1 GBP = 97.50 INR                       

BREAKING NEWS

ഗ്രൗണ്ടില്‍ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റര്‍ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; എന്നിട്ടും സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി താരത്തോടുള്ള ആരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളര്‍ഡിന്റെ പ്രകോപനത്തില്‍; ഭാഗ്യ ഗ്രൗണ്ടില്‍ ഒടുവില്‍ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയില്‍ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഉയര്‍ന്ന് കേട്ടത് സഞ്ജു സഞ്ജു സഞ്ജു വിളികള്‍... എന്നാല്‍ വിളികളുടെ സാധ്യത തിരിച്ചറിയാന്‍ ടീം ഇന്ത്യ മാത്രം തയ്യാറായില്ല. ഒടുവില്‍ കാണികളെ പോലെ കോലിപ്പടയും നിരാശരായി മടങ്ങി. സഞ്ജുവിന്റെ വീട്ടിലേക്ക് കാര്യവട്ടത്ത് നിന്നുള്ളത് കിലോ മീറ്ററുകളുടെ ദൂരം മാത്രമാണ്. എന്നിട്ടും മലയാളികള്‍ പൊരുതി നേടിയ സഞ്ജുവിന്റെ ടീമിലെ സ്ഥാനം വെറുതെയായി. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് കരുതിയവരെ നിരാശരാക്കി ആറരയോടെ ടീം പ്രഖ്യാപനം എത്തി. വിജയ കോമ്പിനേഷന്‍ നിലനിര്‍ത്തിയിട്ടും ഭാഗ്യമൈതാനത്ത് ഇന്ത്യയ്ക്കു വെസ്റ്റിന്‍ഡീസിനെതിരെ വമ്പന്‍ തോല്‍വിയാണ് അവസാനം കണ്ടത്. ഒന്നിനു പുറകെ ഒന്നായി 4 ക്യാച്ചുകള്‍ നിലത്തിട്ട ഇന്ത്യ മത്സരം വിട്ടുകൊടുത്തു. ഇതോടെ 3 മത്സര പരമ്പര സമനിലയിലായി (11). അവസാന മത്സരം 11നു മുംബൈയില്‍.

ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. എത്ര കാച്ച് വിട്ടാലും കോലിക്കും ശാസ്ത്രിക്കും പന്തിനെ മതി. ഡല്‍ഹിയില്‍ നിന്നുള്ള വിക്കറ്റ് കീപ്പറോട് അവര്‍ സ്നേഹം കാട്ടിയപ്പോള്‍ തുടര്‍ച്ചയായി വെള്ളം കൊണ്ടു കൊടുക്കലായി സഞ്ജുവിന്റെ പണി. സ്വന്തം നാട്ടില്‍ താരത്തോട് കാട്ടിയത് വലിയ അപമാനം. ബംഗ്ലാദേശിനെതിരായ മൂന്ന് കളികളിലും പുറത്തിരുന്ന സഞ്ജുവിന് അവസരം നല്‍കാതെ പുറത്താക്കി. അതിന് ശേഷം മലയാളികള്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ പ്രതികരണം നടത്തി. ശശി തരൂരും ഹര്‍ഭജന്‍ സിംഗും പ്രതികരണവുമായെത്തി. ഇതോടെ ടീമില്‍ തിരിച്ചെടുത്തു. അപ്പോഴും മലയാളിക്ക് പുറത്തിരിക്കാനായിരുന്നു വിധി. ജയിക്കാന്‍ വേണ്ടി മാത്രം ടീമിട്ട കോലിക്ക് പിഴയ്ക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കാര്യവട്ടത്തെ കാണികള്‍ നിരാശരായി. സഞ്ജു കളിച്ചതുമില്ല.. ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇനി മുംബൈയില്‍ സഞ്ജു കളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇനി വിജയ കോമ്പിനേഷന്‍ എന്ന പേരില്‍ ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റി നിര്‍ത്താനാകില്ലെന്നതാണ് വസ്തുത.

കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഇത്. തിരുവനന്തപുരത്ത് വിന്‍ഡീസ് പുറത്തെടുത്തത് തളരാത്ത പോരാട്ട വീര്യമായിരുന്നു. 45 പന്തില്‍ 67 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഓപ്പണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ് വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 7ന് 170, വെസ്റ്റിന്‍ഡീസ് 18.3 ഓവറില്‍ 2ന് 173. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക ്താളം കണ്ടെത്താനായില്ല. ബൗളിങ്ങില്‍ സര്‍വ്വത്ര പിഴച്ചു. ഫീല്‍ഡില്‍ നാണക്കേടും. വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ കടന്നാക്രമണത്തിനു മുന്നില്‍ ബോളര്‍മാര്‍ക്കു ലൈനും ലെങ്തും തെറ്റി. 12 സിക്സറുകളാണ് വിന്‍ഡീസ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ എവിന്‍ ലൂയിസ് 40 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മയര്‍ 23 റണ്‍സും നേടി. ഇതില്‍ ലൂയിസിനെ തുടക്കത്തില്‍ ഋഷഭ് പന്ത് വിട്ടുകളഞ്ഞതാണ് എല്ലാത്തിനും കാരണം. ഇതോടെ വിന്‍ഡീസ് മികച്ച അടിത്തറ ഇട്ടു. ഇതില്‍ നിന്ന് സിമ്മണ്‍സ് വിജയത്തിലേക്ക ്ടീമിനെ എത്തിച്ചു.

