1 GBP = 97.00 INR                       

BREAKING NEWS

നവ കേരള സൃഷ്ടിക്ക് ലോക ബാങ്കില്‍ നിന്ന് അനുവദിച്ചെടുത്തത് 1750 കോടി രൂപ; കവളപ്പാറയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും നല്‍കാത്ത ലോണ്‍ എടുത്തുകൊടുക്കുന്നത് ശമ്പളവും പെന്‍ഷനും; റീ ബില്‍ഡ് കേരളയ്ക്ക് വേണ്ടി എടുത്ത വായ്പയെല്ലാം പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് ശമ്പള വിതരണത്തിനും മറ്റ് ആവശ്യത്തിനും; ജപ്പാനിലും മറ്റും കറങ്ങി നടന്ന് ഖജനാവ് കാലിയാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് നവ കേരള നിര്‍മ്മാണ സ്വപ്നങ്ങള്‍: ശമ്പള പരിഷ്‌കരണത്തിലെ പിസി ജോര്‍ജിന്റെ പഴയ കത്തിന് പ്രസക്തി കൂടുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ പ്രളയ ദുരിത ബാധിതരോട് ചെയ്തതു കൊടു ക്രൂരത. വീടും ആശ്രയവും നഷ്ടപ്പെട്ട പാവങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നത് അവഗണനയാണ്. കേരള പുനര്‍നിര്‍മ്മാണമെന്നത് വെറും പാഴ് വാക്കാകുകയാണ്. സര്‍ക്കാരിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികളെ തകര്‍ത്തെറിയുകയാണ്. പദ്ധതികളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങും. ലോക ബാങ്കില്‍ നിന്ന് വാങ്ങിയ വായ്പയും സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് കൊടുക്കുകയാണ്. ഇതോടെ കടക്കെണിയിലേക്ക് കേരളം മാറും.

ലോക ബാങ്കിന്റെ 1700 കോടി രൂപ മാത്രമാണ് ഇതുവരെ പുറത്തുനിന്നു സാമ്പത്തികസഹായമായി ലഭിച്ചത്. അതാകട്ടെ, ശമ്പളവിതരണത്തിനും മറ്റുമായി ചെലവഴിക്കുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ തുക നല്‍കിത്തുടങ്ങേണ്ടിവരും. പണം വൈകിയാല്‍ പദ്ധതി നീളുകയും ലോകബാങ്കിന്റേത് ഉള്‍പ്പെടെയുള്ള തുടര്‍സഹായങ്ങളെ ബാധിക്കുകയും ചെയ്യും. അതായത് പറഞ്ഞത് ചെയ്തില്ലെങ്കില്‍ ഇനി ലോക ബാങ്ക് വായപാ തുകയുടെ ബാക്കി നല്‍കില്ല. ഇതോടെ പദ്ധിതകളെല്ലാം വെറുവാക്കായി മാറും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കണമെന്നും പരമാവധി പെന്‍ഷന്‍ 25000 രൂപയായി നിജപ്പെടുത്തണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനത്തിന് മുകളില്‍ ശമ്പളവും അലവന്‍സുമായി നല്‍കുന്നുവെന്നും കത്തില്‍ പറയുന്നു. നേരത്തെ ശമ്പള പരിഷ്‌കരണ കമ്മീഷനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ജോര്‍ജിന്റെ പ്രസംഗം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യമുന്നയിച്ച് ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും യാത്രാബത്തയുമാണ് ആദ്യം കുറയ്ക്കേണ്ടതെന്ന എതിര്‍ പ്രചാരണത്തിനു മറുപടിയായി ജനപ്രതിനിധികള്‍ക്കു കിട്ടുന്ന ആനൂകൂല്യങ്ങള്‍ എത്രയെന്നും പി.സി. ജോര്‍ജ് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അദ്ധ്യാപകര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ശമ്പളം എത്ര വര്‍ധിപ്പിച്ചാലും തെറ്റില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഈ വാക്കുകളിലേക്ക് ചര്‍ച്ച എത്തിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ശമ്പളം ഇനിയും പരിഷ്‌കരിച്ചാല്‍ പിന്നെ കേരളത്തിലെ സാമ്പത്തിക അതിഭയാനകമാകുമെന്ന് വ്യക്തമാകുന്നത് കൂടിയാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രളയ ദുരിതാശ്വാസത്തിന് സെപ്റ്റംബറിലാണു ലോക ബാങ്ക് തുക അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1668 കോടി രൂപയുടെ പദ്ധതികള്‍ക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്ഥാപന റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും കൂടുതല്‍ വിഹിതം 488 കോടി രൂപ. പ്രളയം ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ റോഡുകളാണ് ആദ്യഘട്ടത്തിലുള്ളത്. 266 കോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതിയും നല്‍കി. എന്നാല്‍ ഇതിന് വേണ്ട പണമെല്ലാം സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുത്ത് തീര്‍ന്നു. ഇതോടെ അടിയന്തര പ്രവര്‍ത്തനമെല്ലാം വാക്കില്‍ മാത്രമായി.

