1 GBP = 97.50 INR                       

BREAKING NEWS

അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കക്കാരന്റെ ഡിഎന്‍എയില്‍ മാറ്റം; ലുക്കീമിയക്ക് ചികിത്സ തേടിയ അമേരിക്കക്കാരന് ഇപ്പോഴുള്ളത് ജര്‍മന്‍ ദാതാവിന്റെത് അടക്കം രണ്ട് തരം ഡിഎന്‍എ ഘടന

Britishmalayali
kz´wteJI³

 

നെവദ: അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അമേരിക്കക്കാരന്റെ ഡിഎന്‍എ ഘടനയ്ക്ക് മാറ്റം സംഭവിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ജര്‍മന്‍ ദാതാവിന്റെ ശരീരത്തിലെ ഡിഎന്‍എ ഘടനയാണ് ഉള്ളത്. ക്രിസ് ലോങ് എ്ന നെവദ സ്വദേശിയുടെ ഡിഎന്‍എ ഘടനയ്ക്കാണ് അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ മാറ്റം സംഭവിച്ചത്.

ലുക്കീമിയയ്ക്ക് ചികിത്സ നടത്തിയതിന് ശേഷം ഇദ്ദേഹത്തിന്റെ രക്തത്തിനു പുറമേ ശുക്ലത്തിനും മാറ്റം സംഭവിച്ചിതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വളരെ കാലമായി അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയയ്ക്ക് ചികിത്സയിലായിരുന്നു. അസ്ഥി മജ്ജയ്ക്ക് ഓപ്പറേഷന്‍ നടത്തി മൂന്ന് മാസത്തിന് ശേഷമാണ് രക്തത്തിലെ ഡിഎന്‍എയുടെ ഘടന മാറിയതായി കണ്ടെത്തിയത്. നാലു വര്‍ഷത്തിന് മുന്നേ തന്നെ ഇയാളുടെ ചുണ്ടിന്റെയും കവിളിന്റെയും ചില ഭാഗങ്ങളില്‍ ദാതാവിന്റെ ഡിഎന്‍എ ഘടനയാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.

നിലവില്‍ രണ്ട് സെറ്റ് ഡിഎന്‍എ ഘടനയാണ് ഇയാളിലുള്ളത്. എല്ലാ ഭാഗത്തു നിന്നും എടുത്ത സാമ്പിളുകളില്‍ നിന്നും നിലവില്‍ നെഞ്ചിലും തലയിലെ മുടിയിലും മാത്രമാണ് പുതിയ ഡിഎന്‍എ ബാധിക്കാത്തതായുള്ളെന്ന് കണ്ടെത്തിയിരുന്നു എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ബാധിക്കയില്ലെന്ന് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നു. തലച്ചോറും വ്യക്തിത്വവും പഴയ പടി തന്നെ തുടരുമെന്നും പറയുന്നു. നിലവില്‍ രണ്ട് സെറ്റ് ഡിഎന്‍എ ഉള്ള ചിമേര എന്ന അവസ്ഥയിലാണ് ഇയാള്‍ ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category