1 GBP =92.30INR                       

BREAKING NEWS

14 സ്റ്റേഷനുകളിലായി 51 സര്‍വ്വീസ് നടത്തിയിട്ട് വരുമാനമായി കിട്ടുന്നത് ഏഴ് കോടി; ആഗോളതലത്തില്‍ സാങ്കേതിക വിദ്യയ്ക്കും ബാറ്ററി അനുബന്ധ ഉപകരണങ്ങള്‍ക്കും ചെലവ് കുറഞ്ഞിട്ടും കേരളത്തില്‍ ഇപ്പോഴും ഇരട്ടി വില! സംസ്ഥാനത്തിന് അകത്തു നിന്നുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന തരത്തില്‍ ചട്ടങ്ങളുണ്ടാക്കിയതും കള്ളക്കളിക്ക്; ഖജനാവിനെ മുടുപ്പിക്കാന്‍ ഇരട്ടി വിലയ്ക്ക് സോളാര്‍ ബോട്ടുകള്‍ വാങ്ങി ഗതാഗത വകുപ്പ്; ശശീന്ദ്രന്റെ വകുപ്പ് വീണ്ടും വിവാദത്തില്‍

Britishmalayali
kz´wteJI³

കൊല്ലം: ഇരട്ടി വിലയ്ക്ക് സോളാര്‍ ബോട്ടുകള്‍ വാങ്ങി ഖജനാവിനെ മുടുപ്പിക്കാന്‍ ജലഗതാഗത വകുപ്പും. സംസ്ഥാനസര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് വിവാദ ഉത്തരവ്. സ്വകാര്യ കമ്പനിയില്‍ നിന്നാണ് ബോട്ട് വാങ്ങുന്നത്. അതുകൊണ്ട് തന്നെ അഴിമതിയാണ് ഇതിന് പിന്നിലെന്ന സംശയവും സജീവാണ്. സംസ്ഥാനത്ത് 14 സ്റ്റേഷനുകളിലായി 51 ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും വര്‍ഷം ഏഴുകോടി മാത്രമാണ് വരുമാനം. ഇത്തരത്തിലൊരു വകുപ്പാണ് ആറരക്കോടിക്ക് ബോട്ട് വാങ്ങുന്നത്.

ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വീസുകളെല്ലാം കടുത്ത നഷ്ടത്തിലാണ്. ഇതിനിടെയാണ് വിലനല്‍കി സോളാര്‍ ബോട്ട് വാങ്ങാനുള്ള കരാര്‍. വര്‍ഷം 56 കോടി നഷ്ടത്തിലാണ് ജലഗതാഗത വകുപ്പ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് നീക്കം. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതേ കമ്പനിയില്‍നിന്ന് നാലുവര്‍ഷംമുന്‍പാണ് 1.72 കോടി രൂപയ്ക്ക് സോളാര്‍ബോട്ട് വാങ്ങിയത്. ഇപ്പോള്‍ ഇത്തരം രണ്ടു ബോട്ടുകള്‍ക്കാണ് കരാര്‍ നല്‍കിയത്. ബോട്ട് ഒന്നിന് 3.15 കോടി രൂപ. ഇതുകൂടാതെ 82 ലക്ഷം വീതം ചെലവില്‍ രണ്ട് യാത്രാബോട്ടുകളും വാങ്ങും. ഗാതഗതമന്ത്രി എകെ ശശീന്ദ്രന്‍ അടക്കമുള്ളവരുടെ അറിവോടെയാണ് കച്ചവടം.

ആഗോളതലത്തില്‍ത്തന്നെ സോളാര്‍ ബോട്ടിന്റെ സാങ്കേതിക വിദ്യയ്ക്കും അതിന്റെ ബാറ്ററി അനുബന്ധ ഉപകരണങ്ങള്‍ക്കും ചെലവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളം ബോട്ട് വാങ്ങുമ്പോള്‍ പുതിയ സോളാര്‍ ബോട്ടുകളുടെ വില കുറയേണ്ടതിനുപകരം ഇരട്ടിയിലധികമായി കൂടുകയാണ്. പദ്ധതി സാമ്പത്തികമായി അനുകൂലമാണോ കരാറില്‍ ക്വോട്ട് ചെയ്ത നിരക്ക് വിപണിവിലയ്ക്ക് ആനുപാതികമാണോ എന്ന് പരിശോധിച്ചിട്ടില്ല. ഷിപ്പ് ടെക്‌നോളജി, സോളാര്‍ എനര്‍ജി വകുപ്പുകളുടെ ഉപദേശവും തേടിയിട്ടില്ല. ഇതൊന്നും ചോദിക്കാതെ ഇഷ്ടം പോലെ ബോട്ട് വാങ്ങുകയാണ്.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പുറത്തുനിന്ന് ഒരു കമ്പനിക്കും കഴിയാത്ത തരത്തിലാണ് ഇതിന്റെ നിയമാവലിയും മാര്‍ഗനിര്‍ദ്ദേശവും. കേരളത്തില്‍ നിര്‍മ്മിക്കുന്നതും കേരളത്തിന്റെ തുറമുഖ സാങ്കേതിക സമിതി അംഗീകരിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കേ കരാറെടുക്കാനാകൂ. പുറത്തെ കമ്പനികള്‍ക്കും പങ്കെടുക്കാനായാല്‍ സോളാര്‍ ബോട്ട് വിലക്കുറവില്‍ വാങ്ങാനാകുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അട്ടിമറി നടത്തുകയായിരുന്നു ഇദ്യോഗസ്ഥര്‍. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന സോളാര്‍ ബോട്ടിന്റെ ബാറ്ററിയും പാനലും പ്രശ്നമുള്ളതാണെന്ന് ആക്ഷേപമുണ്ട്.

വൈക്കത്തെ ചാര്‍ജിങ് സ്റ്റേഷനില്‍ വൈദ്യുതചാര്‍ജ് വന്‍തോതില്‍ ഉയര്‍ന്നതായും ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് വകുപ്പില്‍നിന്ന് കാണാതായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category