1 GBP = 97.00 INR                       

BREAKING NEWS

ഹോളിവുഡ് നടി ആഞ്ചലീന ജോളി കാന്‍സര്‍ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്രാളയുടെ ഹീല്‍ഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോള്‍ ഓര്‍ക്കേണ്ടത് എന്തൊക്കെ? കാന്‍സര്‍ ട്യുമറും ട്യൂമര്‍ മാര്‍ക്കേഴ്‌സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും? കേരളത്തില്‍ ഓരോ വര്‍ഷവും പുതുതായി കാന്‍സര്‍ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേര്‍ക്ക്; സോഷ്യല്‍ മീഡിയയില്‍ വെളിവ് കേട് വിളിച്ചു കൂവുന്നവര്‍ വായിക്കാന്‍

Britishmalayali
എം എസ് സനില്‍ കുമാര്‍

തിരുവനന്തപുരം; 'ഒരു വിധത്തില്‍ പറഞ്ഞാല്‍ കാന്‍സര്‍ എനിക്കൊരു അനുഗ്രഹമായിരുന്നു. തിരിച്ചറിവ് ഉണ്ടാകുന്നത് അവിടം മുതലാണ്.' ബോംബെ, 1942 എ ലവ് സ്റ്റോറി, ദില്‍ സെ തുടങ്ങിയ ചിത്രങ്ങളില്‍ സുന്ദരമായ മുഖവും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്ന നേപ്പാളി സുന്ദരി മനീഷ കൊയ്രാളയുടെ പുസ്തകമായ 'ഹീല്‍ഡ്' എന്ന ബുക്കില്‍ നിന്നുള്ള വരികളാണിത്. 2012 ലാണ് കാന്‍സര്‍ മനീഷയെ പിടികൂടുന്നത്. കണ്ടെത്തുമ്പോഴേക്കും ഒവേറിയന്‍ കാന്‍സര്‍ മൂന്നാം സ്റ്റേജില്‍ എത്തിയിരുന്നു. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുമ്പോഴും ജീവിതമാണോ മരണമാണോ താന്‍ തിരഞ്ഞെടുക്കേണ്ടതെന്ന് മനീഷയ്ക്ക് ഉറപ്പില്ലായിരുന്നു.

എല്ലാ അവയവങ്ങളിലേക്കും കാന്‍സര്‍ പടര്‍ന്നു തുടങ്ങിയിരുന്നു. '11 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍, 6 മാസം നീണ്ട കീമോ തെറാപ്പി. മാനസികാഘാതത്തിന് കൂടുതലൊന്നും വേണ്ടിയിരുന്നില്ല. പക്ഷേ, ഞാന്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ കൂടെയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. അവരുടെ പ്രാര്‍ത്ഥനകള്‍ക്കും ആഗ്രഹത്തിനും വേണ്ടി ഞാന്‍ വീണ്ടും ജീവിതത്തെ മോഹിക്കാന്‍ തുടങ്ങി. . അങ്ങനെ നോക്കുമ്പോള്‍, കാന്‍സര്‍ എനിക്ക് ജീവിതത്തില്‍ കിട്ടിയ സമ്മാനമാണ്.' മനീഷ പറയുന്നു. 'ജീവിതത്തിലെ പുതിയ അധ്യായമാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. 'ഹീല്‍ഡ്' എന്റെ പച്ചയായ ജീവിതമാണ്. ഓരോരുത്തരും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. '

