1 GBP = 94.20 INR                       

BREAKING NEWS

ക്രിസ്മസ് ട്രീയും ടര്‍ക്കി യും മുതല്‍ സകലതും100 പൗണ്ടിന്; ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങും മുമ്പ് ഇതു വായിക്കുക

Britishmalayali
kz´wteJI³

ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ പലതും വേണം. ക്രിസ്മസ് ട്രീ വേണം, കുടുംബവുമൊത്ത് ഒരു ക്രിസ്മസ് വിരുന്നുവേണം. കുടിക്കാന്‍ മദ്യവും ശീതളപാനീയങ്ങളും വേണം. എല്ലാത്തിനും കൂടി എത്രയാകുമെന്ന് തലപുകയ്ക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് വരവ് ചെലവ് കണക്കുകള്‍ ക്രമീകരിക്കുന്ന വേജസ്ട്രീം എന്ന ആപ്പ്. ക്രിസ്മസ് ചെലവ് എങ്ങനെ കുറയ്ക്കാം എന്നതിന് ഇത് സഹായിക്കുമെന്നുറപ്പ്. ഓരോ ഐറ്റവും ചെലവുകുറച്ച് എവിടെക്കിട്ടുമെന്ന് സൂചിപ്പിക്കുകയാണ് വേജസ്ട്രീം ചെയ്യുന്നത്.

ക്രിസ്മസ് ചെലവിലേറ്റവും മുന്നില്‍ നില്‍ക്കുന്നത് ടര്‍ക്കിയാണ്. ലിഡ്‌ലില്‍ 9.95 പൗണ്ടിന് ടര്‍ക്കി ലഭിക്കും. അടുത്ത വിലയേറിയ ഐറ്റം ക്രിസ്മസ് കേക്കാണ്. ആറു പൗണ്ട് കൊടുത്താല്‍ ടെസ്‌കോയില്‍നിന്ന് കേക്ക് കിട്ടും. വില്‍ക്കോയില്‍നിന്ന് അഞ്ച് പൗണ്ടിന് ക്രിസ്മസ് ട്രീയും സ്വന്തമാക്കാം. ഇങ്ങനെ ക്രിസ്മസ് ആഘോഷത്തിനുവേണ്ട ഐറ്റങ്ങള്‍ ഏറ്റവും വിലകുറച്ചുകിട്ടുന്ന ഇടങ്ങള്‍ കാണിച്ചുതരികയാണ് വേജസ്ട്രീം ചെയ്യുന്നത്. അച്ഛന്‍, അമ്മ, രണ്ട് കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെലവാണ് കണക്കാക്കുന്നത്.

ക്രിസ്മസ് വിരുന്നിനും ക്രിസ്മസ് ഒരുക്കങ്ങള്‍ക്കുമായുള്ള പട്ടിക വ്യത്യസ്തമായി തന്നെ നല്‍കിയിട്ടുണ്ട്. ഇതില്‍ 11 ഐറ്റം ടെസ്‌കോയില്‍നിന്ന് വാങ്ങാനാകും. ഏഴ് ഐറ്റം ദ വര്‍ക്‌സില്‍ ലഭിക്കും. ക്രിസ്മസ് സമ്മാനങ്ങളടക്കമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എല്ലാംകൂടി ചെലവാകുക 99 പൗണ്ട് മാത്രമായിരിക്കും. വര്‍ഷത്തിലെ ഏറ്റവും ചെലവേറിയ സമയമാണ് ക്രിസ്മസ്. അതിനെ എങ്ങനെ  ഒരു കുടുംബത്തിന് ചെലവുകുറച്ച് നേരിടാമെന്നതാണ് വേജസ്ട്രീം മുന്നോട്ടുവെക്കുന്ന ആശയം.

