1 GBP = 94.80 INR                       

BREAKING NEWS

ഇന്ത്യയിലേക്കുള്ള വനിത വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും; സംഘമായി സഞ്ചരിച്ചാല്‍ പോലും സുരക്ഷിതരല്ല; ഉന്നാവും ഹൈദരാബാദും കോവളത്തെ ലാത്വിയന്‍ യുവതിയുടെ മരണവും ഇന്ത്യയ്ക്ക് അപമാനമാകുമ്പോള്‍

Britishmalayali
kz´wteJI³

രാജ്യത്ത് ബലാത്സംഗക്കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വനിതാ വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടനും അമേരിക്കയും. ഹൈദരാബാദിലെ യുവ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിക്കൊല്ലുകയും കേരളത്തില്‍ ലാത്വിയന്‍ യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ബ്രിട്ടനും അമേരിക്കയും സ്ത്രീകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്.

സംഘമായി സഞ്ചരിച്ചാല്‍ പോലും ഇന്ത്യയില്‍ വിദേശ സഞ്ചാരികള്‍ സുരക്ഷിതരല്ലെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കിയത്. സംഘങ്ങളായി സഞ്ചരിക്കുമ്പോള്‍ പോലും സൂക്ഷിക്കണമെന്നും ഇന്ത്യയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ വലിയ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരം. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് യുകെ ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
മാത്രമല്ല, പകല്‍ സമയത്തു പോലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകരുതെന്നും ഇന്ത്യ ട്രാവല്‍ അഡൈ്വസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുന്നറിയിപ്പില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഇന്ത്യയിലെ വസ്ത്രധാരണരീതിയെ ബഹുമാനിക്കണമെന്നും പകല്‍ സമയത്തു പോലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും യുകെ സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടാതെ ഒറ്റയ്ക്ക് ബസിലോ ട്രെയിനിലോ സഞ്ചരിക്കുന്നത് ഒഴിവാക്കാനും പാനീയങ്ങള്‍ അശ്രദ്ധമായി സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

സമീപ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദിലേയും ഉന്നാവ പെണ്‍കുട്ടിയുടെയും ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ മാത്രമല്ല, കേരളത്തില്‍ കോവളത്തിന് സമീപം ലാത്വിയന്‍ സ്വദേശിനിയായ യുവതി 2018ല്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട വിവരവും യുകെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ വര്‍ഷം ഗോവയിലും ഒരു ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ വിദേശസഞ്ചാരികളായ സ്ത്രീകള്‍ക്ക് നേര്‍ക്ക് പല തവണ അതിക്രമമുണ്ടായിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള കുറ്റകൃത്യം ബലാത്സംഗമാണെന്നാണ് യുഎസ് സര്‍ക്കാര്‍ പറയുന്നത്. വിനോസഞ്ചാരകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് ഇന്ത്യയിലേയ്ക്ക് വരുന്ന യുഎസ് വനിതകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലോകത്ത് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുള്ള രാജ്യം ഇന്ത്യയാണെന്നാണ് 20218ല്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category