1 GBP = 94.20 INR                       

BREAKING NEWS

പൊരിഞ്ഞ പോരാട്ടം 50 സീറ്റുകളില്‍; ബോറിസ് വീണ്ടും ഭരിക്കണോ എന്ന് തീരുമാനിക്കുന്നത് ഈ നാട്ടുകാര്‍ ആയിരിക്കും; ലണ്ടനിലെ ഹിന്ദു ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്ത് ബോറിസ്; ഇന്ത്യന്‍ വോട്ടുകള്‍ മുറുക്കെ പിടിക്കുമ്പോള്‍ മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ലേബറിലേക്കു ചായുമോ എന്നതും കണ്ടറിയണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇനി വെറും മൂന്നു നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് എന്ന സമീപകാല ചരിത്രത്തിലേക്ക് ഒരിക്കല്‍ കൂടി ബ്രിട്ടീഷ് ജനത വിധിയെഴുതുകയാണ്. നാലു വര്‍ഷം മുന്‍പ്, 2015 മെയ് ഏഴിനും പിന്നീട് 2017 ജൂണ്‍ എട്ടിനും ജനവിധി നിശ്ചയിച്ച ബ്രിട്ടീഷ് ജനത ഒരിക്കല്‍ കൂടി പോളിംഗ് ബൂത്തില്‍ എത്തുകയാണ് മൂന്നു നാളുകള്‍ കൂടി കഴിഞ്ഞാല്‍.

ഇത്തവണയും പഴയ ജനവിധികളുടെ ആവര്‍ത്തനം തന്നെയാകുമോ? ഡേവിഡ് കാമറോണിനും തെരേസ മേയ്ക്കും ഇടറിയ കാലുകള്‍ ബോറിസ് ജോണ്‍സനെയും ഇടറി വീഴ്ത്തുമോ? അതോ ഒരു മാറ്റം ആകട്ടെ എന്ന നിലയില്‍ ജെറമി കോര്‍ബിന്‍ രാജ്യഭരണത്തിലേക്കു നടന്നെത്തുമോ? കാമറോണും നിക് ഗ്ലെഗും ചേര്‍ന്നു ഭരിച്ചത് പോലെ കൂട്ടുകക്ഷി ഭരണത്തിന് വല്ല സാധ്യതയുമുണ്ടോ? ബ്രിട്ടന്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത വിധം വോട്ടു ബഹിഷ്‌ക്കരിക്കാനും ഒരു കക്ഷിക്കും വോട്ടു നല്‍കാതെ അസാധുവാക്കാനും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം പെരുകുമ്പോള്‍ ജനവിധിയില്‍ എന്ത് സംഭവിക്കും എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

ഏതായാലും ടോറികളുടെ ഭരണം നിലനില്‍ക്കാണോ വേണ്ടയോ എന്ന് തീരുമാനിക്കുക ചുരുങ്ങിയത് 50 സീറ്റുകളിലെ ജനവിധിയാകും. കേരളത്തില്‍ ത്രികോണ മത്സര നടക്കുന്ന സീറ്റുകളില്‍ ഉള്ള അനിശ്ചിതാവസ്ഥ പങ്കിടുന്നതാണ് ഈ അമ്പതു സീറ്റുകള്‍. ടോറികളുടെയും ലേബറിന്റെയും കൈവശമുള്ള, വന്‍ മാര്‍ജിനില്‍ ജയിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത സീറ്റുകളില്‍ വന്‍ അട്ടിമറിയൊന്നും ഇരു പാര്‍ട്ടികളും പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന സീറ്റുകളിലാണ് ഏവരുടെയും ശ്രദ്ധ. അതിനാല്‍ തന്നെ ഈ സീറ്റുകളില്‍ പൊടി പാറുന്ന പ്രചാരണ കോലാഹലമാണ്.

പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ പോലും പതിവില്ലാത്ത വിധം സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നു. അതേ സമയം പ്രതീക്ഷയില്ലാത്ത സീറ്റുകളില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള പ്രധാന സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന പോലും ഇതുവരെ വീടുകളില്‍ എത്തിയിട്ടില്ല എന്നതും പ്രത്യേകതയാണ്. സ്ഥിരം വോട്ടിങ് പാറ്റേണില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല എന്ന വിലയിരുത്തല്‍ കൊണ്ടാണ് ഇരു പാര്‍ട്ടികളും ജയപരാജയങ്ങള്‍ ഉറപ്പുള്ളിടത്ത് ആവശ്യത്തില്‍ അധികം ഊര്‍ജ്ജം പാഴാക്കാത്തതും.