വിഷ്ണുപ്രിയയുടെ കാന്‍സര്‍ റ്റിയുമറും റ്റിയൂമര്‍ മാര്‍ക്കേഴ്സ് ബ്ലഡ് ടെസ്റ്റും
കൊച്ചി സ്വദേശിയായ വിഷ്ണുപ്രിയ എന്ന യുവതി കഴിഞ്ഞ മാസം നടത്തിയ ഫെയ്‌സ് ബുക്ക് ലൈവുകളില്‍ കേരളത്തിലെ പ്രമുഖ റേഡിയോളജിസ്റ്റുകളില്‍ ഒരാളായ ഡോക്ടര്‍ അമ്പിളി ചന്ദ്രന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു .കൊച്ചിയിലെ ഡയഗ്‌നോസ്റ്റിക് സെന്ററുകളില്‍ ഒന്നായ ഹൈടെക് ലാബില്‍ ഡോക്ടര്‍ അമ്പിളി വിഷ്ണുപ്രിയയെ പരിശോധനനയ്ക്ക് വിധേയമാക്കി .ഒക്ടോബര്‍ 19 ന് ആയിരുന്നു പരിശോധന .വിഷ്ണുപ്രിയയുടെ അമ്മ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചു പോയതാണ് .ആര്‍ത്തവക്രമക്കേട് ഉണ്ടായതിനെ തുടര്‍ന്നാണ് ഉദര പരിശോധനയ്ക്കായി ഹൈടെക്കില്‍ എത്തി ഡോക്ടര്‍ അമ്പിളിയെ കണ്ടതെന്ന് വിഷ്ണുപ്രിയ ലൈവില്‍ വ്യക്തമാക്കുന്നുണ്ട് .
കാന്‍സര്‍ പാരമ്പര്യം ഉള്ളതിനാല്‍ ഡോക്ടര്‍ ടി വി എസ് അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു .ചെയ്തു .റിസള്‍ട്ട് വന്നു . ഇടത് ഓവറിയില്‍ ഒരു മാസ് ലീഷന്‍ ..വലിപ്പം 2 .2 *2 .0 cm. റിപ്പോര്‍ട്ട് ഇങ്ങനെ അവസാനിക്കുന്നു .... ഓവറിയില്‍ ലീഷന്‍ കണ്ടതുകൊണ്ട് തുടര്‍ പരിശോധന ആവശ്യമാണ് .അതിനാല്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ റിസള്‍ട്ട് , റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്ത പരിശോധനകള്‍ നടത്തി അതുമായി താരതമ്യം ചെയ്യണം.

പിന്നീട് നടന്നത്
വിഷ്ണുപ്രിയ ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി അവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ മായാദേവി കുറുപ്പിനെ കാണുന്നു .ഡോക്ടര്‍ റ്റിയുമര്‍ മാര്‍ക്കേഴ്‌സ് പരിശോധന നടത്താന്‍ പറയുന്നു .നടത്തി .റിസള്‍ട്ട് നോര്‍മല്‍ .എന്നാല്‍ വിഷ്ണുപ്രിയ എം ആര്‍ ഐ കൂടി ചെയ്യണം എന്ന് ആവശ്യപ്പെടുന്നു .അതും നടത്തി .കാന്‍സര്‍ സാധ്യതകള്‍ ഒന്നും കണ്ടെത്തിയില്ല .തുടര്‍ന്ന് വിഷ്ണുപ്രിയ തിരികെ ഹൈടെക് ലാബില്‍ വന്ന് ഡോക്ടര്‍ അമ്പിളിയെ കണ്ടു .ഹൈടെക്കില്‍ നടത്തിയ പരിശോധന തെറ്റാണെന്നും തനിക്ക് നഷ്ടമായ പണം തിരികെ നല്‍കണം എന്നും ആവശ്യപ്പെടുന്നു.

ഡോക്ടര്‍ ഒരിക്കല്‍ കൂടി അള്‍ട്രാ സൗണ്ട് നടത്തി ലീഷന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു .അത് കാന്‍സര്‍ അല്ലാത്തതില്‍ സന്തോഷിക്കുക അല്ലേ വേണ്ടത് എന്ന് ചോദിക്കുന്നു .എന്നാല്‍ വിഷ്ണുപ്രിയ അത് അംഗീകരിക്കുന്നില്ല .ബഹളം വച്ചു .മടങ്ങി .

പിന്നെ വാര്‍ത്താ സമ്മേളനവും ഫെയ്‌സ് ബുക്ക് ലൈവും
ഡോക്ടര്‍ അമ്പിളി ചന്ദ്രനും ഹൈടെക്ക് ലാബിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിഷ്ണുപ്രിയ പ്രത്യക്ഷപ്പെട്ടത് .ജനങ്ങളെ കബളിപ്പിക്കുന്ന ചികിത്സാ മാഫിയയുടെ ഭാഗമാണ് ഡോക്ടറും ലാബും എന്നായിരുന്നു പ്രധാന ആരോപണം .ഹൈടെക്കില്‍ കണ്ടെത്തിയ റ്റിയുമറും കാന്‍സറും ആസ്റ്ററില്‍ പരിശോധിച്ചപ്പോള്‍ എങ്ങനെ ഇല്ലാതായി എന്ന് വിഷ്ണുപ്രിയ ചോദിക്കുന്നു .റ്റിയുമര്‍ മാര്‍ക്കേഴ്‌സ് ബ്ളഡ് ടെസ്റ്റ് ഹൈടെക്കിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് തന്നില്‍ നിന്നും പണം കിട്ടാനാണ് .വിഷ്ണുപ്രിയയുടെ വാര്‍ത്താസമ്മേളനം ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലെ ചില പ്രൊഫൈലുകള്‍ ഏറ്റെടുത്തു .