മധ്യ ഓവറുകളില്‍ റണ്ണൊഴുക്കു നിയന്ത്രിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാറുള്ള സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 5 ഓവറില്‍ വിട്ടുകൊടുത്തത് 58 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 11ാം ഓവറില്‍ 100 റണ്‍സ് പിന്നിട്ട ഇന്ത്യ പിന്നീടുള്ള 9 ഓവറില്‍ നേടിയത് 70 റണ്‍സ് മാത്രം. കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കെ.എല്‍.രാഹുല്‍ (11) ആണ് ആദ്യം മടങ്ങിയത്. ആദ്യ കളിയില്‍ നിറംമങ്ങിയ രോഹിത് ശര്‍മയ്ക്ക് ഇക്കുറി 18 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. വിരാട് കോലിക്കു മുന്‍പില്‍ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഓള്‍റൗണ്ടര്‍ ശിവം ദുബെ തുടക്കത്തില്‍ തപ്പിത്തടഞ്ഞപ്പോള്‍ കാണികള്‍ പ്രതിഷേധാരവം മുഴക്കി. സഞ്ജു കളിക്കേണ്ടിടത്തായിരുന്നു ദുബെയുടെ വരവ്.

8ാമത്തെ ഓവറില്‍ റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ ദഹത്തു തട്ടിയെന്നു പറഞ്ഞ് പൊള്ളാര്‍ഡ് ദുബെയെ പ്രകോപിപ്പിച്ചു. അത് ഇന്ത്യന്‍ ഇന്നിങ്സിലെ വഴിത്തിരിവായി. തൊട്ടടുത്ത പന്തില്‍ സിക്സ്. ഇതോടെ പൊള്ളാര്‍ഡിന്റെ നിയന്ത്രണം തെറ്റി. തുടര്‍ച്ചയായ 2 വൈഡുകള്‍. അടുത്ത 2 ബോളുകളില്‍ തുടര്‍ച്ചയായി സിക്സറുകള്‍. ആ ഓവറില്‍ പിറന്നത് 26 റണ്‍സ്. 27 പന്തില്‍ ദുബെ ട്വന്റി20യിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. തൊട്ടുപിന്നാലെ വാല്‍ഷ് ജൂനിയറിന്റെ പന്തില്‍ ഹെറ്റ്മയറിന്റെ ക്യാച്ചില്‍ പുറത്താവുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ കോലി 19 റണ്‍സെടുത്തു മടങ്ങി.

ശ്രേയസ് അയ്യര്‍ക്കു മുന്നില്‍ എത്തിയ ഋഷഭ് പന്ത് വന്നപാടെ സിസ്‌കറടിച്ചാണു തുടങ്ങിയതെങ്കിലും പിന്നീട് സ്‌കോറിങ് ഉയര്‍ത്താനായില്ല. ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയും താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോള്‍ 17ാം ഓവറിലാണ് ഇന്ത്യ 150ല്‍ എത്തിയത്. വിന്‍ഡീസ് ബോളര്‍മാര്‍ അവസാന 3 ഓവറില്‍ വിട്ടുകൊടുത്തത് 20 റണ്‍സ് മാത്രം. 2 വിക്കറ്റ് വീതം വീഴ്ത്തിയ കെസ്രിക് വില്യംസും സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷും തിളങ്ങി.

ഫീല്‍ഡിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 4ാം ഓവറില്‍ ക്യാച്ചിനുള്ള 2 അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. ആദ്യം വാഷിങ്ടന്‍ സുന്ദറും തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയുടെ കൈകളും ഇന്നലെ ഒരു തവണ ചോര്‍ന്നു. 16ാം ഓവറില്‍ വീണ്ടും 'കൈ'പ്പിഴ. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹെറ്റ്മയറിനെ ബൗണ്ടറിക്കരികില്‍ ശ്രേയസ് അയ്യര്‍ വിട്ടു. എന്നാല്‍, ജഡേജയുടെ പന്തില്‍ ഹെറ്റ്മയറിനെ പുറത്താക്കാന്‍ ബൗണ്ടറിയില്‍ കോലിയെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category