ബ്രക്സിറ്റ് സമയത്തു യൂറോപ്പില്‍ തുടരാം എന്ന് തീരുമാനം എടുത്ത സീറ്റുകളിലാണ് ഇപ്പോള്‍ പ്രധാനമായും രാഷ്ട്രീയ ശ്രദ്ധ. ഈ സീറ്റുകളിലെ ജനങ്ങള്‍ യൂറോപ്പ് ഉപേക്ഷിക്കാം എന്ന തീരുമാനം എടുത്താല്‍ ബോറിസിന്റെ ഭാവി സുരക്ഷിതമാകും. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ ലേബര്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി കൂടി ആയിരിക്കും ഏറ്റുവാങ്ങുക. പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വോട്ടിങ് വ്യത്യാസം തീരെ നേര്‍ത്ത് വരുന്നതിനാല്‍ ബ്രക്സിറ്റില്‍ തന്നെ പ്രചാരണം ചൂടുപിടിച്ചു നില്‍ക്കും എന്നതാണ് 50 സീറ്റുകളെ ഇപ്പോള്‍ ശ്രദ്ധയില്‍ എത്തിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ സ്വന്തം മണ്ഡലമായ ഉക്സ്ബ്രിജില്‍ ഉള്‍പ്പെടെയുള്ള ജനവിധിയാകും ഈ ടാക്ടിക്കല്‍ വോട്ടിങ്ങില്‍ ശ്രദ്ധ നേടുക. കാരണം ഈ സീറ്റില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുതുതായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൂണേല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യൂറോപ്പ് വിടുന്നത് ഗുണകരമല്ല എന്ന് ചിന്തിക്കുന്നവരാണ്.

ഇതോടൊപ്പം പട്നി, സൗത്ത്പോര്‍ട്ട്, ഗില്‍ഡ്‌ഫോര്‍ഡ് തുടങ്ങിയ കണ്‍സര്‍വേറ്റീവ് ശക്തി കേന്ദ്രങ്ങളില്‍ ജനവിധിയില്‍ മാറ്റം ഉണ്ടാകുമോ എന്നത് നിര്‍ണായകമാണ്. പട്നിയില്‍ വെറും മൂന്നു ശതമാനവും സൗത്ത്പോര്‍ട്ടില്‍ എട്ടു ശതമാനവും ഗില്‍ഡ്‌ഫോര്‍ഡില്‍ ഒരു ശതമാനവും വോട്ടിന്റെ വ്യത്യാസമാണ് കഴിഞ്ഞ തവണ വിധി നിര്‍ണയിച്ചത്. ഇത്തരം സീറ്റുകളില്‍ അട്ടിമറി ഉണ്ടായാല്‍ ബോറിസിന്റെ മോഹങ്ങള്‍ വൃഥാവിലാകും. ഇതേ അവസ്ഥ നേരിടുന്ന നിരവധി മണ്ഡലങ്ങള്‍ ലേബറിന്റെ കൈയ്യിലുമുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ കയ്യിലിരിക്കുന്ന സീറ്റുകള്‍ കൂടി കണ്‍സര്‍വേറ്റിവുകള്‍ റാഞ്ചുമോ എന്ന ഭീതി ലിബറല്‍ ഡെമോക്രാറ്റുകളും മറച്ചു വയ്ക്കുന്നില്ല.

കണ്‍സര്‍വേറ്റീവ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുകയും കിട്ടാവുന്ന വോട്ടുകള്‍ പരമാവധി സ്വരൂപിക്കാന്‍ ബ്രക്സിറ്റ് പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള സഹായം കിട്ടുകയും ചെയ്യുക എന്ന സാധ്യതയാണ് ടോറികള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ചരട് വലികള്‍ ബോറിസ് ഇലക്ഷന്‍ പ്രഖ്യാപനത്തിനു മുന്നേ നടത്തിയിരുന്നു. അതേ സമയം ലേബറിന് പ്രതീക്ഷ നല്‍കി പോര്‍ട്‌സ്മൗത്ത് സൗത്ത്, വെയില്‍സിലെ പ്ളൈഡ് കാമ്രി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഇത്തവണ കോര്‍ബിനുള്ള പിന്തുണയായി മാറുമെന്ന വികാരവും ശക്തമാണ്.

