1 GBP = 97.50 INR                       

BREAKING NEWS

നിര്‍ഭയ കേസ് പ്രതികള്‍ക്കായുള്ള കൊലക്കയര്‍ ഒരുങ്ങുന്നു; ബുക്സര്‍ ജയിലിലെ തടവുകാര്‍ നിര്‍മ്മിക്കുന്നത് പത്ത് മനില കയറുകള്‍; രാജ്യത്തിന്റെ മനസാക്ഷിയെ നടുക്കിയ ക്രൂരത കാട്ടിയ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചത് വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചതോടെ; ശിക്ഷ നടപ്പിലാക്കുന്നത് കുറ്റം ചെയ്ത് ഏഴു വര്‍ഷം തികയുന്ന വേളയില്‍

Britishmalayali
kz´wteJI³

പട്ന: രാജ്യത്തെ പിടിച്ചുലച്ച നിര്‍ഭയ കേസിലെ പ്രതികള്‍ക്കായുള്ള തൂക്കുകയറുകള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബീഹാറിലെ ബുക്സാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ് തൂക്കുകയറുകള്‍ തയ്യാറാക്കുന്നത്. പത്ത് കയറുകള്‍ നിര്‍മ്മിക്കാനാണ് ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് തൂക്കുകയര്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശം ബുക്സാര്‍ ജയിലില്‍ ലഭിക്കുന്നത്.

തൂക്കുകയറുകളുണ്ടാക്കാന്‍ പ്രസിദ്ധമായ സെന്‍ട്രല്‍ ജയിലാണ് ബിഹാറിലെ ബുക്സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്സാര്‍ ജയിലില്‍ തയ്യാറാക്കുന്ന തൂക്കുകയറുകള്‍ മനില കയറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തേ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയര്‍ തിഹാര്‍ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്.

''എന്റെ മേലധികാരികള്‍ എന്നോട് പത്ത് തൂക്കുകയറുകള്‍ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം തന്നിരിക്കുന്നത്. ഏത് ജയിലിലേക്കാണ് ഈ കയറുകള്‍ നല്‍കേണ്ടത് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ കയറുകള്‍ നിര്‍മ്മിക്കാനുള്ള ജോലി ഞാന്‍ തുടങ്ങിക്കഴിഞ്ഞു'', ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ വ്യക്തമാക്കി.

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശര്‍മ ദയാഹര്‍ജി പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. താന്‍ ഇത്തരത്തിലൊരു ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചത്. ഇങ്ങനെയൊരു ഹര്‍ജിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ല. ആരെയും ഹര്‍ജി നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശര്‍മ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തള്ളിക്കളയണമെന്ന ശുപാര്‍ശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ദയാഹര്‍ജി രാഷ്ട്രപതിഭവന് കൈമാറിയത്. ഹര്‍ജി ആദ്യം ലഭിച്ച ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും ഹര്‍ജി തള്ളിക്കളയുന്നതായി ഫയലില്‍ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. അതിനാല്‍ത്തന്നെ വിനയ് ശര്‍മയുടെ ദയാഹര്‍ജി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്.

2012 ഡിസംബറിലാണ് വിനയ് ശര്‍മയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയില്‍ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയില്‍ തള്ളുകയും ചെയ്തത്. പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിര്‍ഭയയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2012 ഡിസംബര്‍ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായത്.

2012 ഡിസംബര്‍ 16നു രാത്രിയില്‍, മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോയ ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം സിംഗപ്പൂരിലേക്കു മാറ്റി. ഡിസംബര്‍ 29ന് എലിസബത്ത് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി.

പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയില്‍ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നു നിരീക്ഷിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category