍ത്തിയാക്കാം എന്ന് ഷെയ്ന്‍ നിഗം അമ്മയെ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളുമായും ഫെഫ്കയുമായുമുള്ള ചര്‍ച്ചകളില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടനെ ഫെഫ്ക ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം നിര്‍മ്മാതക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഇതുവരെയുള്ള പുരോഗതിയും മറ്റു വിവരങ്ങളും അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശമാണ് മോഹന്‍ലാലില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നലെ രാത്രിയാണ് ആലുവയില്‍ നടന്‍ സിദ്ധീഖിന്റെ മധ്യസ്ഥതയില്‍ ഇടവേള ബാബുവും ഷെയ്ന്‍ നിഗവും കണ്ടത്. അമ്മയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ന്‍ അറിയിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള നീക്കങ്ങളിലാണ് ഇടവേള ബാബുവും സംഘവും.

അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category