1 GBP = 93.10 INR                       

BREAKING NEWS

പീഡനങ്ങളുടെ ഹിമാലയ പര്‍വ്വതമായി ഉന്നാവും ഉത്തര്‍ പ്രദേശും; യു.പിയില്‍ ബലാത്സംഗ കേസിലെ പരാതിക്കാരിയായ 16കാരി ജീവനൊടുക്കി; മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനരായയത് ഉന്നാവില്‍; ബലാത്സംഗപരാതി പിന്‍വലിക്കാത്തതിന് യുവതിക്കുേമല്‍ ആസിഡ് ഒഴിച്ചു; ചെന്നൈയില്‍ ആറാംക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍: രാജ്യത്തെ ഞെട്ടിച്ച് ബലാത്സംഗങ്ങള്‍ തുടരുന്നു

Britishmalayali
kz´wteJI³

കാന്‍പുര്‍: പീഡനങ്ങളുടെ ഹിമാലയ പര്‍വ്വതമായി ഉന്നാവും ഉത്തര്‍ പ്രദേശും ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്നു. ഉന്നാവില്‍ യുവതിയെ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെടെ അഞ്ചുപേര്‍ മണ്ണെണ്ണയൊഴിച്ചു കത്തിച്ചുകൊന്നതിന് പിന്നാലെ തന്നെ നിരവധി പീഡന കേസുകളാണ് ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദേഹാതില്‍ പ്രതികളുടെ ഭീഷണിയെത്തുടര്‍ന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പതിനാറുകാരി ജീവനൊടുക്കി.

പ്രതികള്‍ ഗ്രാമത്തില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ഇവരെ അറസ്റ്റു ചെയ്യാത്തതില്‍ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതികള്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഒരാഴ്ചമുമ്പ് കുട്ടിയെ ബന്ധുവീട്ടിലേക്കു മാറ്റി. അവിടെനിന്ന് പെണ്‍കുട്ടി എന്നും ഫോണില്‍വിളിച്ച് പ്രതികളെ അറസ്റ്റുചെയ്തോയെന്ന് ചോദിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

നവംബര്‍ 13-നാണ് മൂന്നുപേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. നാലാംദിവസമാണ് കുട്ടി തിരിച്ചുവന്നത്. സംഭവത്തില്‍ മൂന്നാളുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രതികളിലൊരാള്‍ ഒളിവിലാണെന്നും രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തെന്നും പൊലീസ് മേധാവി അനുരാഗ് വത്സ് പറഞ്ഞു. പൊലീസിന്റെ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്തത് ഉന്നാവില്‍
ഉന്നാവ്: ഉന്നാവില്‍ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. അയല്‍ഗ്രാമക്കാരനായ പ്രതി കുട്ടിയെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അമ്മാവനാണ് കുട്ടിയെ രക്ഷിച്ചത്. പ്രതിയെ പിടികൂടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടി ചികിത്സയിലാണ്.

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിക്ക് മേല്‍ ആസിഡ് ആക്രമണം
മുസഫര്‍നഗര്‍: ബാലാത്സംഗ പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം അരങ്ങേറിയത്. ആസിഡ് ആക്രമണത്തില്‍ 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സ തേടി. നാല് പ്രതികള്‍ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തുകയും ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവതി വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തി. സംഭവത്തിനുശേഷം നാലുപേരും ഒളിവില്‍പോയി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു, ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്തെത്തിയത്. യുവതിയുടെ പരാതി അന്വേഷിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

ചെന്നൈയില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: റിട്ട. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചെന്നൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ മുരുകന്‍ (67) ആണ് പിടിയിലായത്. ഇയാളുടെ വീടിനു മുമ്പിലൂടെയാണ് പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നത്. വീടിനു പുറത്തുവെച്ച് പ്രതി പെണ്‍കുട്ടിയുമായി പരിചയഭാവത്തില്‍ സംസാരിക്കുകയും കുട്ടിയെ വീട്ടിനുള്ളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടി നിലവിളിച്ചു ഇറങ്ങിയോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category