വകമാറ്റി ചെലവഴിച്ച പണം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തേണ്ടിവരും. സാമ്പത്തികപ്രതിസന്ധി അടുത്തൊന്നും തീരില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഈ തുക വിതരണം സര്‍ക്കാരിനു വെല്ലുവിളിയാകും. ശമ്പളത്തിന് ഒരുമാസം 2500 കോടിരൂപയും പെന്‍ഷന് 1860 കോടിരൂപയുമാണ് വേണ്ടത്. രൂക്ഷമായ പ്രതിസന്ധികാരണം വരുമാനമെല്ലാം കരുതിവച്ചാണ് ശമ്പളവും പെന്‍ഷനും നല്‍കുന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് നിത്യച്ചെലവിന് എടുക്കാവുന്ന വായ്പകൂടി (വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്) ചേര്‍ത്താണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയിലുള്ള അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രമാണ് ട്രഷറിയില്‍നിന്ന് ഇപ്പോള്‍ മാറാനാവുന്നത്. ഇതു തുടരും.

സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് വരുമാനംകൂട്ടാന്‍ സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുമാനമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളില്‍നിന്ന് നിര്‍ദ്ദേശംതേടി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. കട്ടിടനികുതി വര്‍ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് തദ്ദേശവകുപ്പ് നല്‍കിയത്. ഭൂനികുതി കൂട്ടണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തേക്കും. ആശുപത്രിയിലെ ചികിത്സാ-സേവന നിരക്കുകള്‍, കോളേജുകളിലെ ഫീസ് തുടങ്ങി നികുതിയേതര വരുമാനം കിട്ടാവുന്ന മേഖലകളിലെല്ലാം വര്‍ധന വരുത്തിയാലേ പ്രതിസന്ധി പരിഹരിക്കൂവെന്നാണ് സമിതിയുടെ നിഗമനം. അടുത്തയോഗത്തില്‍ കോളേജ് ഫീസ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി ശുപാര്‍ശകള്‍ നല്‍കും. ഏതൊക്കെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് മന്ത്രിസഭ തീരുമാനിക്കും. ഇത്രയേറെ രൂക്ഷമാണ് പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറിയില്‍ സര്‍ക്കാര്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.. അത്യാവശ്യമുള്ള ചെലവുകള്‍ മാത്രമേ അനുവദിക്കൂ. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകള്‍ക്കും തത്കാലം പണം ലഭിക്കില്ല. എന്നാല്‍ കൃത്യമായി തന്നെ ശമ്പളം നല്‍കും. ഇതിന് വേണ്ടിയാണ് ലോക ബാങ്ക് പണത്തിലും കൈവയ്ക്കുന്നത്. ട്രഷറിയില്‍ പണം കുറവായതിനാല്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആയി ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അപ്പോഴും ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമലച്ചെലവുകള്‍, ഇന്ധനച്ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന്‍ തുടങ്ങി 31 ഇനം ചെലവുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

വകുപ്പുകളുടെ അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് മുകളിലുള്ളവയ്ക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്. ഇവയില്‍ അനുവദിക്കാവുന്ന പട്ടികയിലുള്ളവയേ മാറിനല്‍കൂ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൊതു ആവശ്യത്തിനുള്ള ഫണ്ടില്‍ നിന്നു മാത്രമേ പണം ചെലവിടാനാവൂ. ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ളതാണിത്. സാധാരണ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതുകൊണ്ട് തന്നെ പ്രതിസന്ധി അതിരൂക്ഷമാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക പ്രതീക്ഷകളെ ബാധിക്കും.

കവളപ്പാറ ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് 4 മാസമായിട്ടും പുനരധിവാസ ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ദുരന്തഭൂമിയില്‍ പന്തല്‍ കെട്ടി സമരം തുടങ്ങി കഴിഞ്ഞു. ബന്ധുക്കളും വീടും ഭൂമിയും നഷ്ടമായ തങ്ങളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മരിച്ച 59 പേരുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് സമരപ്പന്തലില്‍ ഇരുന്നത്. സഹായമൊഴുകുകയും പണം പിരിക്കുകയും ചെയ്തിട്ടും ദുരിതത്തിനു മാറ്റമുണ്ടായില്ലെന്ന് അവര്‍ പറയുന്നു. സമാന സമരങ്ങള്‍ കേരളത്തില്‍ ഉടനീളം തുടങ്ങാന്‍ സാധ്യത ഏറെയാണ്. റീ ബില്‍ഡ് കേരളയെ പ്രതിസന്ധിയിലാക്കും വിധം ഫണ്ട് വിനിയോഗമെന്നത് അംഗീകരിക്കാനാകില്ലെന്നതാണ് പൊതു സമൂഹത്തിന്റെ നിലപാട്.

1750 കോടിയാണ് കേരളപുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക് വായ്പയായി അനുവദിച്ചത്. ഇത് സംബന്ധിച്ച് ലോകബാങ്കുമായി ന്യൂഡല്‍ഹിയില്‍ കരാറില്‍ ഒപ്പുവച്ചു. മുപ്പത് വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചത്. 1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് 5 ശതമാനവുമാണ് പലിശയായി ഈടാക്കുക.പ്രളയത്തില്‍ 31,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താല്‍ നഷ്ടം കൂടും. ദുരിതാശ്വാസ നിധിയിലെ തുകയും ലോക ബാങ്ക് വായ്പയും ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ്, മത്സ്യത്തൊഴിലാളി ഭവനങ്ങള്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഇനിയും നടപ്പായിട്ടില്ലെന്നതാണ് വസ്തുത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category