വ്യാജ വൈദ്യവും അശാസ്ത്രീയ ചികിത്സയും സ്യൂഡോ സയന്‍സുമൊക്കെ പ്രചരിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ,വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഇത് തലങ്ങും വിലങ്ങും ഷെയര്‍ ചെയ്തു .അങ്ങനെ കാന്‍സര്‍ സ്‌ക്രീനിങ് പരിശോധനകളും റ്റിയുമര്‍ മാര്‍ക്കേഴ്‌സ് ബ്ലഡ് ടെസ്റ്റുമൊക്കെ നടത്തുന്നത് പണം തട്ടാനാണെന്നും വലിയൊരു മെഡിക്കല്‍ മാഫിയ കേരളത്തില്‍ കാന്‍സര്‍ വ്യാപകമാകുന്നു എന്ന തെറ്റായ പ്രചരണം നടത്തുകയും ആണെന്നുമുള്ള ധാരണ വിഷ്ണുപ്രിയയും സ്യൂഡോ സയന്‍സ് പ്രചാരകരും ചേര്‍ന്ന് സോഷ്യല്‍ മീഡിയ സര്‍ക്കിളില്‍ സൃഷ്ടിച്ചു .

ഡോക്ടര്‍ അമ്പിളി നടത്തിയ പരിശോധനയുടെ യാഥാര്‍ഥ്യം
ഡോക്ടറുടെ അടുത്ത് എത്തുമ്പോള്‍ വിഷ്ണുപ്രിയയ്ക്ക് മാസമുറയുടെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു .കൂടാതെ പാരമ്പര്യത്തില്‍ കാന്‍സര്‍ ഹിസ്റ്ററിയും .മാസമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ സൂചകമാണ് .അതുപോലെ അടുത്ത ബന്ധത്തിലോ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമോ മാതാപിതാക്കള്‍ക്കോ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതല്‍ .
പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യുകയോ പിന്നീട് രൂപപ്പെടുകയോ ചെയ്യുന്ന ജനിതക ഘടകങ്ങള്‍ ആണ് ഇതിന് കാരണം .പ്രമുഖ ഹോളിവുഡ് നടി ആഞ്ചലീന ജോളി രണ്ട് സ്തനങ്ങളും ഓവറികളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ഓര്‍ക്കുക .അവരുടെ പാരമ്പര്യത്തില്‍ സ്തനാര്‍ബുദം വന്നവര്‍ ഉണ്ടായിരുന്നു അമ്മയ്ക്ക് ഓവേറിയന്‍ കാന്‍സര്‍ ഉണ്ടായി ...ഒരു കാന്‍സര്‍ സ്‌ക്രീനിങ് പരിശോധനയില്‍ ആഞ്ചലീനയ്ക്കും കാന്‍സര്‍ ജനിതക ഘടകങ്ങള്‍ രൂപപ്പെട്ടതായി കണ്ടെത്തി .തുടര്‍ന്ന് റിസ്‌ക്ക് ഒഴിവാക്കാന്‍,കാന്‍സര്‍ വരാതിരിക്കാന്‍ അവര്‍ സ്വീകരിച്ച വഴിയാണ് സ്തനങ്ങളും ഓവറികളും നീക്കം ചെയ്യുക എന്നത് .
കാന്‍സര്‍ റിസ്‌ക്ക് ഉള്ള വിഷ്ണുപ്രിയയെ സ്‌ക്രീന്‍ ചെയ്യാന്‍ വേണ്ടി പ്രാഥമിക പരിശോധന ആയ അള്‍ട്രാ സൗണ്ട് ചെയ്യാന്‍ ഡോക്ടര്‍ അമ്പിളി നിര്‍ദ്ദേശിച്ചു .അതില്‍ കണ്ട സൂചകമാണ് ലീഷന്‍ .ഇത് മാത്രം വച്ച് അമ്പിളിക്ക് കാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്ന് പറയുക സാധ്യമല്ല .അതുകൊണ്ടാണ് തൊട്ടടുത്ത സ്‌ക്രീനിങ് പരിശോധന ആയ റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്ത പരിശോധന നടത്തണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് .കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരയുന്ന വിവിധ തരം രക്ത പരിശോധനകളാണ് റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്ത പരിശോധന.
പക്ഷേ റ്റിയുമര്‍ മാര്‍ക്കേഴ്‌സ് പരിശോധന പോലും കാന്‍സര്‍ നിര്‍ണ്ണയത്തില്‍ അന്തിമമല്ല .റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്ത പരിശോധന പോസിറ്റിവ് ആയതുകൊണ്ട് കാന്‍സര്‍ ഉണ്ട് എന്ന് പറയാന്‍ ആവില്ല .ചിലപ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും രക്ത പരിശോധനയില്‍ പോസിറ്റിവ് ലക്ഷണങ്ങള്‍ കിട്ടാം .ഇനി രക്ത പരിശോധന നെഗറ്റിവ് ആണെന്നിരിക്കട്ടെ .അതിനെ മുന്‍പ് ലഭിച്ച അള്‍ട്രാ സൗണ്ട് റിസള്‍ട്ട് മായി താരതമ്യം ചെയ്ത് കാന്‍സര്‍ സൂചന ഉണ്ടോ ഇല്ലയോ കണ്ടെത്താം . .പലതരം റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്ത പരിശോധനകള്‍ ഉണ്ട് .അത് ചുവടെ ചേര്‍ക്കുന്നു .

