1 GBP = 93.60 INR                       

BREAKING NEWS

75 എസ്എഫ്‌ഐ നേതാക്കള്‍ സര്‍ക്കാര്‍ ചെലവില്‍ ടൂറിനെത്തുന്നത് കാര്‍ഡിഫിലേക്ക്; നേതൃ പരിശീലനത്തിന്റെ പേരില്‍ വെയില്‍സ് ചുറ്റിക്കറങ്ങാനുള്ള പദ്ധതിയിങ്ങനെ

Britishmalayali
kz´wteJI³

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദര്‍ശനത്തിനു പിന്നാലെ സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള 75 വിദ്യാര്‍ത്ഥികളും വിദേശ യാത്ര നടത്തും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നേതൃത്വപാടവ പരിശീലനത്തിനായി കാര്‍ഡിഫിലേക്കാണ് സംഘം യാത്ര നടത്തുന്നത്. സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളേജുകളിലേയും ഒന്‍പതു സര്‍വ്വകലാശാലകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാന്‍ അല്ലെങ്കില്‍ ചെയര്‍ പേഴ്‌സണ്‍മാരാണ് വിദേശ സന്ദര്‍ശനത്തില്‍ പങ്കെടുക്കുക. ഇവര്‍ക്കു വെയില്‍സ് ചുറ്റിക്കറങ്ങാനും അവസരം ഉണ്ടാകും. വിദേശ യാത്ര സംഘത്തിലെ ഭൂരിഭാഗം പേരും എസ്എഫ്‌ഐക്കാരാണ്. എസ്.എഫ്.ഐക്കാരല്ലാത്ത ഏതാനും ചെയര്‍മാന്മാരും സംഘത്തിലുണ്ട്.

കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ നടക്കുന്ന പരിശീലനത്തിന് ഒന്നേകാല്‍ കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഫ്‌ലെയര്‍ (ഫോസ്റ്ററിങ് ലിങ്കേജസ് ഇന്‍ അക്കാദമിക് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച്) എന്ന പദ്ധതിയുടെ ഭാഗമായാണു വിദേശയാത്ര സംഘടിപ്പിക്കുന്നത്. പോകുവാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 31നു മുന്‍പ് ഫ്‌ലെയര്‍ പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് വകുപ്പ് നിര്‍ദ്ദേശം. കോ ഓര്‍ഡിനേറ്റര്‍ ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ പരിശോധിച്ചു പരിശീലനത്തിനു പോകുന്നവരെ കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് തിരഞ്ഞെടുക്കുക.
ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും യാത്ര നടക്കുക. 2013ല്‍ ആരംഭിച്ച ഫ്‌ലെയര്‍ പദ്ധതി പ്രകാരം മുന്‍പു മൂന്നു വര്‍ഷം അധ്യാപകരെ അക്കാദമിക പരിശീലനത്തിനായി വിദേശത്തേക്ക് അയച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി നേതാക്കളെ അയയ്ക്കുന്നത് ഇത് ആദ്യമായാണ്. ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം ബജറ്റില്‍ അംഗീകരിച്ച പദ്ധതിയാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. 

2006ല്‍ സമര്‍പ്പിച്ച ജെ.എം ലിംഗ്‌ദോ കമ്മിറ്റി ശുപാര്‍ശകളില്‍ തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നല്‍കണമെന്ന് 2006ല്‍ ജെ.എം ലിംഗ്‌ദോ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. 13 വര്‍ഷം മുമ്പുള്ള ഈ ശുപാര്‍ശയുടെ മറവിലാണ് ഇപ്പോള്‍ വിദേശ യാത്ര തരപ്പെടുത്തിയത്. വിദേശത്തെ കോളേജ് യൂണിയന്‍ ഭാരവാഹികളുമായും മറ്റു വിദഗ്ധരുമായും ഇവര്‍ ആശയവിനിമയം നടത്തും.

കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാന്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവര്‍ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത് എന്നും ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തയക്കുന്നത് എന്നും ഫ്‌ലെയര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോ ഓര്‍ഡിനേറ്റര്‍ ഡോ. രതീഷ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category