1 GBP = 94.20 INR                       

BREAKING NEWS

അവസാന മൂന്നുദിവസം ലേബര്‍ ഹൃദയഭൂമി പിടിക്കാന്‍ ബോറിസ് ജോണ്‍സണ്‍ തേരുനയിക്കുന്നത് വടക്കന്‍ ഇംഗ്ലണ്ടില്‍; നോര്‍ത്ത് വെയ്ല്‍സ് മുതല്‍ ചെഷയര്‍ വരെ ഓടിനടന്ന് കീഴടക്കി ടോറി നേതാവ്; അവസാന കണക്കിലും മുന്നില്‍ കണ്‍സര്‍വേറ്റീവുകള്‍ തന്നെ

Britishmalayali
kz´wteJI³

പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ലേബര്‍ പാര്‍ട്ടിയുടെ ഹൃദയഭൂമികളില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ബോറിസ് ജോണ്‍സണ്‍. തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വിജയമുറപ്പാണെങ്കിലും ലേബര്‍ സീറ്റുകള്‍ പരമാവധി കൈയടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവസാന ഘട്ട പ്രചാരണം. ബ്രക്‌സിറ്റിനായി വോട്ടുചെയ്തവരോട് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കാട്ടിയത് കടുത്ത വഞ്ചനയാണെന്ന് ഈ മേഖലകളിലെ പ്രചാരണ പരിപാടികളില്‍ ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ബ്രക്‌സിറ്റിനെ അനുകൂലിച്ച നോര്‍ത്ത് ഈസ്റ്റിലെ മണ്ഡലങ്ങളിലൂടെയാണ് ബോറിസിന്റെ യാത്ര. ഇവിടെയൊക്കെ ജെറമി കോര്‍ബിന്റെ ബ്രക്‌സിറ്റ് വിരുദ്ധ നിലപാടുകള്‍ തുറന്നുകാട്ടി കടുത്ത ആക്രമണമാണ് ബോറിസ് നടത്തുന്നത്. അടുത്ത 72 മണിക്കൂറിനിടെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും എല്ലാ മേഖലകളിലും പര്യടനം നടത്താനാണ് ബോറിസിന്റെ തീരുമാനം. വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍, ലെസ്റ്റര്‍ഷയര്‍, ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെയ്ല്‍സ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തും. തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന മേഖലകളെന്ന നിലയ്ക്കാണ് ഇവയ്ക്ക് ഊന്നല്‍ നല്‍കുന്നത്.

അനിയന്ത്രിതമായ കുടിയേറ്റവും അതിര്‍ത്തി സംരക്ഷണത്തിലെ പോരായ്മകളും പരിഹരിക്കുമെന്ന 2016 ഹിതപരിശോധനയിലെ ആശയം തന്നെയാണ് ബോറിസ് ഈ യോഗങ്ങളിലും മുന്നോട്ടുവെക്കുക. റിമെയ്ന്‍ പക്ഷക്കാരായ എംപിമാര്‍ പാര്‍ലമെന്റിനെ അപമാനിക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനും ബോറിസ് ഈ വേദികള്‍ ഉപയോഗിക്കുന്നു. ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന പ്രതീക്ഷയുണര്‍ത്തി വിജയിക്കുകയും എന്നാല്‍, അതിനുശേഷം പൊതുജനത്തെ അപ്പാടെ അവഗണിക്കുന്ന നിലപാട് പാര്‍ലമെന്റിലെടുക്കുകയും ചെയ്തുവെന്ന ആരോപണമാണ് പ്രധാനമന്ത്രി ഈ വേദികളിലൊക്കെ ഉന്നയിക്കുകയെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ടോറികളും ലേബറുമായുള്ള വ്യത്യാസം കുറയുന്നുവെന്ന ചില സര്‍വേ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാന വട്ട പ്രചാരണം ശക്തമാക്കാന്‍ ബോറിസിന്റെ തീരുമാനം. കോംറെസ് സര്‍വേ അനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് എട്ടുപോയന്റിന്റെ ലീഡാണുള്ളത്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 41 ശതമാനവും ലേബറിന് 33 ശതമാനവും. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഈ ലീഡ് മതിയാകില്ല. തിരഞ്ഞെടുപ്പിനുശേഷം തൂക്കുസഭയായിരിക്കും നിലവില്‍ വരികയെന്നതിന്റെ സൂചനയായാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തരം കുറയുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മോശം കാലാവസ്ഥ വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ടോറി നേതൃത്വത്തിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് ടോറികളുടെ വിജയ സാധ്യത പലയിടത്തും കുറയ്ക്കും. ഭൂരിപക്ഷത്തെയും അത് ബാധിക്കും. കോര്‍ബിന്റെ മതവിരുദ്ധ പരിവേഷം വോട്ടുകള്‍ നഷ്ടമാക്കിയേക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും ആശങ്കപ്പെടുന്നു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവില്‍ വരുന്നതെങ്കില്‍ ലേബര്‍ പാര്‍ട്ടിയോട് മുഖം തിരിച്ചുനില്‍ക്കില്ലെന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ഗണിന്റെ നിലപാട് വരാനിരിക്കുന്നത് രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകളായിരിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category