ചെലവ് പരമാവധി കുറച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിന് പല കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി മടുക്കുന്നവര്‍ക്ക് സഹായകരമായ ആപ്പാണ് വേജസ്ട്രീം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക തരംതിരിച്ചാല്‍ ചെലവ് ഇനിയും കുറയ്ക്കാനാകും. സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും വലിയ ഓഫറുകളും ക്രിസ്മസ് കാലത്തുണ്ടാവും. അവയുമായി താരതമ്യം ചെയ്ത് ചെലവ് കുറയ്ക്കാന്‍ മാര്‍ഗമുണ്ടോയെന്ന് ഇനിയും നോക്കാവുന്നതേയുള്ളൂ.
 
Turkey Lidl Braemoor Ready Basted Small British Turkey with Giblets £9.99 1 £9.99
Roast potatoes Tesco Tesco Roast Potatoes 800G £1.00 0.8kg £1.00
Gravy Tesco Schwartz Classic Roast Turkey Gravy Mix 25G £0.90 1 £0.90
Mince pies Tesco Tesco Mince Pies 6 Pack £0.87 1 £0.87
Bacon Tesco Woodside Farms Cooking Bacon 500G £0.72 0.5kg £0.72
Brussels sprouts Waitrose essential Waitrose Brussel sprouts 500g £0.65 0.5kg £0.65
Carrots Waitrose essential Waitrose carrots 0.6kg £0.42 0.6kg £0.42
Parsnips Tesco Parsnips Loose Class 1 0.15kg £0.18 0.15kg £0.18
Chipolatas Sainsbury's Sainsbury's Butcher's Choice Pork Chipolata Sausages x12 340g £1.40 1 £1.40
Christmas pudding Lidl Favorina Christmas Pudding £3.39 1 £3.39
Brandy butter Tesco Tesco Brandy Butter 200G £1.74 1 £1.74
Christmas cake Tesco Tesco Fully Iced Fruit Cake 907G £6.00 1 £6.00
Sherry Asda ASDA Fino Sherry £4.70 1 £4.70
Mulled wine Tesco Tesco Mulled Wine 75Cl £3.50 1 £3.50
Bucks Fizz Tesco Tesco Bucks Fizz 75Cl £2.00 1 £2.00
Bottle of bubbly Aldi Castellore Prosecco Frizzante DOC £4.99 1 £4.99
Christmas crackers The Works Kids Mini Christmas Crackers - Pack of 6 £1.00 1 £1.00
Table cloth Wilko Wilko Silver Wipeable Christmas Tablecloth £1.50 1 £1.50
Party poppers Tesco 20 Party Poppers £2.00 1 £2.00
Christmas cards The Works Festive Friends Christmas Cards - Pack of 20 £2.00 1 £2.00
Wrapping paper The Works Christmas Gift Wrap - 10M - Assorted £2.00 1 £2.00
Dad's pressie Boots Ted Baker Mini Gift £4.50 1 £4.50
Mum's pressie Boots Soap & Glory Original Pink Collection Tin (Gifts for Her) £6.67 1 £6.67
Child No1's pressie The Works Retro Wood Satchel Skateboard - Assorted £4.00 1 £4.00
Child No2's pressie The Works Giant Fairy Shaped Foam Jigsaw Puzzle £7.00 1 £7.00
Wrapping paper Wilko Wilko Festive Fiesta Gift Wrap 9 Sheets £1.00 1 £1.00
Advent calendars Sainsbury's Cadbury Dairy Milk Chocolate Advent Calendar 90g £1.50 2 £3.00
Stocking Hobby Craft Red Felt Christmas Stocking £1.00 2 £2.00
Stocking fillers The Works Unicorn Stampers - Pack of 10 £2.00 1 £2.00
Christmas tree Wilko Wilko Tree Green Tinsel 3ft £5.00 1 £5.00
Xmas baubles Wilko Wilko Mini 38 Pack Luxe Sparkle Gold Baubles £3.00 1 £3.00
Xmas tree lights Aldi 50 Warm White LED Outdoor Lights £3.99 1 £3.99
Tinsel Wilko Wilko Gold Christmas Tinsel 2m £1.00 1 £1.00
Box of chocolates Tesco Quality Street tub 650g £3.50 1 £3.50
Board game The Works Christmas bingo game £2.00 1 £2.00
  TOTAL £99.61

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category