1 GBP = 97.00 INR                       

BREAKING NEWS

കേരളത്തിലെ ബിജെപിയെ നയിക്കാന്‍ ആക്ഷന്‍ ഹീറോ തന്നെ എത്തുമോ? താഴെ തട്ടില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശം നായകന്റെ സിനിമാ തിരിക്കുകള്‍ തീരാനെന്ന് സൂചന: സുരേഷ് ഗോപി സമ്മതിച്ചാല്‍ ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമിയാവുക നടനെന്ന് റിപ്പോര്‍ട്ട്; സംസ്ഥാന അധ്യക്ഷനാവാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് കുമ്മനവും; ദേശീയ നേതൃത്വത്തിലേക്കും കേരള നേതാക്കളെത്തും; കേരളത്തിലെ പ്രസിഡന്റിനെ അമിത് ഷാ തീരുമാനിക്കുക ജനുവരി പകുതിക്ക് ശേഷം മാത്രം

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ സംഘടന പിടിച്ചെടുക്കുന്നവര്‍ക്ക് ബിജെപി സംസ്ഥാന പ്രസിഡന്റാകാം. സമവായത്തിലൂടെ പ്രസിഡന്റിനെ പ്രഖ്യാപിച്ച് താഴെ തട്ടില്‍ നോമിനേഷന്‍ നടത്താനുള്ള നീക്കം ബിജെപി ദേശീയ നേതൃത്വം ഉപേക്ഷിച്ചു. പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷസ്ഥാനം രാജിവെച്ചതിനു ശേഷം, ആദ്യമായി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്നെങ്കിലും പ്രസിഡന്റിനെ കണ്ടെത്തുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും ഉണ്ടായില്ല. താഴെ തട്ടിലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പുതുതായി തെരഞ്ഞെടുക്കുന്ന ജില്ലാ പ്രസിഡന്റുമാരുടെ നിലപാടാകും ഇനി നിര്‍ണ്ണായകം.

കെ.സുരേന്ദ്രന്‍, എം ടി.രമേശ്, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണു പ്രധാനമായും ചര്‍ച്ചയിലുള്ളത്. വീണ്ടും കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെത്തുമെന്നും ഇവരുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കാം എന്നുമാണു ധാരണ. പൊതുസ്വീകാര്യത കണക്കിലെടുത്തു കുമ്മനം രാജശേഖരനോ സുരേഷ്ഗോപി എംപിക്കോ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കിയാല്‍ക്കൊള്ളാമെന്നു കേന്ദ്രനേതൃത്വത്തിനുണ്ട്. പാര്‍ട്ടിയിലെ രൂക്ഷമായ ഗ്രൂപ്പു പോരിനു തടയിടാന്‍ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ. ഇക്കാര്യം ഇരുവരോടും സൂചിപ്പിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്നാണു സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതും ബിജെപി ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. നോ പറഞ്ഞെങ്കിലും കുമ്മനത്തെ തന്നെ അധ്യക്ഷനാക്കണമെന്ന നിലപാടുകാരും പാര്‍ട്ടിയില്‍ അതി ശക്തമാണ്. സുരേഷ് ഗോപിക്കും ഇപ്പോഴും സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് തിരക്കുകള്‍ തീരാനാണ് തീരുമാനം നീട്ടിയെടുക്കുന്നതെന്ന ചര്‍ച്ചയും ശക്തമാണ്.

ഇതിന് വേണ്ടിയാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടിലെന്ന ന്യായം അവതരിപ്പിക്കുന്നതെന്ന സൂചനയും ഉണ്ട്. ഡിസംബര്‍ 21, 22 തീയതികളില്‍ ബിജെപി. നിയോജകമണ്ഡലം കമ്മിറ്റികളെ തിരഞ്ഞെടുക്കും. ഡിസംബര്‍ 31-നു മുമ്പ് ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരും. 18,854 ബൂത്തുകളില്‍ ബിജെപി.യുടെ പുതിയ ഭാരവാഹികള്‍ ആയിക്കഴിഞ്ഞു. അവശേഷിക്കുന്ന ബൂത്തുകളില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതോടെ കേരളത്തിലെ ബിജെപിയില്‍ ആര്‍ക്കാണ് മുന്‍തുക്കമെന്ന് വ്യക്തമാകും.. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാര്‍ക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക സ്ഥാനം ഉണ്ടാവും. അവരുടെയെല്ലാം അഭിപ്രായം ആരായാന്‍ ദേശീയ നേതാക്കളായ ശിവപ്രകാശ്, നരസിംഹ റാവു എന്നിവര്‍ സംസ്ഥാനത്ത് എത്തും. അവര്‍ ആര്‍എസ്എസ്. നേതൃത്വവുമായും ചര്‍ച്ച നടത്തും. അതിന് ശേഷമാകും സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുക.

ജനുവരി രണ്ടാം വാരത്തിനുള്ളിലേ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുകയുള്ളൂ എന്ന സൂചനയാണ് ദേശീയ നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ശക്തമായതിനാല്‍ ആരെ പ്രസിഡന്റാക്കണം എന്നതില്‍ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഇതുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ തട്ടില്‍ നടത്തുന്നത്. സംഘടനയില്‍ സ്വാധീനമുള്ളവര്‍ക്ക് അധ്യക്ഷ സ്ഥാനം നല്‍കാനാണ് തീരുമാനം. പ്രസിഡന്റ് പദവിയും പാര്‍ട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതില്‍ ഉള്‍പ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഉയര്‍ന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. വി മുരളീധരനാണ് ഈ ഫോര്‍മുല മുന്നോട്ട് വച്ചതെന്ന് സൂചനയുണ്ട്. കെ സുരേന്ദ്രനെ മുന്നില്‍ നിര്‍ത്തി സംഘടനാ സംവിധാനം പിടിച്ചെടുക്കാനാണ് ശ്രമം.

