1 GBP = 93.60 INR                       

BREAKING NEWS

ചരിത്രനേട്ടം കൈവരിക്കാന്‍ ഐഎസ്ആര്‍ഒ; രാജ്യത്തിന് സുരക്ഷയൊരുക്കാനായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും; ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയരുന്നത് ഡിസംബര്‍ പതിനൊന്നിന്

Britishmalayali
kz´wteJI³

ചെന്നൈ: ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍ (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണത്തിനൊരുങ്ങുന്നു. ഇന്ത്യയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായുള്ള റിസാറ്റ്-2 ബിആര്‍ 1 എന്ന അത്യാധുനിക ഭൗമനിരീക്ഷണ, റഡാര്‍ ഉപഗ്രഹമാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഡിസംബര്‍ 11-ന് വൈകിട്ട് 3:25-നാണ് പിഎസ്എല്‍വി സി-48 വിക്ഷേപണം നടക്കുക. മറ്റൊരു ചരിത്രപ്രധാന്യം ശ്രീഹരിക്കോട്ടയില്‍ നിന്നു വിക്ഷേപണം ഡിസംബര്‍ 11-ന് നടക്കുക.

പിഎസ്എല്‍വി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാര്‍ ഇമേജിങ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആര്‍ 1. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതില്‍ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു.

പിഎസ്എല്‍വി-ക്യുഎല്‍ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങള്‍ വഹിക്കുക എന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്എല്‍വി-ക്യുഎല്‍ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം ആണ് ഡിസംബര്‍ 11 ന് നടക്കുക.

വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആര്‍1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങള്‍ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാവും. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുള്ളത്. ഡിസംബര്‍ 11 ലെ വിക്ഷേപണം പൂര്‍ത്തിയാകുന്നതോടെ ഇത് 319 ആവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category