1 GBP = 93.10 INR                       

BREAKING NEWS

മിസ് ഇംഗ്ലണ്ട് കിരീടം അണിഞ്ഞ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ മിസ് വേള്‍ഡ് മത്സരത്തിനിടെ മറ്റൊരു മത്സരാര്‍ഥിയുടെ കൈയിലെ ഒടിവ് കണ്ടെത്തി താരമായി; ഡോക്ടര്‍മാര്‍ ചതവെന്ന് പറഞ്ഞത് ഒടിവെന്ന് തിരുത്തിപ്പറഞ്ഞ് ശരിയാക്കിയ ഭാഷ മുഖര്‍ജി വീണ്ടും താരമാകുമ്പോള്‍

Britishmalayali
kz´wteJI³

മിസ് ഇംഗ്ലണ്ട് കിരീടം നേടിയ ഭാഷ മുഖര്‍ജിയെന്ന ഇന്ത്യന്‍ വംശജ, മിസ് വേള്‍ഡ് മത്സരത്തിനിടെ താരമായി മാറിയത് തന്റെ പ്രൊഫഷണല്‍ മികവിന്റെ പേരില്‍. മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്ന മിസ് ലക്‌സംബര്‍ഗ് മെലാനി ഹെയ്ന്‍ബ്രോക്കിന്റെ കൈയിലെ ഒടിവ് കണ്ടെത്തിയാണ് ഡോക്ടര്‍ കൂടിയായ ഭാഷ മികവ് തെളിയിച്ചത്. മറ്റു ഡോക്ടര്‍മാര്‍ വെറും ചതവെന്ന് വിലയിരുത്തിയ പരിക്കാണ് ഭാഷ ശരിയായ രീതിയില്‍ വിലയിരുത്തിയതും സഹ മത്സരാര്‍ഥിയെ സഹായിച്ചതും.

മെലാനിയുടെ കൈക്കുഴയ്ക്ക് റിഹേഴ്‌സലിനിടെയാണ് പരിക്കേറ്റത്. വെറും ചതവേയുള്ളൂവെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ അവരെ സമാധാനിപ്പിച്ചയച്ചു. ഭാഷ ഡോക്ടറാണെന്നു മനസ്സിലാക്കിയ മെലാനി വേദന ശമിക്കാത്തതിനാല്‍ അവരുടെയടുത്ത് സഹായം തേടിയെത്തി. കൈക്ക് ഒടിവുണ്ടെന്നും എക്‌സ്-റേയെടുക്കണമെന്നും 23-കാരിയായ ഭാഷ നിര്‍ദേശിച്ചു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ലക്‌സംബര്‍ഗില്‍വെച്ച് മെലാനി എക്‌സ്‌റേ പരിശോധന നടത്തിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ക്ക് കൈയിലെ ഒടിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാഷയുടെ ഇടപെടലോടെ ചികിത്സ ലഭ്യമായ മെലാനിക്ക് ഇപ്പോള്‍ കുഴപ്പമെല്ലാം മാറി. ഇരുവരും മിസ് വേള്‍ഡ് മത്സരത്തിനായുള്ള പരിശീലനത്തിലാണിപ്പോള്‍. ഡിസംബര്‍ 14-ന് എക്‌സല്‍ ലണ്ടനിലാണ് മത്സരം. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഭാഷ മുഖര്‍ജി, ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം.

ഒരുദിവസം പരിശീലനത്തിനിടെ, ഭാഷയുടെ അടുത്തെത്തിയ മെലാനി, കൈക്ക് വേദനയുണ്ടെന്ന കാര്യം അറിയിച്ചു. മെലാനിയുടെ മുറിയിലെത്തിയ ഭാഷ, പഴയ എക്‌സ്‌റേയും മറ്റും പരിശോധിച്ചു. ഒരുവര്‍ഷത്തോളമായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും, സംശയം തോന്നിയ ഭാഷ പുതിയൊരു എക്‌സ്‌റേ നിര്‍ദേശിക്കുകയായിരുന്നു. ഭാഷയുടെ നിര്‍ദേശമനുസരിച്ച് മിസ് വേള്‍ഡ് സംഘാടകര്‍ അതിന് സൗകര്യമൊരുക്കുകയും ഒടിവ് കണ്ടെത്തുകയും ചെയ്തു.

പരിപാടിയുടെ ഫോട്ടോഷൂട്ടിനിടെ വീണാണ് മെലാനിക്ക് പരിക്കേറ്റത്. രണ്ടാഴ്ച മുമ്പായിരുന്നു അത്. എന്നാല്‍, പരിക്ക് കണ്ടെത്താന്‍ വൈകിയത് വേദന കലശലാക്കുകയും ചെയ്തു. പരിക്കേറ്റ ദിവസം തന്നെ ആശുപത്രിയില്‍ പോയിരുന്നെങ്കിലും അവര്‍ക്കത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് മെലാനി പറയുന്നു. ഒരാഴ്ചയ്ക്കുശേഷം ഒരുതവണ കൂടി വീഴുകയും അതേ കൈക്ക് വീണ്ടും പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് അടിയന്തരമായി ആരുടെയെങ്കിലും സേവനം തേടാന്‍ അവരെ പ്രേരിപ്പിച്ചത്.

ഭാഷ വളരെ മികച്ച ഡോക്ടറാണെന്നാണ് മെലാനിയുടെ പക്ഷം. താന്‍ സഹായമഭ്യര്‍ഥിച്ചപ്പോള്‍ തികഞ്ഞൊരു പ്രൊഫഷണലിനെപ്പോലെ അതിലിടപെടുകയും ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുകയും ചെയ്തുവെന്നും അവര്‍ പറയുന്നു. മെലാനിയുടെ കൈ ശരിയാക്കിയ മികവ് മിസ് വേള്‍ഡ് മത്സരത്തിലും പുറത്തെടുക്കാനായാല്‍, ഭാഷയിലൂടെ മറ്റൊരു കിരീടം ഇംഗ്ലണ്ടിലെത്തിയേക്കാം. അതിലൂടെ അഭിമാനിക്കാന്‍ ഇന്ത്യക്കും വകയുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category