1 GBP = 97.00 INR                       

BREAKING NEWS

രജിസ്റ്റര്‍ വിവാഹം ഉറപ്പായതോടെ നിക്കാഹ് നടത്തി തരാമെന്ന് സമ്മതിച്ച് ഉപ്പ; വാക്ക് വിശ്വസിച്ചെത്തിയ സ്വന്തം മകളെ ഇന്‍ജക്ഷന്‍ നല്‍കി മയക്കി കൊണ്ടു പോയത് മാനസിക രോഗാശുപത്രിയില്‍; ഹൈക്കോടതിയില്‍ മകളെ കൈവശമില്ലെന്ന പച്ചക്കള്ളം പറഞ്ഞ ഏലക്കുളം വാഴത്തൊടി അലിയുടെ കുതന്ത്രം വിലപ്പോയില്ല; ഒടുവില്‍ ജയിച്ചത് പ്രണയത്തിന്റെ കരുത്ത് തന്നെ; എതിര്‍ത്തവരെയെല്ലാം നിയമത്തിന്റെ വഴിയേ താല്‍പ്പിച്ച് സാബിഖയും ഗഫൂറും: വേദനക്കാലം തീര്‍ന്നെന്ന് ആശ്വസിച്ച് ഇന്ന് മിന്നുകെട്ട്

Britishmalayali
kz´wteJI³

മലപ്പുറം: ഇനി സാബിഖയും ഗഫൂറും ഒരുമിച്ച് യാത്ര തുടങ്ങും. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് അവരുടെ പ്രണയം സാഫല്യത്തില്‍ എത്തുകയാണ്. ഏഴ് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. ചെറുകര മല റോഡ് സ്വദേശിനി സാബിഖ (27) തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ഗഫൂറും (32) ഇന്ന് വിവാഹിതരാകും. പ്രണയവിവാഹം തടയാന്‍ സാബിഖയെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ഒരു മാസക്കാലം തൊടുപുഴ പൈങ്കുളം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചെങ്കിലും പൊലീസ് സംഘം മോചിപ്പിക്കുകയായിരുന്നു.

സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. അതിനായി ഒരു മാസം മുന്‍പ് നല്‍കേണ്ട വിവാഹ നോട്ടിസ് തൃശൂര്‍ കോടാലി സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ സമര്‍പ്പിച്ചിരുന്നു. 29ാം ദിവസം യുവതിയെ ബന്ധുക്കള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയും മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയും ആയിരുന്നു. ഇതോടെ സാബിഖ അനുഭവിച്ച വേദനകളാണ് ഇനി അവസാനിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞതു മൂലം ക്ഷീണിതയായ സാബിഖയെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ സാബിഖയ്ക്ക് പഠനം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭീതി വിട്ടുമാറിയിട്ടില്ല. യുവതിയുടെ പിതാവ്, സഹോദരന്‍, അടുത്ത ബന്ധു എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഗഫൂറിനും സാബിക്കയ്ക്കും മുന്നില്‍ തടസ്സമായി പെണ്‍വീട്ടുകാര്‍ എത്തിയത്. ഒരേ സമുദായക്കാരാണെങ്കിലും വീട്ടുകാരുടെ എതിര്‍പ്പു നേരിടേണ്ടി വന്നത് പതിയെ ഇല്ലാതാകുമെന്നായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍, തന്റെ പ്രിയതമയം മാനസിക രോഗ കേന്ദ്രത്തില്‍ അടയ്ക്കുമെന്ന് ഗഫൂര്‍ ഒരിക്കലും കരുതിയില്ല. എന്തായാലും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് ഗഫൂര്‍ ജീവിതം തിരിച്ചു പിടിച്ചു. ഇനി അവളുമൊത്ത് ജീവിതത്തിലേക്ക് കടക്കുകയാണ് ഗഫൂര്‍. കേസ് ഡിവൈ.എസ്പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കോടതി ഉത്തരവിട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മാനസിക ചികിത്സാകേന്ദ്രങ്ങള്‍ക്കെതിരേയും അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ട കോടതി ഇരുവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശവുംനല്‍കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീണ്ടും ഭീഷണിയുമായി എത്തുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് കൂടുതല്‍ സുരക്ഷ ഒരുക്കുന്നത്. ഒരു മാസത്തോളമാണ് യുവാവുമായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍വേണ്ടി വീട്ടുകാര്‍ 27കാരിയായ യുവതിയെ മാനസിക രോഗ കേന്ദ്രത്തിലാക്കിയത്.

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവര്‍ഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ഈ പ്രണയം വിവാഹത്തില്‍ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസില്‍ മൊഴി നല്‍കിയത്. ഈ മൊഴി നിര്‍ണായകമായതോടെ ഹൈക്കോടതിയില്‍ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂര്‍ ഹേബിയസ് കോര്‍പ്പിയസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളില്‍ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വര്‍ഷമായി തൃശൂര്‍ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തത്. അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. തുടര്‍ന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി നവംബര്‍ മൂന്നിന് പിതാവ് ഫോണില്‍ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. മകള്‍ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ പിതാവ് നല്‍കിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഇതായിരുന്നു നിലപാട്.

പൊലീസ് അന്വേഷണത്തില്‍ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബര്‍ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇന്‍ജക്ഷന്‍ നല്‍കി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല.

ആശുപത്രിയില്‍ കഴിയവെ എടുത്ത ചിത്രങ്ങളില്‍ മാനസിക ചികിത്സയെ തുടര്‍ന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു. ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരന്‍ ഷഫീഖ്, ബന്ധു നാട്ടുകല്‍ 53 സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി എസ് ഐ മന്‍ജിത്ത് ലാല്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category