1 GBP = 92.50 INR                       

BREAKING NEWS

നന്ദിത വീണു മരിച്ചത് അല്‍നബായിലെ കെട്ടിടത്തില്‍ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാര്‍ജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാര്‍ത്ത; ഉമുല്‍ഖുവൈന്‍ ഇംഗ്‌ളീഷ് സ്‌കൂ ളിലെ പത്താംക്ലാസ് വിദ്യാര്‍ ത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തില്‍ മിടുമിടുക്കിയെന്ന് അദ്ധ്യാപകര്‍; കണ്ണൂരുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

Britishmalayali
kz´wteJI³

ദുബായ്: ഉമുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മെഹക് ഫിറോസിന്റെ മരണത്തില്‍ ദുരൂഹത മാറുന്നില്ല. ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ ഒരു മലയാളി വിദ്യാര്‍ത്ഥിനികൂടി കെട്ടിടത്തില്‍നിന്ന് വീണുമരിക്കുമ്പോള്‍ മലയാളികളാകെ ദുഃഖത്തിലാണ്. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം.

ഉമല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപമുള്ള ആറുനില കെട്ടിടത്തിലെ അഞ്ചാംനിലയില്‍ നിന്നാണ് കുട്ടി വീണത്. സ്വന്തമായി ബിസിനസ് ചെയ്യുന്ന ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടന്‍ അബോധാവസ്ഥയിലായ മാതാവ് ഷര്‍മിനാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഹക് പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ഉമ്മുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്‌കൂളിലെ അദ്ധ്യാപകര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷാര്‍ജ അല്‍ നബയിലാണ് എറണാകുളം സ്വദേശികളുടെ ഏകമകളായ 15-കാരി സമാനരീതിയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചത്. ഇതിന് പിന്നാലെയാണ് മെഹകിന്റെ മരണം.

ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപമുള്ള എന്‍.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നാണ് മെഹക് വീണത്. ആത്മഹത്യയാണോ അബദ്ധത്തില്‍ വീണതാണോ എന്ന് ആര്‍ക്കും വ്യക്തയില്ല. എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകള്‍ നന്ദിത (15) ആണ് താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

അല്‍നബാ മേഖലയിലുള്ള കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നാണ് കുട്ടി വീണത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അല്‍നബാ മേഖലയിലുള്ള കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നാണ് കുട്ടി വീണത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസും മെഡിക്കല്‍ സംഘവും കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ നന്ദിത വഴിമധ്യേ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനായെത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് പൊലീസ് സംഘം അറിയിച്ചിട്ടുണ്ട്. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നന്ദിത. പിതാവ് മുരളി എത്തിസലാത്തില്‍ എഞ്ചിനിയറാണ്. ഈ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് മാറും മുമ്പാണ് വീണ്ടും മലയാളി പെണ്‍കുട്ടിയുടെ മരണമെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category