1 GBP = 97.00 INR                       

BREAKING NEWS

പാര്‍ട്ടിയും സര്‍ക്കാരും സഖാവിനെ മറന്നു; കേരളത്തിലെ ഏറ്റവും ജനകീയനായിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജന്മശതാബ്ദി പോലും സമുചിതമായി ആഘോഷിച്ചില്ല; ഇ കെ നായനാരെ മറന്ന പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് തനിക്കറിയില്ലെന്നും ഭാര്യ; സിപിഎമ്മിന് കരുത്തേകാന്‍ ഉലയൂതിയ മുന്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി അവഗണിക്കുന്നെന്ന് തുറന്ന് പറഞ്ഞ് ശാരദ ടീച്ചര്‍

Britishmalayali
kz´wteJI³

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരെ പാര്‍ട്ടിയും ഇടത് സര്‍ക്കാരും അവഗണിക്കുന്നെന്ന് ഭാര്യ ശാരദ ടീച്ചര്‍. പാര്‍ട്ടിയും സര്‍ക്കാരും മരണ ശേഷം നായനാരെ അവഗണിച്ചെന്നും ജന്മശതാബ്ദി പോലും വേണ്ടവിധം ആഘോഷിച്ചില്ലെന്നും  ശാരദ ടീച്ചര്‍ പറഞ്ഞു. നേതാക്കളുടെ തിരക്കുകളാകാം ഇതിന് കാരണമെന്ന് സ്വയം ആശ്വസിക്കുകയാണ് ശാരദ ടീച്ചര്‍.

മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചു. നായനാരുടെ ജന്മശതാബ്ദി വേണ്ട വിധം ആഘോഷിച്ചില്ലെന്ന് ശാരദ ടീച്ചര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. ഒരുപക്ഷേ കോടിയേരിയുടെ അസുഖവും മുഖ്യമന്ത്രിയുടെ തിരക്കും ആയിരിക്കാം കാരണം. കോടിയേരിക്കും മുഖ്യമന്ത്രിക്കും സമയമില്ലെങ്കില്‍ മറ്റ് നേതാക്കളില്ലേ? തിരുവനന്തപുരത്തേക്ക് വരാന്‍ പോലും തനിക്ക് തോന്നാറില്ലെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

നായനാരുടെ സ്മരണ നിലനിര്‍ത്താന്‍ തലസ്ഥാന നഗരത്തില്‍ ഒന്നുമില്ലെന്ന് ശാരദ ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരത്ത് നായനാരുടെ ഒരു പ്രതിമ പോലും ഇല്ല. പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എന്ന് എഴുതി വച്ചതു പോലും കാണാനില്ല. ഇത് നായനാരോടുള്ള നെറികേടാണ്. മുന്‍ മേയറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയല്ല. നായനാരുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു പ്രവര്‍ത്തനവും അവിടെ ഇല്ല. വലിയ തോതില്‍ പണം പിരിച്ചത് എവിടെ എന്ന് ജനം ചോദിക്കില്ലേ? അക്കാദമിയിലെ നായനാരുടെ പ്രതിമ പോലും സഖാവിനെപ്പോലെ അല്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എം വി ജയരാജനോടും ജില്ലാ സെക്രട്ടറിയോടും പരാതി പറഞ്ഞതായും ശാരദ ടീച്ചര്‍ പറഞ്ഞു

എല്ലാം ലളിതമായി കാണുന്ന വ്യക്തിയായിരുന്നു ഇ.കെ നായനാര്‍. ശുദ്ധമായ നിഷ്‌കളങ്കമായ മനസായിരുന്നു സഖാവിന്. ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ദിവസവും രാത്രി സഖാവിനോട് സംസാരിക്കാറുണ്ട്. എന്താ ശാരദേ എന്ന് ചോദിച്ച് അദ്ദേഹം ചിരിക്കാറുണ്ടെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

കേരളചരിത്രത്തില്‍ ഏറ്റവുമധികംനാള്‍ മന്ത്രിയായിരുന്ന ഇകെ നായനാര്‍ കേരളീയ പൊതു സമൂഹത്തില്‍ രാഷ്ട്രീയത്തിനതീതമായ പൊതുസമ്മതനാണ്. 1919 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ ജനിക്കുകയും ബാലസംഘത്തിലൂടെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ നേതാവാണ് ഇ കെ നായനാര്‍. 20-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി വ്യാവസായിക-കാര്‍ഷിക മേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സമര തീചൂളയില്‍ നിന്നാണ് ഇ കെ നായനാര്‍ എന്ന രാഷ്ട്രീയ നേതാവ് ഉദിച്ചുയര്‍ന്നത്.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ചൈനീസ് ചാരനെന്ന് മുദ്രകുത്തി ആറുവര്‍ഷം ജയിലിലായി. കര്‍ഷകസമര ചരിത്രത്തിലെ പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും,സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്തു. അടിയന്തിരാവസ്ഥകാലത്ത് ഉള്‍പ്പെടെ 9 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. പലതവണ തടവിലായി. എല്ലാ വിഷയങ്ങളും തനതായ ശൈലിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചാണ് നായനാര്‍ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളാണ് നായനാരെ ജനപ്രിയനാക്കിയത്. 2004 മെയ് മെയ് 19ന് നായനാര്‍ ലോകത്തോട് വിടപറഞ്ഞു. ആള്‍ക്കൂട്ടത്തെ എന്നും തന്നിലേക്ക് ആകര്‍ഷിച്ച നായനാര്‍ മരണത്തിലും ആ പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് എത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാന്‍ ലക്ഷക്കണക്കിനാളുകളാണ് കേരളത്തിന്റെ പാതയോരങ്ങളില്‍ തടിച്ചു കൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category