1 GBP = 97.50 INR                       

BREAKING NEWS

ഉദ്ദവിനെ താഴെയിറക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയെങ്കിലും കന്നഡ മണ്ണില്‍ കാവിക്കൊടി പാറുന്നത് ഉറപ്പാക്കിയത് യെദ്യൂരപ്പയുടെ ഒറ്റയാള്‍ പ്രചരണം; വിമതര്‍ക്ക് മന്ത്രിസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇരച്ചു കയറിയത് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും കോട്ട കൊത്തളങ്ങളില്‍; 15ല്‍ 12ഉം വിജയിക്കുമ്പോള്‍ കര്‍ണ്ണാടക നിയമസഭയില്‍ ചരിത്രത്തില്‍ ആദ്യമായി കേവല ഭൂരിപക്ഷം നേടി ബിജെപി; ഇനി ബംഗളൂരുവില്‍ യെദ്യൂരപ്പയുടെ സ്വന്തം കാലില്‍ നിന്നുള്ള ഭരണം

Britishmalayali
kz´wteJI³

ബംഗളൂരു: ഇനി കര്‍ണ്ണാടകയെ യെദ്യൂരിപ്പ നയിക്കും. ദക്ഷിണേന്ത്യയില്‍ കാവിക്കെടി പാറുന്നുവെന്ന് ഉറപ്പാക്കിയത് യെദ്യൂരിയപ്പയുടെ സമര്‍ത്ഥമായ നീക്കങ്ങളാണ്. മഹാരാഷ്ട്രയില്‍ പാളിയ ബിജെപിക്ക് വലിയ ആശ്വാസമാണ് കര്‍ണ്ണാടകയിലെ ഭരണം ഉറപ്പിക്കല്‍. തന്റെ കസേരയുടെ ഭാവിക്ക് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ തന്നെയാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന 15-ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇതെല്ലാം കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും സിറ്റിങ് സീറ്റുകളാണ്. കൂറുമാറി എത്തിയ വിമതരെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്. വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ഇനി വലിയ പ്രതിസന്ധിയെ നേരിടും. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകര്‍ന്നു. ബിജെപി സഭയില്‍ കേവല ഭൂരിപക്ഷം നേടുകയും ചെയ്തു.

ഒരിടത്ത് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ എം ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി സീറ്റ് നല്‍കാത്തതിലുള്ള പ്രതിഷേധമായിരുന്നു ശരത് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. ശരത് കുമാറിനെ ജെഡിഎസ് പിന്തുണച്ചിരുന്നു. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിങ് സീറ്റുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി.

2008ല്‍ ബിജെപി കര്‍ണ്ണാടകയില്‍ 110 സീറ്റ് നേടി സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയിരുന്നു. അതിലും കൂടുതല്‍ സീറ്റ് കര്‍ണ്ണാടകയില്‍ നേടുകയാണ് യെദ്യൂരിയപ്പ. ഇത് ആദ്യമായാണ് കര്‍ണ്ണാടക സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്നത്. ഇതോടെ സ്വതന്ത്രരുടെ പിന്തുണ യെദ്യൂരിയപ്പയ്ക്ക് വേണ്ടാതെയായി. അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ യെദ്യൂരിയപ്പയ്ക്ക് കഴിയുന്നു. മഹാരാഷ്ട്രയില്‍ ശിവസേന അധികാരത്തില്‍ എത്തുന്നത് തടയാന്‍ ബിജെപി നടത്തിയ നീക്കം പൊളിഞ്ഞിരുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി. ഇതിന് ശേഷമാണ് കര്‍ണ്ണാടകയില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇതൊന്നും അന്തിമ ഫലത്തെ സ്വാധീനിച്ചില്ല.

കര്‍ണ്ണാടക നിയമസഭയില്‍ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ 12 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദ്യൂരപ്പ മന്ത്രിസഭാ വികസനം നടത്തും. 12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കാനാണ് തീരുമാനം. ഇനി രണ്ടിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടേയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ ഫലം കൂടുതല്‍ സാധ്യത നല്‍കും.

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എംഎല്‍എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 17-ല്‍ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സര്‍ക്കാരിനെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോള്‍ 118 പേരുടെ പിന്തുണയായി.

ഹൊസെകോട്ടയില്‍ വിജയിച്ച ശരത് കുമാര്‍ ബച്ചെഗൗഡ ചിക്കബല്ലാപുരിലെ ബിജെപി എംപി ബി.എന്‍.ബച്ചെ ഗൗഡയുടെ മകനാണ്. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് വിമതസ്വരം ഉയര്‍ത്തിയാണ് ശരത് കുമാര്‍ സ്വതന്ത്രനായി നിന്നത്. ഇതിനിടെ ബി.എന്‍ ബച്ച ഗൗഡ മകന് വേണ്ടി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് കര്‍ണാകട മന്ത്രി അശോക് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്ന് അശോക് പറഞ്ഞു. ഇത് ബിജെപിയില്‍ വിവാദങ്ങളുണ്ടാക്കാന്‍ ഇടയുണ്ട്.

ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മിനിമം ആറ് സീറ്റായിരുന്നു വേണ്ടത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച 11 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയവരാണ്

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category