TUMOR MARKERS.....BLOOD TEST
.................................................................
കാന്‍സര്‍ സ്‌ക്രീനിങ് നടത്താന്‍ പോകുന്ന ആളിന് ഏത് അല്ലെങ്കില്‍ ഏതൊക്കെ രക്ത പരിശോധനകള്‍ ആവശ്യമാണ് എന്ന് തീരുമാനിക്കുന്നത് ഡോക്ടര്‍ ആണ് .ആസ്റ്ററില്‍ റ്റിയുമര്‍ മാര്‍ക്കേഴ്‌സ് ടെസ്റ്റ് ചെയ്തപ്പോള്‍ അതെല്ലാം നോര്‍മല്‍ .വിഷ്ണുപ്രിയയുടെ ഓവറിയില്‍ ഐഡന്റിഫൈ ചെയ്ത ലീഷന്റെ സ്വഭാവം റ്റിയുമര്‍ മാര്‍ക്കേഴ്‌സ് രക്തപരിശോധനയില്‍ കിട്ടിയ വിവരങ്ങളുമായി കോറിലേറ്റ് ചെയ്തുനോക്കിയപ്പോഴാണ് കാന്‍സര്‍ ഇല്ല എന്ന് ഡോക്ടര്‍ റിസള്‍ട്ട് നല്‍കുന്നത് .തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ആവശ്യപ്രകാരം എം ആര്‍ ഐ ചെയ്തു .ഓവറിയില്‍ ഉണ്ടായിരുന്നത് സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായ തരത്തില്‍ കാണപ്പെട്ട കോര്‍പസ് ലൂട്ടിയം എന്ന കലയാണ് എന്ന് ബോധ്യമായി . .ഇത് കാന്‍സറിന്റെ സ്വഭാവത്തില്‍ ഉള്ളതല്ല . .
പ്രാഥമിക അള്‍ട്രാ സൗണ്ട് പരിശോധനയില്‍ വ്യക്തമായി ഇതൊക്കെ തിരിച്ചറിയുക സാദ്ധ്യമല്ല .അതുകൊണ്ടാണ് ഡോക്ടര്‍ അമ്പിളി പ്രാഥമിക സൂചനകളും സംശയങ്ങളും വെച്ച് തുടര്‍ പരിശോധന നിര്‍ദ്ദേശിച്ചത് .ഇത് തന്നെയാണ് കാന്‍സര്‍ പരിശോധനകളില്‍ അനുവര്‍ത്തിക്കുന്ന ഔദ്യോഗിക പ്രോട്ടോക്കോളും സമീപനവും .കാന്‍സര്‍ റിസ്‌ക്ക് ഉള്ള രോഗിയില്‍ നിന്ന് പ്രാഥമികമായി ഡോക്ടര്‍ക്ക് ലഭിക്കുന്ന ഒരു സൂചനയും തള്ളിക്കളയാന്‍ പാടില്ല .അങ്ങനെ തള്ളിക്കളഞ്ഞാല്‍ ഒരു പക്ഷേ ദുരന്തം ആകും ഫലം .വിഷ്ണുപ്രിയയുടെ അമ്മയ്ക്ക് വളരെ വൈകി മാത്രമാണ് കാന്‍സര്‍ തിരിച്ചറിഞ്ഞത് .അതുകൊണ്ട് തന്നെ ജീവന്‍ രക്ഷിക്കാനായില്ല .ഇവിടെ സംശയം ഉണ്ടായപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം അതിന്റെ കൃത്യമായ വഴികളിലൂടെ സംശയ നിവാരണം നടത്തുകയായിരുന്നു അത് മെഡിക്കല്‍ മാഫിയ ആണെന്ന് .വ്യാജ സിദ്ധാന്തക്കാര്‍ക്ക് .തോന്നിയെങ്കില്‍ അതിശയം വേണ്ട .

