
ഹൈദരാബാദ്: മത്സരം പൂര്‍ണസമയം പിന്നിടുമ്പോള്‍ മന്‍വീര്‍ സിങ് നേടിയ ഏകഗോളില്‍ ആതിഥേയരായ ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം. സ്വന്തം തട്ടകത്തിലാണ് ആതിഥേയരായ ഹൈദരാബാദ് എഫ്. സിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഐ. എസ്. എല്ലില്‍ എഫ്.സി.ഗോവയോടാണ് അവര്‍ സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയത്. അതും ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി.
68ാം മിനുട്ടില്‍ ഗോവയ്ക്ക് ലീഡ്. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് ഉയര്‍ത്തി നല്കിയ കോര്‍ണര്‍ കിക്ക് മനോഹരമായി മന്‍വീര്‍ സിങ് വലയിലെത്തിച്ചു. പോസ്റ്റില്‍ നിന്ന് അകന്നു പറന്ന പന്ത് ആരും മാര്‍ക്ക് ചെയ്യപ്പെടാനില്ലാതെ ഓടിയെടുത്ത മാന്‍വീര്‍ മനോഹരമായി വലയിലേയ്ക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. പന്ത് ഒരു ബൗണ്സിനുശേഷം വലയില്‍ എഫ്സി ?ഗോവയ്ക്കുള്ള വിജയകൊടി പാറിക്കുകയായിരുന്നു.
ലെന് ഡംഗലിന് പകരക്കാരനായി ഇറങ്ങി ആറു മിനിറ്റിനുള്ളിലായിരുന്നു മാന്‍വീര്‍ വിജയഗോള്‍ നേടിയതും. മത്സരം ആരംഭിച്ചത് മുതല്‍ ഹൈദരാബാദ് ബോക്സിനകത്ത് ഗോവ നിരന്തരം ആക്രമണം നടത്തുന്നു. മികച്ച ചില ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും ഗോവയ്ക്ക് സാധിച്ചു.
എണ്‍പതാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ മാന്വീറിന് മറ്റൊരു അവസരം കൂടി ലഭിച്ചു. എഡു ബെഡിയ നല്കിയ പന്തുമായി മുന്നേറി മാന്‍വീര്‍ തൊടുത്ത ഷോട്ട് ഗോളി കമല്‍ജിത്ത് സിങ് സുന്ദമായി സേവ് ചെയ്യുകയായിരുന്നു. ഏഴ് കളകളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായാണ് ഗോവ ജെംഷേദ്പുരിനെയും നോര്‍ത്ത് ഈസ്റ്റിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത്. അവരുടം മൂന്നാം ജയമാണിത്. ഏഴ് കളികളില്‍ അഞ്ചും തോറ്റ ഹൈരാബാദിന് നാലു പോയിന്റ് മാത്രമാണുള്ളത്. ഒരൊറ്റ കളി മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam