1 GBP = 93.10 INR                       

BREAKING NEWS

യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം: രണ്ടു വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നത് 103 ക്രിമിനലുകളെ: കണക്ക് എണ്ണിപറഞ്ഞ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പൊലീസ്

Britishmalayali
kz´wteJI³

ലക്‌നൗ: യുപിയില്‍ പീഡന കൊലപാതക കേസുകള്‍ വര്‍ദ്ധിക്കേ പൊലീസ് ഉറക്കത്തിലാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പൊലീസ്. രണ്ടു വര്‍ഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. കുറ്റവാളികളയായ 103 പേരെ രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബിഎസ്പി നേതാവ് മായാവതി യുപി പൊലീസിനെ പരിഹസിച്ചതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ പൊലീസിന്റെ മറുപടി എത്തിയത്. യുപി പൊലീസ് കുറ്റവാളികളെ സംസ്ഥാന അതിഥികളായി പരിഗണിക്കുകയാണെന്നു കുറ്റപ്പെടുത്തിയ മായാവതി, തെലങ്കാന പൊലീസിനെ കണ്ടുപഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ്, 2 വര്‍ഷത്തിനിടെ 5178 ഏറ്റുമുട്ടലുകളില്‍ 103 കുറ്റവാളികള്‍ കൊല്ലപ്പെടുകയും 1859 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് പൊലീസ് വെളിപ്പെടുത്തിയത്. യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കണക്കാണിത്. കാട്ടുനീതി എന്നതു പഴങ്കഥയാണെന്നും ഇനിമേല്‍ അതുണ്ടാകില്ലെന്നും ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ശക്തമായ നടപടികളാണ് ക്രിമിനലുകള്‍ക്കെതിരെ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന ആരോപണം വരെ ഉയര്‍ന്നെങ്കിലും യുപി പൊലീസിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ സുപ്രീംകോടതില്‍ ഹര്‍ജികള്‍ എത്തിയിരുന്നു. ഇന്നലെ ഉന്നവോ കേസിലെ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം തുടരുകയാണ്. യുപി സര്‍ക്കാര്‍ ക്രിമിനമലുകളെ അതിഥികളെ പോലാണ് കാണുന്നതെന്ന് മായാവതി കൂട്ടിച്ചേര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് യുപി പൊലീസിന്റെ കണക്കുകള്‍ പുറത്തുവന്ന് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category