1 GBP = 93.10 INR                       

BREAKING NEWS

'ഒരു മാറ്റമുണ്ട്, വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല; അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്, അവരുടെ വിവാഹം ഇന്നലെയായിരുന്നു' മറുപടി കേട്ട് അമ്പരന്ന് അവതാരകന്‍: ക്രിക്കറ്റ് ലോകത്ത് വൈറലായി ഡുപ്ലേസിയുടെ മറുപടി

Britishmalayali
kz´wteJI³

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലേസി നടത്തിയൊരു പ്രസ്താനവനയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചര്‍ച്ചാവിഷയം. ലീഗില്‍ പാള്‍ റോക്‌സിന്റെ നായകനായ ഡുപ്ലേസി, നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനെത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്.

ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്‌സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്‌സും ഗൗണ്ടിലെത്തി. ടോസ് നേടിയത് സ്മുട്‌സ്. ഫീല്‍ഡിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മുട്‌സ് പവലിയനിലേക്കു മടങ്ങി. തുടര്‍ന്ന് അവതാരകന്‍ ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു. ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു. 'ഡുപ്ലേസിയുടെ മറുപടി കേട്ട അവതാരകന്‍ പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ഡുപ്ലേസിയുടെ മറുപടിയും അതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറാലായി കഴിഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദുസ് വില്‍ജോയനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്‌സും തമ്മില്‍ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് വില്‍ജോയന്‍ ഉണ്ടാകില്ലെന്നാണ് ഡുപ്ലേസി ഗ്രൗണ്ടില്‍ അവതാരകനോട് പറഞ്ഞത്.

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ടി 20 ലീഗില്‍ പാള്‍ റോക്ക്‌സ് ശ്രദ്ധ ആകര്‍ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച, പാള്‍ റോക്ക്‌സിനായി തന്റെ ഒപ്പം കളിക്കുന്ന തബ്രൈസ് ഷംസിയുമായി സൗഹൃദം പങ്കിടുന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാള്‍ റോക്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണെടുത്തത്. ബേ ജയന്റ്‌സിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ ഒതുങ്ങി. 10 മത്സരങ്ങളില്‍നിന്ന് ആറാം ജയം കുറിച്ച പാള്‍ റോക്‌സ് 27 പോയിന്റുമായാണ് ഒന്നാമതുള്ളത്. മത്സരം തോറ്റെങ്കിലും 10 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ബേ ജയന്റ്‌സ് രണ്ടാമതുണ്ട്.

One change - Viljoen is not playing today because he's lying in bed with my sister as they got married yesterday - Faf du Plessis

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category