1 GBP = 97.00 INR                       

BREAKING NEWS

നസീമിനെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം പ്രതിയാക്കി പൊലീസിന്റെ തലോടല്‍ കുറ്റപത്രം; സിപിഎം.എംഎല്‍എയുടെ പി.എയുടെ മകന്‍ ഹൈദര്‍ മൂന്നാം പ്രതിയും; യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ പൊലീസിനെ എസ് എഫ് ഐക്കാര്‍ നടുറോഡില്‍ മര്‍ദിച്ച കേസ്; നസീമടക്കം 5 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകണം; പി.എസ്.സി തട്ടിപ്പൂവീരനടക്കം എസ്.എഫ്.ഐ നേതാക്കളെല്ലാം ജനുവരി ആറിന് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Britishmalayali
അഡ്വ. നാഗരാജ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നഗരമധ്യത്തിലെ പാളയം നടുറോഡില്‍ വച്ച് യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് മുന്‍ നേതാവ് നസീമിന്റെ നേതൃത്വത്തില്‍ പൊലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസില്‍ നേതാവടക്കമുള്ള 5 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നാടിയായുള്ള കുറ്റം ചുമത്തലിന് അഞ്ചു പ്രതികളും ജനുവരി 6 ന് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

കുറ്റ സ്ഥാപനത്തിന്മേല്‍ രണ്ട് വര്‍ഷത്തിനു മേല്‍ ശിക്ഷിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ആരോപിക്കുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ പൊലീസ് കുറ്റപത്രം, സാക്ഷിമൊഴികള്‍, കേസ് റെക്കോഡ് രേഖകള്‍ എന്നിവ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകരായ ആരോമല്‍ , അഖില്‍ , ഹൈദര്‍ , ശ്രീജിത്ത്, യൂണിവേഴ്സിറ്റി കോളെജിലെ എസ് എഫ് ഐ യൂണിറ്റ് മുന്‍ സെക്രട്ടറിയും കോളേജ് കത്തിക്കുത്ത് , പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് എന്നീ കേസുകളിലെ പ്രധാന പ്രതിയായ പി.ജി. വിദ്യാര്‍ത്ഥി അമ്പലത്തറ കല്ലാട്ടു മുക്ക് മുസ്ലിം പള്ളിക്ക് സമീപം റ്റി.സി. 48/198 ല്‍ നസീം (26) എന്നിവരാണ് പൊലീസാക്രമണ കേസിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍.

2018 ഡിസംബര്‍ പന്ത്രണ്ടിന് പട്ടാപ്പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെയാണ് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐക്കാര്‍ മൃഗീയമായും പൈശാചികമായും മര്‍ദ്ദിച്ചത്. ഇതില്‍ പൊലീസുകാരെ കൂടുതല്‍ ആക്രമിച്ചത് നസീമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിനാണ് പൊലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവരെ വളഞ്ഞിട്ട് മര്‍ദിച്ചത്. എഫ്.ഐ.ആറില്‍ വെള്ളം ചേര്‍ത്ത് കേസിന് ബലം കുറക്കാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പൊലീസുകാരെ സി പി എം നേതാക്കളുടെ ഭീഷണിയിലും സ്വാധീനത്തിലും മെഡിക്കല്‍ കോളേജധികൃതര്‍ ചികിത്സ പൂര്‍ത്തിയാകാതെ തന്നെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി വിട്ടയച്ചത് വിവാദമായിരുന്നു. ഇരകളായ പൊലീസിനൊപ്പം നില്‍ക്കേണ്ട ഇടത്പൊലീസ് സംഘടന പ്രതികള്‍ക്ക് ഒപ്പം നിന്നത് പൊലീസ് സേനക്കകത്ത് നിന്ന് തന്നെ സംഘടനക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നു വന്നിരുന്നു. ഇടത് സംഘടന പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് സത്യസന്ധമായി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുമെന്ന വിമര്‍ശനമാണ് സേനക്കകത്ത് നിന്നും ഉണ്ടായത്.

ആറു പേരെ പ്രതി ചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞ് ഏറെ നാളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് മാധ്യമ വാര്‍ത്തയായപ്പോള്‍ ഉന്നത സി പി എം നേതാക്കളുടെ സ്വാധീനത്തില്‍ കന്റോണ്‍മെന്റ് പൊലീസിന്റെ ഒത്താശയോടെ ആദ്യ നാല് പ്രതികള്‍ പൂജപ്പുര സ്റ്റേഷനില്‍ കീഴടങ്ങല്‍ നാടകത്തിലൂടെ ഹാജരായി. പ്രതികളെല്ലാം അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് തുടക്കം മുതലേ കന്റോണ്‍മെന്റ് പൊലീസ് വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ മുഖ്യപ്രതിയായ യുണിവേഴ്സിറ്റി കോളേജിലെ പി.ജി.വിദ്യാര്‍ത്ഥിയായ നസീം പൊലീസ് തണലില്‍ നഗരത്തില്‍ തന്നെ വിലസിയിട്ടും ഉന്നത സ്വാധീനത്താല്‍ അറസ്റ്റ് നടന്നില്ല. അതേ സമയം 2019 ജനുവരി അവസാനം യൂണിവേഴ്‌സിറ്റി കോളേജില്‍ സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ നസീം വേദി പങ്കിട്ടു. ഇത് ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഇതോടെ മുഖം രക്ഷിക്കാനായി നസീം കീഴടങ്ങിയതായി വരുത്തിത്തീര്‍ത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ജനുവരി 30 ന് ഹാജരാകുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

കന്റോണ്‍മെന്റ് പൊലീസിന്റെ അനാസ്ഥ, നിഷ്‌ക്രിയത്വം, സ്വജനപക്ഷപാതം എന്നിവക്കെതിരെയും പ്രതികള്‍ക്കെതിരെയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് മാധ്യമ വാര്‍ത്തയായ സാഹചര്യത്തിലാണ് 2019 ഫെബ്രുവരി 14 ന് കന്റോണ്‍മെന്റ് പൊലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category