1 GBP = 93.50 INR                       

BREAKING NEWS

മേരി കുര്യാക്കോസിന്റെ പൊതുദര്‍ശനവും അനുസ്മരണ പ്രാര്‍ത്ഥനയും ഇന്ന്; അയര്‍ലന്റിലെ മലയാളി നഴ്സിന്റെ മൃതദേ ഹം നാളെ നാട്ടിലേക്ക്

Britishmalayali
kz´wteJI³

ഴിഞ്ഞ ബുധനാഴ്ച താല്‍ഘട്ടിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് മേരി കുര്യാക്കോസിന്റെ അനുസ്മരണ ശുശ്രൂഷകളും പൊതുദര്‍ശനവും ഇന്ന് നടക്കും. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി നാളെ ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യും. വെള്ളിയാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം നടപടികളെല്ലാം പൂര്‍ത്തിയായത്. തുടര്‍ന്നാണ് മൃതദേഹം ചൊവ്വാഴ്ച തന്നെ നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ തീരുമാനിച്ചത്.

ഇന്ന് വൈകിട്ട് നാലു മണി മുതലാണ് മേരിയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടക്കുക. 'ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്നില്‍' വച്ചു നടക്കുന്ന അനുസ്മരണ ചടങ്ങ് വൈകിട്ട് ഏഴു മണിവരെയായിരിക്കും നീണ്ടുനില്‍ക്കുക. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി നിരവധി പേര്‍ യുകെയില്‍ ഉണ്ടായിരുന്ന മേരിയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ നൂറുകണക്കിനു പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മരണ വാര്‍ത്തയറിഞ്ഞ് മേരിയുടെ സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. 

കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസ് മൂന്നു വര്‍ഷം മുമ്പാണ് അയര്‍ലന്റിലെ സെന്റ് ജയിംസസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം താലഘട്ടിലെ വാടക അപ്പാര്‍ട്ട്‌മെന്റിലാണ് മേരി താമസിച്ചിരുന്നത്. ജനുവരി എട്ടിനായിരുന്നു മേരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു മേരി. വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരുക്കി വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും നല്‍കിയ ശേഷം കഴിഞ്ഞയാഴ്ചയാണ് മേരി നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. കല്യാണത്തിന് നാട്ടിലേക്കു പോകുവാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

മാത്രമല്ല, തലേദിവസം അയര്‍ലന്റിലെ ജോലി മതിയാക്കി കാനഡയിലേക്ക് പോകുവാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ നാട്ടിലേക്ക് യാത്രയാക്കാനും എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി വിടാനും എല്ലാം മേരിയും ഒപ്പമുണ്ടായിരുന്നു. തിരിച്ചെത്തിയ ശേഷം മൂന്നു മണി വരെയും ഫേസ്ബുക്കിലും, സോഷ്യല്‍ മീഡിയകളിലും മേരി സജീവമായിരുന്നു. ബുധനാഴ്ച മേരിയുടെ പിറന്നാള്‍ ആയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി പേരാണ് മേരിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞുള്ള ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന്‍ അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തു കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമിലെ ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ മേരിയുടെ മൃതദേഹം കാണപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category