മലയാളികളേ ..സൂക്ഷിക്കുക
ചില കാന്‍സര്‍ കാര്യങ്ങള്‍

ലോകാരോഗ്യസംഘടനയുടെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന അര്‍ബുദങ്ങളുടെ മുന്‍നിരയിലാണ് സ്തനം, ഗര്‍ഭാശയം, ഓവറി എന്നീ ശരീരഭാഗങ്ങളിലുണ്ടാവുന്നവ. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വര്‍ഷവും ഈ ക്യാന്‍സറുകള്‍ക്ക് കീഴ്പ്പെടുന്നത്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ വികസിത രാജ്യങ്ങളും മറ്റുള്ളവയും തമ്മില്‍ ,പലതരത്തിലുള്ള അര്‍ബുദങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ കാണാവുന്നതാണ്. ഇതിന് പ്രധാന കാരണം ഈ കാന്‍സറുകള്‍ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനുള്ള പരിശോധനകള്‍ കൃത്യമായ കാലയളവില്‍ ചെയ്യാനുള്ള സൗകര്യം ജനങ്ങളിലെത്തിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ്. ക്യാന്‍സര്‍ ഘട്ടങ്ങളായി പുരോഗമിക്കുന്ന അസുഖമായതിനാല്‍ എത്രയും നേരത്തേ കണ്ടെത്തുന്നോ, അത്രയും എളുപ്പത്തില്‍ അത് ചികിത്സക്ക് വിധേയമാക്കി ആരോഗ്യാവസ്ഥ വീണ്ടെടുക്കാന്‍ സാധിക്കും എന്ന് ഓര്‍ക്കുക.
കേരളത്തില്‍ ഓരോ വര്‍ഷവും അമ്പതിനായിരത്തോളം പുതിയ രോഗികള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് മുപ്പതു ശതമാനം വര്‍ദ്ധനവാണ് കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ദ്ധനവിനുള്ള മുഖ്യകാരണങ്ങള്‍ കേരളത്തിലെ ജനങ്ങളിലെ ജീവിതദൈര്‍ഘ്യം കൂടിയതും ജീവിതശൈലിയിലെ വ്യത്യാസങ്ങളുമാണ്. കൂടാതെ ചികിത്സാനിര്‍ണ്ണയത്തിനുള്ള സൗകര്യം എല്ലായിടത്തും ലഭ്യമായതിലൂടെ കാന്‍സര്‍ രോഗം കൂടുതല്‍ പേരില്‍ തിരിച്ചറിയാനാകുന്നുവെന്നതും എണ്ണത്തിലെ വര്‍ദ്ധനവിനെ സ്വാധീനിക്കുന്നുണ്ട്. മറ്റേത് രോഗത്തെയും പോലെ, ഒരുപക്ഷേ, അതിനേക്കാളെല്ലാമുപരി മുന്‍കരുതലുകള്‍ക്കും കൃത്യമായ പരിശോധനകള്‍ക്കും പരമ പ്രാധാന്യമുള്ള ഒന്നാണ് ക്യാന്‍സര്‍. സമൂഹം ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അനേകായിരം ജീവനുകള്‍ അകാലത്തില്‍ പൊലിയുന്നത് ഒഴിവാക്കാന്‍ കഴിയും.
മറ്റ് അസുഖങ്ങളെപ്പോലെതന്നെ കാന്‍സറിനെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. രോഗം തുടക്കത്തില്‍തന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ മൂന്നിലൊന്ന് കാന്‍സറുകളും ഭേദമാക്കാന്‍ കഴിയും . ഇതിനായി ചികിത്സാരംഗത്ത് വന്നിട്ടുള്ള മുന്നേറ്റങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് . കാന്‍സര്‍ റിസ്‌ക് ഉള്ളവര്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ നടത്തണം.ഓരോരുത്തരും മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിക്കുക എന്ന് കാന്‍സര്‍ അനുഭവത്തെക്കുറിച്ച് മനീഷ കൊയ്രാള പറഞ്ഞത് ഓര്‍ക്കുക .വ്യാജ സിദ്ധാന്തങ്ങളിലും പ്രചരണങ്ങളിലും വിശ്വസിക്കുന്നത് സ്വന്തം അന്ത്യം കുറിക്കും.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category