ഇതോടൊപ്പം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പ്രധാന ട്വിസ്റ്റ് ആയി കണ്‍സര്‍വേറ്റീവുകള്‍ കരുതുന്നത് ഇന്ത്യന്‍ വംശജരുടെ പിന്തുണയാണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്താന്‍ ഇന്ത്യക്കാര്‍ സഹായിച്ചത് പോലെ ബോറിസിനും ഇന്ത്യന്‍ പിന്തുണ ലഭിക്കും എന്നാണ് പൊതു നിരീക്ഷണം. ഇന്ത്യന്‍ ജനതയുടെ പിന്തുണ നേടുവാനുള്ള ശ്രമങ്ങളും ബോറിസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാമുകി കാരി സിമണ്ട്‌സിനെ പട്ടുസാരി ഉടുപ്പിച്ച് സുന്ദരിയാക്കി ക്ഷേത്രത്തില്‍ എത്തിച്ച ബോറിസ് ക്ഷേത്രത്തില്‍ പൂജയും നടക്കിയിരുന്നു. യുകെയില്‍ ആകെയുള്ള 14 ലക്ഷം ഇന്ത്യന്‍ വംശജരില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവര്‍ പിന്തുണച്ചാല്‍ ബോറിസിന് വലിയ പ്രതീക്ഷകള്‍ ബാക്കിവയ്ക്കാം. കാരണം ഈ വിഭാഗങ്ങള്‍ പൊതുവെ ലേബര്‍ പക്ഷത്തോടു ചാഞ്ഞു നിന്നവരാണ്.

അതേസമയം ഇന്ത്യക്കാരൊപ്പം നില്‍ക്കാന്‍ കരുത്തുള്ള 11 ലക്ഷത്തോളം പാക്കിസ്ഥാന്‍ വംശജരായ മുസ്ലികളും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ തീവ്ര ചിന്തയുള്ള മുസ്ലികളും ലേബറിന് പിന്തുണ നല്‍കാന്‍ ഉള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടോറികള്‍ നേടുന്ന മേല്‍ക്കൈ ഇല്ലാതാകാന്‍ ഉള്ള സാധ്യതയും എഴുതി തള്ളാനാകില്ല. എന്നാല്‍ ഈ വോട്ടുകള്‍ കൂട്ടമായി ഒരിയ്ക്കലും ടോറികള്‍ തേടി മുന്‍പ് എത്തിയിട്ടില്ല എന്നതാണ് അവരുടെ നിലപാട്. ഇത്തവണ ആദ്യമായാണ് കുടിയേറ്റക്കാരില്‍ നിന്നും ടോറികള്‍ക്ക് അകമഴിഞ്ഞ പിന്തുണ കിട്ടുന്നത് എന്നതിനാല്‍ അധികമായി കിട്ടുന്ന ഓരോ വോട്ടും ബോണസായി കരുതുകയാണ് ബോറിസ് വിഭാഗം.

ഇതിനിടയില്‍ കറുത്ത കുതിരകളാകാന്‍ സ്‌കോട്ട്ലന്റ് വീണ്ടും തയ്യാറെടുത്തല്‍ സകല പ്രവചനങ്ങളും അട്ടിമറിക്കപ്പെട്ടേക്കാം. നാലുവര്‍ഷം മുന്‍പ് ലേബര്‍ ഉരുക്കുകോട്ടകളില്‍ കൊടുംകാറ്റായി ആഞ്ഞടിച്ച എസ്എന്‍പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തി ക്ഷയിച്ചു കണ്‍സര്‍വേറ്റീവ് മുന്നേറ്റത്തിന് അടിയറവ് പറയുന്ന കാഴ്ചയും ബ്രിട്ടന്‍ കണ്ടതാണ്.

നിലവില്‍ ടോറികള്‍ മുന്നേറ്റം നടത്തിയിരിക്കുന്ന ചില സീറ്റുകള്‍ 
Arundel and South Downs
Bosworth
Brentwood and Ongar
Bridgwater and West Somerset
Huntingdon
Ludlow
Orpington
Penrith and The Border
Rutland and Melton
Suffolk Coastal
Wealden
West Worcestershire 

Tatton *
Berwick-upon-Tweed *
Hertsmere *
North West Hampshire *
Central Devon
Kenilworth and Southam
Reigate
Salisbury
Tunbridge Wells

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category