നിലവില്‍ എട്ട് ജില്ലാ കമ്മറ്റികള്‍ മുരളീധരനൊപ്പമുണ്ട്. അത് കൂട്ടി സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് നീക്കം. എന്നാല്‍ കൃഷ്ണദാസ് പക്ഷവും ജില്ലാ തെര്ഞെടുപ്പുകളില്‍ പ്രതീക്ഷിയിലാണ്. ഇന്നലെ നടന്ന യോഗത്തില്‍ ബി എല്‍ സന്തോഷാണ് സംഘടനാ തെരഞ്ഞെടുപ്പ് താഴെ ത്ട്ടിലെന്ന നിര്‍ദ്ദേശം മുമ്പോട്ട് വച്ചത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച സംശയം ഉന്നയിച്ചപ്പോള്‍ത്തന്നെ ആദ്യം ജില്ലവരെ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് ബി.എല്‍. സന്തോഷ് സ്വീകരിച്ചത്. പിന്നീട് നടന്ന സംസ്ഥാന സമിതി യോഗത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച ഒന്നും ഉണ്ടായില്ല. ഏതെങ്കിലും ആള്‍ക്കുവേണ്ടി കാമ്പയിന്‍ ചെയ്തതുകൊണ്ട് അയാള്‍ പ്രസിഡന്റായിക്കൊള്ളണമെന്നില്ലെന്ന സൂചനയും ബി.എല്‍. സന്തോഷ് നേതാക്കള്‍ക്ക് നല്‍കി. കേന്ദ്ര നേതൃത്വം കാര്യങ്ങള്‍ നിശ്ചയിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.

ആര്‍എസ്എസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍ കമ്മറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളുകളുടെ പേരുകള്‍ മുന്നോട്ടുവെക്കുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം അധ്യക്ഷനെ തീരുമാനിക്കട്ടെ എന്ന നിലപാടിലെത്തിയത്. കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും എംടി രമേശിന്റെയും പേരുകളാണ് യോഗത്തില്‍ ഭാരവാഹികള്‍ മുന്നോട്ടുവെച്ചത്. മുന്‍പ് ആര്‍എസ്എസ് ഇടഞ്ഞുനിന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചയാണ് പുനരാരംഭിച്ചത്. യോഗത്തില്‍ ആര്‍എസ്എസ് നേതാക്കളും ആരും പങ്കെടുത്തില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സുരേഷ് ഗോപിയോടാണ് താല്‍പ്പര്യം. സിനിമാ ഷൂട്ടിംഗുമായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുരേഷ് ഗോപിക്ക് മുമ്പോട്ട് പോകേണ്ടതുണ്ട്. ഈ സമയത്ത് മുഴുവന്‍ കൃത്യമായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ല. അഭിനയിക്കാനും അവതരണത്തിനും പോയാല്‍ അത് പ്രധാനമന്ത്രിക്ക് അലോസരമായാല്‍ ബന്ധത്തില്‍ വിള്ളുണ്ടാകും. മോദിയും സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് തന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചത്. കേരളത്തിലെ ബിജെപിയിലെ ക്രൗഡ് പുള്ളറായി സുരേഷ് ഗോപിയെ മാറ്റുകയാണ് അമിത് ഷായുടെ തന്ത്രം. എന്നാല്‍ സുരേഷ ഗോപി സിനിമാ തിരക്കുകള്‍ ചൂണ്ടി ഒഴിയുകയായിരുന്നു. ജനവരിയോടെ സുരേഷ് ഗോപിയുടെ സിനിമാ തിരിക്കുകള്‍ കുറയും. ഇതോടെ പുതിയ അധ്യക്ഷനെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇതോടെ ബിജെപി അധ്യക്ഷനായി ആരും എത്താവുന്ന അവസ്ഥയാണുള്ളത്. കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാവ് ജയകുമാര്‍ എന്നിവരാണ് പരിഗണനയില്‍. ബാലശങ്കറും അധ്യക്ഷനാകാന്‍ സാധ്യതയുണ്ട്. വല്‍സന്‍ തില്ലങ്കേരിയെയാണ് കേരളത്തിലെ ആര്‍എസ് എസിന് കൂടുതല്‍ താല്‍പ്പര്യം. കെ സുരേന്ദ്രന്‍ പട്ടികയില്‍ രണ്ടാമനും. ബിജെപി.യില്‍ സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി വരും. പാര്‍ട്ടിയെ യൗവനയുക്തമാക്കാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്. പ്രായം ബിജെപി.യില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും.പാര്‍ട്ടിയെ സര്‍ക്കാരിനെക്കാളും ചെറുപ്പവും ഊര്‍ജസ്വലവുമായി നിലനിര്‍ത്തുക എന്നതാണ് നയം.

യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സില്‍ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സില്‍ കൂടാന്‍ പാടില്ലെന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കി. അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സില്‍ കൂടുതല്‍ ആവാമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം കേന്ദ്രം നല്‍കിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവര്‍ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിര്‍ബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയില്‍ 55-ന് മുകളില്‍ ഉള്ളവരെയും പരിഗണിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category