1 GBP = 94.00 INR                       

BREAKING NEWS

ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1527 ബലാത്സംഗ കേസുകള്‍; 1,27,000 കേസുകള്‍ വിചാരണ കാത്തിരിക്കുന്നു; ഓരോ വര്‍ഷവും തീര്‍പ്പാക്കുന്നത് 15 ശതമാനം കേസുകള്‍ മാത്രം; ഫോറന്‍സിക് പരിശോധന കാത്ത് 4000 കേസുകള്‍; പ്രതികളുടെ സമ്മര്‍ദ്ദവും ഉന്നത ഇടപെടലും മൂലം തേഞ്ഞു മാഞ്ഞ് പോകുന്നത് അനേകം കേസുകള്‍: നാണംകെടാന്‍ കൊച്ചു കേരളത്തിലും ഉണ്ട് ചില റെക്കോര്‍ഡുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: ബലാത്സംഗക്കേസുകളുടെ എണ്ണമെടുത്താല്‍ കേരളത്തിന്റെ കണക്കും ഞെട്ടിക്കുന്നത്. ഓരോ വര്‍ഷശവും നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണ് കേരളത്തിലും പീഡനത്തിന് ഇരയാകുന്നത്. വര്‍ഷം തോറും കേരളത്തിലെ ബലാത്സംഗ കേസുകളുടെ എണ്ണവും കൂടി കൂടി വരികയാണ്. 2019-ല്‍ എട്ടുമാസത്തിനിടെ രജിസ്റ്റര്‍ചെയ്തത് 1537 കേസുകള്‍. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഇനിയും നാലു മാസത്തെ കേസുകളുടെ എണ്ണം കൂടി പുറത്തു വരുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരും.

അതേസമയം പീഡന കേസുകളുടെ എണ്ണം കൂടി വരുമ്പോഴും കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുകയാണ്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാല്‍ നീതികിട്ടാത്ത ഇരകളുടെ എണ്ണം കൂടുകയാണ്. കേസുകള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം നേരിടുന്നതോടെ ഇരകളെയും വീട്ടുകരാരെയും ഭീഷണിപ്പെടുത്തി കേസുകളില്‍ നിന്നും തലയൂരി പോകുന്നത് നിരവധി പ്രതികളാണ്. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്നു എന്നതാണ് സത്യം. ജീവനില്‍ ഭയന്നാണ് പലരും കേസുകളില്‍ നിന്നും പിന്മാറുന്നത്.

2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂര്‍ത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തില്‍ താഴെമാത്രം. ബാക്കി കേസുകളെല്ലാം കോടതി മുറികളില്‍ കെട്ടി കിടക്കുകയാണ്. ഈ കേസുകളെല്ലാം പരിഗണനയില്‍ വരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഇതോടെ സാക്ഷികള്‍ കൂറുമാറിയും ഇരയെ ഭീഷണിപ്പെടുത്തിയും എല്ലാം പ്രതികള്‍ക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും ഒരുങ്ങുന്നു എന്നതാണ് വാസ്തവം,

ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ ആവശ്യത്തിനുള്ള ഫൊറന്‍സിക് ജീവനക്കാരും കുറവാണ്. 400 പേര്‍ വേണ്ടിടത്ത് വെറും 100-ല്‍ താഴെ മാത്രം ഫോറന്‍സിക് ജീവനക്കാരെ കേരളത്തിലുള്ളു. ഇതും കേസുകളിലെ കാലതാമസത്തിനും പ്രതികള്‍ക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും കൂട്ടുന്നു. എന്നാല്‍ കേരളത്തിലെ ബലാത്സംഗ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

ദാരിദ്രം, മദ്യപാനം, മയക്കു മരുന്ന് ഉപയോഗം, മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും എല്ലാം ദുരുപയോഗവും ആണ് ബലാത്സംഗത്തിന് കാരണമാകുന്നത്. മൊബൈല്‍ പോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗമാണ് കേരളത്തിലെ ബലാത്സംഗ നിരക്കുകളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. അതേസമയം 2019ലെ എട്ടു മാസത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 1601 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 67 ബലാത്സംഗ കേസുകളാണ് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം മൂന്നിരട്ടി ആകുക ആയിരുന്നു. കുട്ടികള്‍ക്കെതിരായ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചത് അഞ്ചിരട്ടിയുമാണ്. 2009ല്‍ 554 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2109ന്റെ എട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അത് 1537 കേസുകളായി വര്‍ദ്ധിക്കുക ആയിരുന്നു. 2009-554, 2010-617, 2011-1132, 2012-1019, 2013-1221, 2014-1347, 2015-1256, 2016-1656, 2017-2003, 2018-2105, 2019-1,537 (ഓഗസ്റ്റ് വരെ).

2019 ഓഗസ്റ്റ് വരെയുള്ള കണക്ക്
തിരുവനന്തപുരം 211
കൊല്ലം 131
പത്തനംതിട്ട 68
ആലപ്പുഴ 78
കോട്ടയം 81
ഇടുക്കി 71
എറണാകുളം 1601
തൃശ്ശൂര്‍ 137
പാലക്കാട് 116
മലപ്പുറം 150
കോഴിക്കോട് 119
വയനാട് 67
കണ്ണൂര്‍ 72
കാസര്‍കോട് 70
റെയില്‍വേ 3
ക്രൈംബ്രാഞ്ച് 3

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category