1 GBP = 97.00 INR                       

BREAKING NEWS

യുഎസില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ കാശ്മീര്‍ പ്രമേയം ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച് പ്രമീള; രാജ്യാന്തര നിരീക്ഷകരെയും മാധ്യമപ്രവര്‍ത്തകരെയും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണം; ഇടതു ലിബറല്‍ നേതാവിനെതിരെ പ്രതിഷേധം ശക്തം; കയ്യടി നേടാനുള്ള ശ്രമമെന്ന് നേതാക്കള്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: യുഎസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കശ്മീര്‍ പ്രമേയം ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല്‍. കശ്മീരിലെ വാര്‍ത്താ വിനിമയ നിയന്ത്രണങ്ങള്‍ നീക്കുകയും കരുതല്‍ തടങ്കല്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. രാജ്യാന്തര നിരീക്ഷകരെയും മാധ്യമപ്രവര്‍ത്തകരെയും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേയും കശ്മീര്‍ വിഷയം ഉന്നയിച്ച് പ്രമീള പ്രസ്താവന നടത്തിയിരുന്നു.

പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ യുഎസിലുള്ള ഇന്ത്യക്കാര്‍ 25,000 ഇമെയിലുകള്‍ അയക്കുകയും, അനേകം സംഘടന നേതാക്കള്‍ പ്രമീളയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും അവര്‍ അതിന് വഴങ്ങാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എതിര്‍പ്പ് മറികടന്ന് പ്രമേയം അവതരിപ്പിച്ച പ്രമീളയുടെ ഓഫീസിന് മുന്നില്‍ പ്രകടനവും ഇവര്‍ നടത്തി. നേരത്തേ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതിയും മിഷന്‍ ഉപമേധാവിയും പ്രമീളയെ കണ്ടു കശ്മീരിലെ യഥാര്‍ഥ വസ്തുതകള്‍ അറിയിച്ചെങ്കിലും നിലപാടു മാറ്റാന്‍ അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയംഗമായ പ്രമീളയുടെ പ്രമേയത്തിന് സഹഅവതാരകനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പെട്ട സ്റ്റീവ് വാട്കിന്‍സിനെ മാത്രമേ പിന്തുണ നല്‍കിയിരുന്നുള്ള തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപിക്കപ്പെട്ടയാളാണ് വാട്കിന്‍സ്. സാധാരണ പ്രമേയമായതിനാല്‍ സെനറ്റില്‍ ഇതു വോട്ടിനിടാനോ നിയമസാധുത നേടാനോ കഴിഞ്ഞിരുന്നില്ല.

ഇടതു ലിബറല്‍ പക്ഷക്കാരിയായ പ്രമീള അവരുടെ കയ്യടി നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപണം ഇതിനോടകം ഉയരുന്നുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ഇന്ത്യന്‍ വംശജരില്‍ ആദ്യ വനിതയാണ് പ്രമീള. ഇത് രണ്ടാം വട്ടമാണു കശ്മീര്‍ പ്രമേയം വരുന്നത്. പാക്ക് വംശജയായ റഷീദ് തലയ്ബ് നവംബറില്‍ പ്രമേയം കൊണ്ടുവന്നപ്പോള്‍ അത് അവതരിപ്പിക്കുന്നതിനെ തുണയ്ക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍, കശ്മീരിലെ വാര്‍ത്താ വിതരണ ബന്ധം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമീളയും, ജയിംസ് പി. മെക്ഗവേണ്‍ എന്നിവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് ഹേം പിയോക്കിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര മാധ്യമങ്ങളെയും മനുഷ്യാവകാശ നിരീക്ഷകരെയും ഉടന്‍ കാശ്മീരിലേയ്ക്കയക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അന്വേഷിച്ചു നടപടികള്‍ സ്വീകരിക്കുന്നതിന് ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ യുഎസ് കോണ്‍?ഗ്രസില്‍ എത്തുന്നത്. പാലക്കാടുകാരിയായ പ്രമീള ജയപാല്‍ (50) എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു ഇപ്പോള്‍ പ്രവര്‍ത്തനം.

ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സില്‍ യുഎസിലെത്തി. ഡെമോക്രാറ്റ് പിന്തുണ തേടുന്ന പ്രമീള കഴിഞ്ഞവര്‍ഷം വാഷിങ്ടണ്‍ സംസ്ഥാന സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു. മാതാപിതാക്കള്‍ ബെംഗളൂരുവിലാണു താമസിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category