1 GBP = 94.20 INR                       

BREAKING NEWS

വൃശ്ചിക പുലരികള്‍ക്കു ധന്യതയാ കാന്‍ അയ്യപ്പസ്വാമിക്കുള്ള കാണി ക്കയുമായി യുകെയില്‍ നിന്നും ഡോ. ജോജി കുര്യാക്കോസ്; മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ക്ലാസ്‌മേറ്റ്സ് വീണ്ടും ഒന്നിക്കു മ്പോള്‍ കൂടെയെത്തിയത് കാവാലം ശ്രീകുമാറും മധു ബാലകൃഷ്ണനും

Britishmalayali
ജഗദീഷ് നായര്‍

ബാത്ത്: വൃശ്ചിക പുലരിയില്‍ അയ്യപ്പ സ്വാമിയുടെ തിരുനട തുറന്നപ്പോള്‍ ബ്രിട്ടനില്‍ നിന്നൊരു അപൂര്‍വ്വ കാണിക്ക. ഹള്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഗ്രിംപ്സിയില്‍ കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റ് ആയ ഡോ. ജോജി കുര്യാക്കോസിന്റെ കൈകളിലൂടെയാണ് പഴയ കാല അയ്യപ്പ ഗാനങ്ങളുടെ മാധുര്യമുള്ള ഗാനങ്ങള്‍ പിറന്നിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ബര്‍മിങ്ഹാമില്‍ ഉള്ള മോനി ഷിജോ എഴുതി ബിജു നാരായണന്‍ പാടിയ അയ്യപ്പ ഗാനം  ജ്യോതിപ്രഭാവന് ശേഷം മറ്റൊരു ഗാനപൂജ സ്വാമി അയ്യപ്പന് യുകെയില്‍ നിന്നും എത്തുമ്പോള്‍ മതേതര സങ്കല്‍പ്പമുള്ള ശബരിമലയെ പ്രവാസി മലയാളികളും ആദരവോടെ കാണുന്നു എന്നതിന്റെ തെളിവായി മാറുകയാണ്.

യഥാര്‍ത്ഥത്തില്‍ ഇനിയൊരു വൃശ്ചികം പുലരുമെങ്കില്‍ എന്ന പേരില്‍ എത്തുന്ന അയ്യപ്പ ഗാനോപഹാരം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങേണ്ടതായിരുന്നു. ഗള്‍ഫ് മലയാളിയായ വിനോദ് ചാച്ചന്റെ ആഗ്രഹപ്രകാരം ഡോ. ജോജി കുര്യാക്കോസ് എഴുതിയ അയ്യപ്പ ഗാനങ്ങള്‍ ശബരിമല സ്ത്രീ പ്രവേശനം ഉയര്‍ത്തിയ വിവാദ കാലത്തു പുറത്തിറക്കുന്നത് ഉചിതമല്ലെന്ന ചിന്തയില്‍ എത്തുക ആയിരുന്നു.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അന്നത്തെ പ്രൊഡ്യൂസര്‍മാരുടെ മനസു മാറി. എന്നാല്‍ അയ്യപ്പ സ്വാമി ഭക്തര്‍ക്കു വേണ്ടി എഴുതിയ വരികള്‍ മറന്നു കളയാന്‍ ഡോ. ജോജി തയ്യാറല്ലായിരുന്നു. പാട്ടും കവിതയും ഒക്കെ മനസ് നിറയെ സൂക്ഷിക്കുന്ന ഡോ. ജോജി തുടര്‍ന്ന് മുന്‍പ് പലവട്ടം യു ട്യൂബില്‍ ഗാനങ്ങള്‍ റിലീസ് ചെയ്യാന്‍ കൂടെ നിന്നിട്ടുള്ള മൂവാറ്റുപുഴ നിര്‍മല കോളേജിലെ സഹപാഠികളായ പ്രസാദ്, ജഗദ് പ്രകാശ് എന്നിവരെ ബന്ധപ്പെട്ടു. മൂവരും കട്ടക്ക് നിന്നപ്പോള്‍ അയ്യപ്പ സ്വാമിക്കുള്ള ഗാനപൂജ യാഥാര്‍ഥ്യമായി. ഈ ആല്‍ബത്തിലെ ആദ്യ രണ്ടു ഗാനങ്ങളുടെ രചനയാണ് ഡോ. ജോജി നിര്‍വഹിച്ചിരിക്കുന്നത്.
ഡോ. ജോജി എഴുതിയ ഇനിയൊരു വൃശ്ചിക പുലരിയില്‍ പാടിയിരിക്കുന്നത് പാട്ടുലോകത്തെ വിസ്മയ ശബ്ദമായ കാവാലം ശ്രീകുമാറാണ്. ജോജിയുടെ കാവ്യസുന്ദരമായ വരികളും ശ്രീകുമാറിന്റെ വേറിട്ട ശബ്ദവും പ്രസാദിന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ പഴമയുടെ നൈര്‍മല്യമുള്ള ഒരു ഭക്തിഗാനം കൂടി പിറവിയെടുക്കുകയാണ്. പുതുലോകത്തെ ബഹളങ്ങള്‍ വേണ്ടെന്നു വച്ച ഈ പാട്ടില്‍ ആസ്വാദകരെ പിടിച്ചു നിര്‍ത്താനുള്ള മാസ്മരികതയാണ് നിഴലിടുന്നത്. മണികണ്ഠാ മകരവിളക്ക് കാണാന്‍ എന്ന പാട്ടിനു മധു ബാലകൃഷ്ണന്റെ സ്വര ഗാംഭീര്യം നല്‍കുന്ന ആസ്വാദന ലഹരി അനുപമമാണ്. എന്‍എ പ്രസാദിന്റെ സംഗീതം നല്‍കുന്ന മിഴിവ് കൂടിയായപ്പോള്‍ പഴയകാല അയ്യപ്പ ഗാനങ്ങളുടെ സൗന്ദര്യമാണ് വീണ്ടും ഭക്തരില്‍ എത്തുന്നത്. 

ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ മഞ്ഞണിഞ്ഞ മേട്ടിലെ എന്ന ഗാനം എഴുതിയിരിക്കുന്നത് ജഗദ് പ്രകാശാണ്. പുത്തന്‍ പാട്ടുകാരനായ പ്രവീണ്‍ നീരജ് പാടാന്‍ എത്തിയപ്പോള്‍ പ്രസാദിന്റെ വേറിട്ട സംഗീതത്തില്‍ അയ്യപ്പ ഭക്തര്‍ക്കു ലഭിച്ചിരിക്കുന്നത് മനസ്സില്‍ ഭക്തിയുടെ താളമേളങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ്. ജഗദ് പ്രകാശ് തന്നെയാണ് അടുത്ത ഗാനത്തിനും വരികള്‍ എഴുതിയിരിക്കുന്നത്. വൃശ്ചിക മാസത്തില്‍ സ്വതമാം കോവിലില്‍ എന്ന പാട്ടിന് ഏറെ ആരാധകരുള്ള അഭിജിത്താണ് സ്വരം നല്‍കിയിരിക്കുന്നത്. ഈ ഗാനവും മധു ബാലകൃഷ്ണന്‍ പാടിയ മണികണ്ഠാ മകരവിളക്ക് കാണാന്‍ എന്ന ഗാനവും വൈകാതെ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും.

ഈ ഗാനങ്ങള്‍ അയ്യപ്പ ഭകതരില്‍ എത്തിക്കുക എന്ന നിര്‍മ്മാണ ചുമതല ഏറ്റെടുത്തതും ഡോ. ജോജി കുര്യാക്കോസ് തന്നെയാണ്. ബ്രിട്ടീഷ് മലയാളിയിലൂടെ ഈ ഗാനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ക്ലാസ്‌മേറ്റ്സ് ഒന്നിച്ചു പറയുമ്പോള്‍ അത് യുകെ മലയാളികള്‍ക്കുള്ള അപൂര്‍വ ആദരവ് കൂടിയായി മാറുകയാണ്. മൂവാറ്റുപുഴക്കു അടുത്ത് വീട്ടൂരില്‍ നിന്നും യുകെയില്‍ എത്തിയ ഡോ. ജോജി ഇതിനകം ശ്രദ്ധേയമായ പല രചനകളും മലയാള കാവ്യാ ശാഖയ്ക്ക് നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡോ. ജെ വി എസ് വീട്ടൂര്‍ മലയാള കാവ്യസദസുകളില്‍ ഏറെ അറിയപ്പെടുന്ന് കലോപാസകന്‍ കൂടിയാണ്.

അയ്യപ്പ ഗാനം തയ്യാറാക്കും മുന്‍പ് അതിമനോഹരമായ ക്രിസ്ത്യന്‍ ഭക്തിഗാനവും ജോജി രചിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ഭക്തിഗാന ആലാപനത്തില്‍ തന്റെ വേറിട്ട ശബ്ദം ആസ്വാദകരില്‍ എത്തിച്ചിട്ടുളള കെസ്റ്ററിന്റെ ശബ്ദത്തിലാണ് ഈ ഗാനം ആസ്വാദകരില്‍ എത്തിയിരിക്കുന്നത്. ഹള്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോ. ദീപ ജേക്കബ് ആണ് ജോജിയുടെ ഭാര്യ. ഇവര്‍ യുക്മ ദേശീയ സമിതിയില്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ മകള്‍ ഈവയും കലാകാരിയാണ്. യുക്മയുടെ ഈ വര്‍ഷത്തെ നാട്യ മയൂര പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഈവക്കാണ്.

ഡോ. ജോജിയും സുഹൃത്തുക്കളും രണ്ടു വര്‍ഷം മുന്‍പ് തയ്യാറാക്കിയ എന്റെ വിദ്യാലയം എന്ന ഗാനം യു ട്യൂബില്‍ ഏറെ ആസ്വാദകരെ തേടിയതാണ്. ഇതിനകം അര ലക്ഷം പേരിലേക്ക് ഈ ഗാനം എത്തിക്കഴിഞ്ഞു. വിജയ് യേശുദാസിന്റെ ശബ്ദം കൂടിയായപ്പോള്‍ പഴയ സ്‌കൂള്‍ ജീവിതം ഓര്‍ത്തിരിക്കുന്നവര്‍ക്കു നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടിയായി. സാമൂഹ്യ വിഷയങ്ങളോട് കലഹിക്കുന്ന മനസാണ് തനിക്കു ഉള്ളതെന്ന് തെളിയിച്ചാണ് കഴഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലയില്‍ ഇരയായ മധു എന്ന ആദിവാസി യുവാവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി തയ്യാറാക്കിയ നീചകാണ്ഡം എന്ന കവിത. അതിശക്തമായ ഭാഷയിലാണ് ഈ കവിത ഡോ. ജോജി തയ്യാറാക്കിയിരിക്കുന്നത്. നീച കാണ്ഡത്തിനു ശബ്ദം നല്‍കിയതും കാവാലം ശ്രീകുമാര്‍ തന്നെയാണ്. മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍ പാടിയ ഒരു പുഞ്ചിരി അകലെ എന്ന എന്ന ഗാനത്തിലെ വരികളുടെ സൗന്ദര്യാം പിറന്നു വീണതും ഡോ. ജോജിയിലൂടെ തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category